ന്യൂയോർക്കിൽ കാർ അപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിലെ വെസ്റ്റേൺ മസാച്യുസെറ്റ്സിൽ ഉണ്ടായ കാർ അപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. പ്രേംകുമാർ റെഡ്ഢി ഗോഡ(27), പവാനി ഗുല്ലപ്പള്ളി(22), സായ് നരസിംഹ പട്ടംസെട്ടി (22) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് ബെർക്ഷിർ ജില്ലാ അറ്റോർണി ഓഫീസ് അറിയിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസാച്യുസെറ്റ്സ് സംസ്ഥാന പൊലീസും പ്രാദേശിക പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

പുലർച്ചെ 5.30 ഓടുകൂടിയാണ് അപകടം നടന്നത്. എതിർ ദിശയിൽ വന്ന ഇരു വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാരായ മനോജ് റെഡ്ഢി ദോണ്ട(23), ശ്രീധർ റെഡ്ഢി ചിന്തകുൻത (22), വിജയ് റെഡ്ഢി ഗമ്മാല (23), ഹിമ ഐശ്വര്യ സിദ്ദിറെഡ്ഢി (22) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചികിത്സക്കായി ബെർക്ഷിർ മെഡിക്കൽ സെന്ററിലേക്ക് മാറ്റി.

കാറിലുണ്ടായിരുന്ന ആറുപേർ യൂനിവേഴ്സിറ്റി ഓഫ് ന്യൂ ഹെവനിലെയും ഒരാൾ സാക്രട്ട് ഹാർട് യൂനിവേഴ്സിറ്റി​യിലെയും വിദ്യാർഥിയാണ്. ഇവരെ ഇടിച്ച വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. 46 കാരനായ അർമാൻഡോ ബോട്ടിസ്റ്റ ക്രൂസ് എന്ന ഇയാളെ ഫെയർ വ്യൂ മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചു.

അപകടം ഉണ്ടായ സാഹചര്യത്തെ കുറിച്ച് അറിയുന്നവർ പൊലീസിൽ വിവരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - 3 Indian Students, All In Their 20s, Killed In US Road Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.