ഇ​ന്തോനേഷ്യയിൽ വീണ്ടും ഭൂചലനം: 6.2 തീവ്രത രേഖപ്പെടു​ത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ 6.2 തീവ്രത രേഖപ്പെടു​ത്തിയ വൻ ഭൂചലനം. ആഷെ പ്രവിശ്യയിലെ സിങ്കിൽ നഗരത്തിന് 48 കിലോമീറ്റർ തെക്കുകിഴക്ക് 37 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സ​ർവേ അറിയിച്ചു.

​പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് ഭൂചലനമുണ്ടായത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇ​ന്തോനേഷ്യയിലെ ജാവ ദ്വീപിൽ നവംബർ 21ന് ഉണ്ടായ 5.6 തീ​വ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 602 പേർ മരിച്ചിരുന്നു. ഭൂകമ്പത്തിൽ സിയാൻജുർ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത നാശമുണ്ടായിരുന്നു. 2004ൽ സുമാത്രയിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നുണ്ടായ ശക്തമായ സുനാമിയിൽ 14 രാജ്യങ്ങളിലായി 2.26ലക്ഷം പേരാണു കൊല്ലപ്പെട്ടത്. 

Tags:    
News Summary - 6.0 Magnitude Earthquake Hits Off The Coast Of Indonesia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.