നൈജീരിയയിൽ തോക്കുധാരികൾ റാഞ്ചിയ 28 കുട്ടികൾ രക്ഷപ്പെട്ടു

അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ 300ഓ​ളം സ്കൂ​ൾ​കു​ട്ടി​ക​ളെ തോ​ക്കു​ധാ​രി​ക​ൾ റാ​ഞ്ചി​യ സം​ഭ​വ​ത്തി​ൽ 28 പേ​ർ ര​ക്ഷ​പ്പെ​ട്ടു. വ​ട​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ കു​റി​ഗ പ​ട്ട​ണ​ത്തി​ൽ​നി​ന്നാ​ണ് കു​ട്ടി​ക​ളെ ത​ട്ടി​​ക്കൊ​ണ്ടു​പോ​യി​രു​ന്ന​ത്. വ​ന​മേ​ഖ​ല​ക​ളി​ൽ ഇ​വ​ർ​ക്കാ​യി പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ സം​ഘ​ങ്ങ​ളാ​ണ് എ​ട്ടി​നും 15നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ റാ​ഞ്ചി​യ​ത്. 2014ൽ ​സ​മാ​ന​മാ​യി 300ഓ​ളം പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. പുതിയ തട്ടിക്കൊണ്ടുപോകലിനു പിന്നാലെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ജാഗ്രത സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. അയൽ മേഖലകളിൽനിന്ന് സഹായം തേടി കുട്ടികളുടെ മോചനം ഉറപ്പാക്കാനാണ് ശ്രമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.