പാകിസ്താനിൽ മിനിബസ് കൊക്കയിൽ വീണ് 11 കുട്ടികൾ ഉൾപ്പെടെ 20 മരണം

ഇസ്‍ലാമാബാദ്: ദക്ഷിണ പാകിസ്താനിൽ മിനിബസ് കൊക്കയിൽ വീണ് 11 കുട്ടികൾ ഉൾപ്പെടെ 20 പേർ മരിച്ചു. രണ്ടിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളും ഇവരുടെ രക്ഷിതാക്കളുമാണ് മരിച്ചത്. 14 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി സിന്ധ് പ്രവിശ്യയിലെ സഹ്‍വാൻ ശരീഫ് നഗരത്തിനടുത്താണ് അപകടം.

വളവിൽ ഡ്രൈവർ ട്രാഫിക് അടയാളം കാണാതെ വാഹനം 25 അടി താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. തകരാറിലായ ഹൈവേകളും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം പാകിസ്താനിൽ വാഹനാപകടനിരക്ക് കൂടുതലാണ്.

Tags:    
News Summary - 20 dead including 11 children as minibus falls into gorge in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.