ഒരേ സമയം രണ്ടു വിമാനങ്ങൾ ഒരു റൺവേയിൽ; ടോക്യോ വിമാനത്താവളത്തിൽ പരിഭ്രാന്തി, റൺവേ അടച്ചു

ടോക്യോ: ജപ്പാനിലെ ടോക്യോയിലുള്ള ഹനേഡ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ ഒരേ സമയം ഒരേ റൺവേയിൽ വന്നതിനെ തുടർന്ന് റൺവേ അടച്ചിട്ടു. വിമാനങ്ങൾ ഒരേ പാതയിൽ വന്നെങ്കിലും അപകടമൊന്നും സംഭവിച്ചില്ലെന്ന് ജപ്പാന്റെ ഗതാഗത മന്ത്രാലയം അറിയിച്ചു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 11നാണ് സംഭവം. തായ് എയർവേസിന്റെയും തായ്‍വാൻ ഇവ എയർവേസിന്റെയും വിമാനങ്ങളാണ് സംഭവത്തിൽ ഉൾപ്പെട്ടത്. ഇരു വിമാനങ്ങളും ഒരേ സമയം ഒരേ ട്രാക്കിൽ വന്നതോടെ റൺവേ എയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

തായ് എയർവേസിന്റെ വിമാനത്തിൽ 260 യാത്രക്കാരും കാബിൻ ക്രൂവും ഉണ്ടായിരുന്നു. ഇവ എയർവേസിൽ 200 ഓളം യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടമുണ്ടായ റെൺവേക്ക് 3000 മീറ്റർ നീളമുണ്ട്. പ്രാദേശിക സമയം ഉച്ചക്ക് ഒരുമണിക്ക് ശേഷം റൺവേ പ്രവർത്തനം പുനരാരംഭിച്ചു.

Tags:    
News Summary - 2 passenger planes come into contact at Tokyo’s Haneda Airport, runway closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.