സോ​മാ​ലി​ലാ​ൻ​ഡ് ഭൂ​പ​ട​ത്തി​ലി​ല്ലാ​ത്ത രാ​ജ്യ​ത്തെ മ​നു​ഷ്യ​ർ

അധ്യായം - 17 രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് വ​ന്ന് ഷാ​ദി​യ എ​ന്നെ അ​വ​ളു​ടെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി. മു​റ്റ​ത്തു​ത​ന്നെ കു​റേ ആ​ടു​ക​ളെ കെ​ട്ടി​യി​രു​ന്നു. രാ​വി​ലെ അ​തി​നെ അ​ഴി​ച്ചു ഗേ​റ്റി​നു പു​റ​ത്തു​വി​ടും. വൈ​കി​ട്ടാ​കു​മ്പോ​ൾ​ത​ന്നെ വ​ന്നു ക​യ​റും. വേ​റെ തീ​റ്റ​യാ​യി​ട്ടൊ​ന്നും കൊ​ടു​ക്കാ​റി​ല്ല. വീ​ടി​ന്റെ പു​റ​ത്തു കോ​മ്പൗ​ണ്ടി​ന്റെ മൂ​ല​ക്കാ​ണ് അ​ടു​ക്ക​ള. വാ​പ്പ വീ​ട്ടി​ലു​ള്ള​തു​കൊ​ണ്ട് അ​വ​ൾ എ​ന്നെ നേ​രെ അ​ടു​ക്ക​ള​യി​ലേ​ക്കാ​ണ് കൂ​ട്ടി​യ​ത്. ഷാ​ദി​യ​ക്ക് അ​ടു​ക്ക​ള കാ​ര്യ​ങ്ങ​ളി​ലോ വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ലോ വ​ലി​യ താ​ൽ​പ​ര്യ​മി​ല്ല. അ​വ​ളു​ടെ സ​ഹോ​ദ​രി ആ​യി​ഷ​യാ​ണ്...

അധ്യായം - 17

രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് വ​ന്ന് ഷാ​ദി​യ എ​ന്നെ അ​വ​ളു​ടെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി. മു​റ്റ​ത്തു​ത​ന്നെ കു​റേ ആ​ടു​ക​ളെ കെ​ട്ടി​യി​രു​ന്നു. രാ​വി​ലെ അ​തി​നെ അ​ഴി​ച്ചു ഗേ​റ്റി​നു പു​റ​ത്തു​വി​ടും. വൈ​കി​ട്ടാ​കു​മ്പോ​ൾ​ത​ന്നെ വ​ന്നു ക​യ​റും. വേ​റെ തീ​റ്റ​യാ​യി​ട്ടൊ​ന്നും കൊ​ടു​ക്കാ​റി​ല്ല. വീ​ടി​ന്റെ പു​റ​ത്തു കോ​മ്പൗ​ണ്ടി​ന്റെ മൂ​ല​ക്കാ​ണ് അ​ടു​ക്ക​ള. വാ​പ്പ വീ​ട്ടി​ലു​ള്ള​തു​കൊ​ണ്ട് അ​വ​ൾ എ​ന്നെ നേ​രെ അ​ടു​ക്ക​ള​യി​ലേ​ക്കാ​ണ് കൂ​ട്ടി​യ​ത്. ഷാ​ദി​യ​ക്ക് അ​ടു​ക്ക​ള കാ​ര്യ​ങ്ങ​ളി​ലോ വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ലോ വ​ലി​യ താ​ൽ​പ​ര്യ​മി​ല്ല. അ​വ​ളു​ടെ സ​ഹോ​ദ​രി ആ​യി​ഷ​യാ​ണ് ദോ​ശ ചു​ട്ടു​ത​ന്ന​ത്.

ലാ​ഹോ​ഹ് എ​ന്നാ​ണ് ദോ​ശ​യു​ടെ പേ​ര്. ഗോ​ത​മ്പു​പൊ​ടി, യീ​സ്റ്റ്, പ​ഞ്ച​സാ​ര, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്താ​ണ് മാ​വ് ത​യാ​റാ​ക്കേ​ണ്ട​ത്. ദോ​ശ​യു​ടെ പു​റ​ത്തു ന​ല്ലെ​ണ്ണ പു​ര​ട്ടി, പ​ഞ്ച​സാ​ര വി​ത​റി​യാ​ണ് ക​ഴി​ക്കാ​ൻ ത​ന്ന​ത്. കൂ​ടെ ക​ട്ട​ൻ​ചാ​യ​യും. അ​തും ക​ഴി​ച്ചു ഞ​ങ്ങ​ൾ ഒ​ട്ട​ക​ച്ച​ന്ത കാ​ണാ​ൻ പോ​യി. കു​ട്ടി ജ​നി​ച്ചാ​ൽ ആ​ടി​നെ ക​ശാ​പ്പു​ചെ​യ്യ​ണം. പെ​ൺ​കു​ട്ടി​യാ​ണെ​ങ്കി​ൽ ഒ​ന്നും ആ​ൺ​കു​ട്ടി​യാ​ണെ​ങ്കി​ൽ ര​ണ്ടും. മു​തി​ർ​ന്ന ആ​ളു​ക​ൾ മ​രി​ച്ചാ​ൽ ഒ​ട്ട​ക​ത്തി​നെ​യാ​ണ് ക​ശാ​പ്പു​ചെ​യ്യു​ക.

