പുതുവർഷ മുഹൂർത്തത്തിൽ മംദാനിയുടെ സത്യപ്രതിജ്ഞ

ന്യൂയോർക്: ന്യൂയോർക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയുടെ സത്യപ്രതിജഞ പുതുവർഷ മുഹൂർത്തത്തിൽ. ന്യൂയോർക് നഗരം പുതുവർഷത്തിലേക്ക് കാലെടുത്തുവെക്കുന്ന നിമിഷം മംദാനി സത്യപ്രതിജഞ ചെയ്യും. ഇതോടനുബന്ധിച്ച് ഒരു ദിവസം നീളുന്ന ആഘോഷങ്ങളുമുണ്ടാകും. രണ്ടു ചടങ്ങുകളാണ് ഡെമോക്രാറ്റിക് പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

അടുത്ത ബന്ധുക്കളും മറ്റും പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങാണ് ആദ്യത്തേത്. ഇതായിരിക്കും പുതുവർഷ മുഹൂർത്തത്തിൽ നടക്കുക. ശേഷം, വ്യാഴാഴ്ച വൈകീട്ട് വിപുലമായ പൊതുപരിപാടി സിറ്റി ഹാളിന് പുറത്ത് സംഘടിപ്പിക്കും.

ന്യൂയോർക് അറ്റോണി ജനറലായിരിക്കും മംദാനിക്ക് സത്യപ്രതിജഞ ചൊല്ലിക്കൊടുക്കുക. 

Tags:    
News Summary - Zohran Mamdani is set to be sworn in as mayor as NYC rings in the New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.