ജപ്പാനിൽ ഭൂകമ്പം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് ഞായറാഴ്ച പുലർച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ഇവാട്ടെയുടെയും അയൽ പ്രവിശ്യകളുടെയും ചില ഭാഗങ്ങളെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

ഇവാട്ടെ തീരത്ത് പ്രാദേശിക സമയം രാവിലെ 7.25 ന് ഏകദേശം 40 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. അമോറി സമീപ പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. വ്യാഴാഴ്ച ഇതേ പ്രദേശത്ത് 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതിന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ ഭൂകമ്പം ഉണ്ടായത്.

കൂടുതൽ തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായ ചുഴലിക്കാറ്റ് സീസണിനൊപ്പം അടുത്തിടെയുണ്ടായ ഭൂകമ്പ പരമ്പരയും ദുർബല പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ആശങ്ക ഉയർത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച, ടോക്കിയോയുടെ പടിഞ്ഞാറ്, യമനാഷി ജില്ലയിലും മൗണ്ട് ഫുജിക്ക് സമീപമുള്ള പരിസര പ്രദേശങ്ങളിലും 5.6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം ഉണ്ടായി. പസഫിക് റിങ് ഓഫ് ഫയറിൽ സ്ഥിതി ചെയ്യുന്ന ജപ്പാൻ, ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്.

Tags:    
News Summary - Earthquake of magnitude 6.1 jolts Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.