കാഠ്മണ്ഡു: പാർട്ടിയിൽ തെൻറ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി പൊതുസമ്മേളനം നടത്താനുള്ള ഒരുക്കത്തിൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. ഇതിനായി ചൊവ്വാഴ്ച അദ്ദേഹം 1,199 അംഗസമിതിയെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ബാലുവതാറിൽ പാർട്ടിയുടെ കേന്ദ്രസമിതി അംഗങ്ങൾ ഒത്തുചേർന്ന യോഗത്തിലാണ് ഭരണകക്ഷിയുടെ പാർട്ടി അധ്യക്ഷന്മാരിൽ ഒരാളായ ഒലി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചതെന്ന് 'കാഠ്മണ്ഡു പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. സമ്മേളന സംഘാടക സമിതി അംഗങ്ങൾ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
നരിയൻ കാജി ശ്രേഷ്ഠയെ പാർട്ടി വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതായും പുതിയ വക്താവായി വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലിയെ നിയമിച്ചതായും കേന്ദ്രകമ്മിറ്റി അംഗം ബിനോദ് ശ്രേഷ്ഠ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് പാർട്ടിയെയും രാജ്യത്തെയും ഞെട്ടിച്ചുെകാണ്ട് ശർമ ഒലി രാജി പ്രഖ്യാപിച്ചത്.
കാലാവധി തീരുന്നതിനു മുമ്പ് മന്ത്രിസഭ പിരിച്ചുവിടാൻ നിർബന്ധിതനാവുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. തനിക്കെതിരെ അവിശ്വാസം െകാണ്ടുവരാനും പ്രസിഡൻറ് ബിദ്യദേവി ഭണ്ഡാരിയെ ഇംപീച്ച് ചെയ്യാനും ഗൂഢാലോചന നടന്നതായും അദ്ദേഹം പറയുന്നു.
പാർലമെൻറ് പിരിച്ചുവിട്ട ശർമ ഒലിയുടെ നടപടി ഭരണഘടന വിരുദ്ധവും തന്നിഷ്ടപ്രകാരമുള്ളതാണെന്നും എൻ.സി.പി സ്റ്റാൻഡിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാനും കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ഇതിന് തടയിടാനാണ് ഒലിയുടെ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.