ന്യൂഡൽഹി: റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്ന യുക്രെയ്നിൽ 14,000 ഇന്ത്യക്കാർ ഇനിയും കുടുങ്ങി കിടക്കുന്നതായി വിവരം. കിയവിൽമാത്രം 500ഓളം ഇന്ത്യക്കാരാണ് കുടുങ്ങിയിരിക്കുന്നതെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.
റഷ്യൻ അതിർത്തിയായ ബെൽഗറോവിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെങ്കിലും തൊട്ടടുത്തുള്ള ഖാർകീവിലേക്ക് പോകാൻ കഴിയാത്ത വിധം റഷ്യ സേനാവിന്യാസവും ആക്രമണവും തുടരുകയാണ്. അതിനാൽ റഷ്യ വഴിയുള്ള ഒഴിപ്പിക്കലും തുടങ്ങാനായിട്ടില്ല. അയൽ രാജ്യങ്ങളിലേക്ക് വിമാനങ്ങളും വ്യോമസേനാ വിമാനങ്ങളും അയക്കാൻ കഴിയുന്നുണ്ടെങ്കിലും യുക്രെയ്ൻ അതിർത്തിയിൽ ഇന്ത്യക്കാരെ എത്തിക്കാനോ അവർക്ക് സഹായം ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല.
ന്യൂയോർക്: യുക്രെയ്നിലെ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. യുക്രെയ്നിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സാധ്യമായ പ്രവർത്തനങ്ങളൊക്കെ നടത്തുന്നുണ്ടെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.