യുനൈറ്റഡ് നേഷൻസ്: ലോകത്തെ 220 കോടി മനുഷ്യർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ യു.എൻ വേൾഡ് വാട്ടർ ഡെവലപ്മെന്റ് റിപ്പോർട്ട്. ജലദൗർലഭ്യത്തിന്റെ ആദ്യ ഇരകൾ സ്ത്രീകളാണെന്ന് യുനെസ്കോ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
ജലസുരക്ഷയുടെ അഭാവം കുടിയേറ്റത്തിന് കാരണമാകുന്നു. ആഗോള കുടിയേറ്റത്തിന്റെ 10 ശതമാനമെങ്കിലും ജല സമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തൽ. ചിലയിടത്ത് വേനലിലാണ് പ്രശ്നമെങ്കിൽ ചില പ്രദേശങ്ങളിൽ ഏതാണ്ട് വർഷം മുഴുവനും വെള്ളമില്ല.
ദരിദ്ര രാജ്യങ്ങളിൽ ശുദ്ധമായ കുടിവെള്ളവും പൊതു ശുചിത്വവും ഉറപ്പുവരുത്താനാവശ്യമായ പദ്ധതികൾക്ക് 11,400 കോടി ഡോളർ ചെലവ് വരുമെന്ന് യുനെസ്കോയുടെ അനുബന്ധ സ്ഥാപനമായ വാട്ടർ ജസ്റ്റിസ് ഹബ് പ്രതിനിധി ക്വെന്റിൻ ഗ്രാഫ്റ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.