പാകിസ്താനിൽ ക്ഷേത്രം തകർത്ത സംഭവം: അറസ്റ്റിലായവരുടെ എണ്ണം 55 ആയി

പെഷവാർ: പാകിസ്താനിൽ ക്ഷേത്രം തകർത്തതിന് 10 പേർകൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 55 ആയി. 350ഓളം പേർ ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമി സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്.

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കരാക് ജില്ലയിലെ പരമഹംസ ജി മഹാരാജിൻെറ സമാധി സ്ഥലമുൾകൊള്ളുന്ന ക്ഷേത്രത്തിന് നേരെ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ക്ഷേ​ത്ര വി​പു​ലീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​വ​രാ​ണ്​ അ​ക്ര​മ​ത്തി​ന്​ പി​ന്നി​ൽ. ജം​ഇ​യ്യ​തു​ൽ ഉ​ല​മാ​​യെ ഇ​സ്​​ലാം നേ​താ​വ്​ റ​ഹ്​​മ​ത്ത്​ സ​ലാം ഖ​ട്ട​ക്​ അ​ട​ക്ക​മു​ള്ള​വ​ർ നേരത്തെ​ അ​റ​സ്​​റ്റി​ലാ​യ​ിരുന്നു.

സ​മാ​ധി​സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​തി​റ്റാ​ണ്ടു​ക​ളാ​യി വി​വാ​ദം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. 1997 വ​രെ ദ​ർ​ശ​നം ന​ട​ന്ന ക്ഷേ​ത്ര​ത്തി​ന്​ ഒ​രു​പ​റ്റ​മാ​ളു​ക​ൾ കേ​ടു​വ​രു​ത്തി​യി​രു​ന്നു. 2014ൽ ​ക്ഷേ​ത്ര​ദ​ർ​ശ​നം പു​ന​രാ​രം​ഭി​ക്കാ​നും പു​ന​ർ​നി​ർ​മി​ക്കാ​നും ഖൈ​ബ​ർ പ​ഖ്​​​തൂ​ൺ​ഖ്വ സ​ർ​ക്കാ​റി​ന്​​ പാ​ക്​ സു​പ്രീം​ കോ​ട​തി ഉ​ത്ത​ര​വ്​ ന​ൽ​കി​യി​രു​ന്നു.

ക്ഷേത്ര ആക്രമണത്തെ മനുഷ്യാവകാശ പ്രവർത്തകരും ന്യൂനപക്ഷ ഹിന്ദു സമുദായ നേതാക്കളും ശക്തമായി അപലപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.