‘40 കിരീടധാരണങ്ങളും 16 രാജകീയ വിവാഹങ്ങളും’: ചരിത്രത്തിന് സാക്ഷിയായി വെസ്റ്റ് മിനിസ്റ്റർ ആബി

ലണ്ടൻ: ചാൾസ് മൂന്നാമെന്റ കിരീടധാരണ ചടങ്ങ് തീരുമാനിച്ചപ്പോൾ തന്നെ ഒരു കാര്യം ഉറപ്പായിരുന്നു- കിരീടധാരണം നടക്കുന്ന വേദി. 40 കിരീടധാരണങ്ങളും 16 രാജകീയ വിവാഹങ്ങളും നടന്ന വെസ്റ്റ് മിനിസ്റ്റർ ആബി കത്തീഡ്രൽ ചരിത്രത്തിന് സാക്ഷിയാണ്. 1066ൽ, വില്യം ദി കോൺക്വറർ തന്റെ സൈന്യവുമായി ഇംഗ്ലണ്ട് ആക്രമിച്ച് വെസ്റ്റ് മിനിസ്റ്റർ ആബിയിൽവെച്ചാണ് കിരീടധാരണം നടത്തിയത്.

എന്തുകൊണ്ട് ഈ ചർച്ച് വേദിയായി അദ്ദേഹം തെരഞ്ഞെടുത്തു എന്നത് വ്യക്തമല്ല. ആബി നിർമ്മിച്ച എഡ്വേഡുമായുള്ള ബന്ധം കാണിക്കാനാണ് അദ്ദേഹം ഇൗ സ്ഥലം വേദിയായി തെരഞ്ഞെടുത്തതെന്ന് പറയുന്നു. അദ്ദേഹത്തിെന്റ പിൻഗാമികളും ഈ പാരമ്പര്യം പിന്തുടർന്നു.

2011ൽ കേറ്റ് മിഡിൽടണുമായുള്ള ചാൾസ് മൂന്നാമെന്റ മകൻ വില്യം രാജകുമാരന്റെ വിവാഹവും കഴിഞ്ഞ വർഷം അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ശുശ്രൂഷയും ഉൾപ്പെടെയുള്ള പ്രധാന സംഭവങ്ങൾക്കും ചർച്ച് സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാജാക്കൻമാരുടെ കിരീടധാരണം നടക്കുന്നതിനാൽ കിരീടധാരണ പള്ളിയെന്നും ഇതിനെ വിളിക്കാറുണ്ട്. 

Tags:    
News Summary - 40 coronations and 16 royal weddings: Westminster Abbey bears witness to history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.