അർമീനിയ-അസർബൈജാൻ ഏറ്റുമുട്ടൽ; 23 മരണം, നൂറിലേറെ പേർക്ക് പരിക്ക്

യെരവാൻ: അർമീനിയയും അസർബൈജാനും തമ്മിൽ സൈനിക ഏറ്റുമുട്ടൽ. ഔദ്യോഗികമായി അധികാരം അസർബൈജാനാണെങ്കിലും അർമീനിയൻ നിയന്ത്രണത്തിലുള്ള നഗോർണോ-കരാബാഗ്​ പ്രദേശത്തെ ചൊല്ലിയുള്ള തർക്കമാണ്​​ സംഘർഷത്തിന്​ കാരണം. അസർബൈജാ​െൻറ രണ്ടു​ ഹെലികോപ്​ടറുകൾ വീഴ്​ത്തിയതായും മൂന്നു​ ടാങ്കുകൾ തകർത്തതായും അർമീനിയൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. 23 പേരുടെ മരണം സ്​ഥിരീകരിച്ചിട്ടുണ്ട്​. 100ലേറെ പേർക്ക് പരിക്കേറ്റു.

അസർബൈജാനാണ്​ ആക്രമണം തുടങ്ങിയതെന്ന്​ അർമീനിയൻ പ്രതിരോധ വക്താവ്​ പറഞ്ഞു. അതേസമയം, അർമീനിയൻ ആക്രമണത്തിന്​ തിരിച്ചടി നൽകുകയായിരുന്നുവെന്ന്​ അസർബൈജാൻ അവകാശപ്പെട്ടു

ഇരുഭാഗത്തും ആൾനാശമുണ്ടായിട്ടുണ്ട്. അർമീനിയയിൽ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അർമീനിയൻ ഷെൽ ആക്രമണത്തിൽ അസർബൈജാനിലെ അഞ്ച് പേരടങ്ങിയ കുടുംബം കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.