കറാക്കസ്: വെനിസ്വേലയെ വിറപ്പിച്ച ഇരട്ട ഭൂചലനത്തിൽ മരണസംഖ‍്യ 1430 ആയി ഉയർന്നു. അര ലക്ഷത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലുണ്ടായ ഗതാഗതതടസ്സം രക്ഷാപ്രവർത്തനത്തെ ബാധിച്ചതോടെ വെള്ളിയാഴ്ച രാത്രി മുതൽ മേഖലയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തകരുടെ ദൗർലഭ്യം മൂലം വലിയ പ്രതി സന്ധികളാണ് ദുരന്തം കൂടുതൽ ബാധിച്ച പ്രദേശങ്ങളിലെ ജനത നേരിടുന്നത്. കൈകളും മറ്റും ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുകയാണ് അവർ.
അതേ സമയം ലാ ഗ്വൈറ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ ഔദ്യോഗിക അനുമതി പത്രം വെണമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആർക്കൊക്കെയാണ് പ്രവേശനം അനുവദിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ‍്യമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി സർക്കാർ നടപടികൾ സ്വീകരിക്കുന്നണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ദുരന്തബാധിത പ്രദേശങ്ങളിൽ വളരെ കുറച്ച് രക്ഷാപ്രവർത്തകരെ മാത്രമേ നിലവിൽ ഉള്ളൂ എന്നാണ് മേഖലയിലെ നിവാസികൾ അറിയിച്ചത്. അതിനിടെ ശനിയാഴ്ച അരഗ്വ സ്റ്റേറ്റിന് സമീപം 4.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടി ഉണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. അപകടത്തിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.