ഗ്രീസിൽ ബോട്ട് മുങ്ങി 50 അഭയാർഥികളെ കാണാതായി

ആതൻസ്: ഗ്രീസിലെ ഈജിയൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 50 പേരെ കാണാതായി. 29 പേരെ രക്ഷപ്പെടുത്തിയതായി തീരദേശ സേന അറിയിച്ചു. 80 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

മണിക്കൂറിൽ 50 കി.മി വേഗതയിൽ വീശുന്ന കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. നാലു കപ്പലുകളും തീ​രരക്ഷ സേനയുടെ ഒരു ബോട്ടും ഗ്രീക്ക് സേനയുടെ ഹെലികോപ്ടറും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. ആ​ഫ്രിക്കയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നുമുള്ള അഭയാർഥികൾ കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടി ഗ്രീസ്‍ വഴിയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടക്കുന്നത്. 

Tags:    
News Summary - 50 Missing As Migrant Boat Sinks Off Greece

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.