ഫയൽ ഫോട്ടോ

ആക്രമണങ്ങൾ തുടർന്നാൽ ‘നരകതുല്യമായ’ തിരിച്ചടിയെന്ന് ഇറാൻ; മേഖല വീണ്ടും യുദ്ധ ഭീതിയിൽ

വാഷിങ്ടൺ/തെഹ്‌റാൻ: ഗൾഫ് മേഖലയിൽ വെടിനിർത്തൽ കരാർ നിലനിൽക്കെ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹുർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്നാരോപിച്ച് അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളാണ് മേഖലയെ വീണ്ടും സംഘർഷഭരിതമാക്കിയത്. തങ്ങളുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു.

അമേരിക്കയുടെ ആക്രമണങ്ങൾ തുടർന്നാൽ ‘നരകതുല്യമായ’ തിരിച്ചടിയുണ്ടാകുമെന്ന് ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ കരാർ ലംഘിച്ച് അമേരിക്ക നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കുകയാണെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ ആരോപിച്ചു. എന്നാൽ, അന്താരാഷ്ട്ര കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൈനിക നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അക്രമം തുടർന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മുന്നറിയിപ്പ് നൽകി. ഇറാൻ സൈനിക ശേഷി തകർത്തെന്ന് പ്രസിഡന്റ് ഡേൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, തെഹ്‌റാൻ ഇത് തള്ളിക്കളഞ്ഞു.

ഇതിനിടെ, ലബനാൻ-ഇസ്രായേൽ സംഘർഷത്തിൽ നിർണായകമായൊരു ചുവടുവെപ്പ് ഉണ്ടായിട്ടുണ്ട്. അമേരിക്ക, ഇസ്രായേൽ, ലബനeൻ എന്നീ രാജ്യങ്ങൾ തമ്മിൽ സമാധാനത്തിനായുള്ള ത്രികക്ഷി ചട്ടക്കൂട് കരാർ ഒപ്പുവെച്ചു. ഹിസ്ബുല്ലയെ നിരായുധരാക്കി, തെക്കൻ ലബനeനിൽ ലബനീസ് സായുധ സേനയുടെ നിയന്ത്രണം ഉറപ്പാക്കുന്നതാണ് കരാർ.

എന്നാൽ, കരാറിനെ ഹിസ്ബുല്ല ശക്തമായി എതിർത്തു. ഇസ്രായേലിന് അനുകൂലമായ വിട്ടുവീഴ്ചകൾ ലബനീസ് സർക്കാർ നടത്തിയെന്ന് ആരോപിച്ച ഹിസ്ബുല്ല, കരാർ തള്ളിക്കളഞ്ഞു. ഈ എതിർപ്പ് ഭാവിയിൽ കരാറിന്റെ നടത്തിപ്പിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇസ്രായേൽ-ലബനൻ കരാറിനെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തു.

Tags:    
News Summary - Iran warns of ‘hell-like’ retaliation if US attacks continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.