ഏദൻ: യമൻ തലസ്ഥാനമായ സൻആയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 31 പ്രാദേശിക മാധ്യമപ്രവർത്തകരെ ഖബറടക്കി. ഹൂതി പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള സൻആയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഇസ്രായേൽ ശക്തമായ ആക്രമണം നടത്തിയത്.
31 മാധ്യമ പ്രവർത്തകരടക്കം നിരവധി പേർ കൊല്ലപ്പെടുകയും സൈനിക കേന്ദ്രങ്ങൾ തകർക്കപ്പെടുകയും ചെയ്തു. സൻആയിലെ നാഷനൽ മ്യൂസിയവും തകർത്തു. തെക്കൻ ഇസ്രായേലിലെ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോണാക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഇസ്രായേൽ ആക്രമണമെന്ന് റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.