ത​ല​യി​ൽ ത​ട്ട​മി​ട്ടാ​ണ് ഇ​റ​ങ്ങി​യ​ത്. ഷാ​ദി​യ പ​ർ​ദ ഇ​ട്ടി​രു​ന്നു. വ​ലി​യ മൈ​താ​ന​ത്തി​ൽ ക​യ​റു​ന്നി​ട​ത്തു നി​റ​യെ ആ​ടു​ക​ളെ നി​ര​ത്തി​നി​ർ​ത്തി​യി​ട്ടു​ണ്ട്. ഉ​ട​മ​ക​ളും അ​ടു​ത്തു​ത​ന്നെ നി​ൽ​പു​ണ്ട്. എ​ല്ലാ​വ​രും ദേ​ഷ്യ​ത്തോ​ടെ​യാ​ണ് എ​ന്നെ നോ​ക്കി​യ​ത്. ഷാ​ദി​യ അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ ന​ട​ക്കാ​ൻ പ​റ​ഞ്ഞു. പ​ർ​ദ ഇ​ടാ​ത്ത​താ​ണ് പ്ര​ശ്‌​നം. ഞാ​ൻ മു​ന്നോ​ട്ടു​ന​ട​ന്ന​തും ആ​ളു​ക​ൾ എ​ന്നെ ത​ല​ങ്ങും വി​ല​ങ്ങും ചീ​ത്ത​വി​ളി​ക്കാ​ൻ ആ​രം​ഭി​ച്ചു. സ്ത്രീ​ക​ളാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ‘‘നി​ന്നെ​പ്പോ​ലെ മ​ര്യാ​ദ​ക്ക് ഡ്ര​സ് ഇ​ട്ടു ന​ട​ക്കാ​ൻ പ​റ’’, ‘‘ക​ണ്ടി​ല്ലേ ജീ​ൻ​സു​മി​ട്ട് ആ​ണു​ങ്ങ​ളു​ടെ ഇ​ട​യി​ൽ ക​റ​ങ്ങാ​ൻ വ​ന്നി​രി​ക്കു​ന്നു’’ തു​ട​ങ്ങി​യ ഒ​രു ലോ​ഡ് തെ​റി​വി​ളി കൊ​ട്ട​യി​ൽ വാ​ങ്ങി​ക്കൂ​ട്ടി. ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​ന് വേ​റെ​യും കി​ട്ടി. മ​നു​ഷ്യ​രു​ടെ​യോ അ​വ​രു​ടെ മൃ​ഗ​ങ്ങ​ളു​ടെ​യോ പ​ടം പ്ര​ത്യേ​കി​ച്ച് ഒ​രു പെ​ണ്ണ് എ​ടു​ക്കു​ന്ന​ത് അ​വ​ർ​ക്ക് സ​ഹി​ക്കാ​വു​ന്ന​തി​ന​പ്പു​റ​മാ​യി​രു​ന്നു.

ഞ​ങ്ങ​ൾ ഒ​ട്ട​ക​ങ്ങ​ളെ വി​ൽ​ക്കു​ന്നി​ട​ത്തു​പോ​യി. അ​വി​ടെ സ്ത്രീ​ക​ളി​ല്ലാ​യി​രു​ന്നു. ക​ച്ച​വ​ട​ക്കാ​ർ എ​നി​ക്ക് ചു​റ്റും കൂ​ടി എ​ന്തൊ​ക്കെ​യോ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും പ​റ​യു​ന്നു. ‘‘നി​ന്റെ സ്ത്രീ​ധ​ന​മാ​ണ് അ​വ​ർ തി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. കു​ടും​ബ​ത്തി​ന് എ​ത്ര ഒ​ട്ട​കം കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന​താ​ണ് ച​ർ​ച്ച’’ ഷാ​ദി​യ എ​ന്റെ ചെ​വി​യി​ൽ പ​റ​ഞ്ഞു. ഞാ​ൻ ത​മാ​ശ​യാ​യി​ട്ടാ​ണ് കാ​ര്യ​ങ്ങ​ൾ എ​ടു​ത്ത​ത്. ഒ​രാ​ൾ നേ​രെ വ​ന്ന് എ​ന്റെ മു​ഖ​ത്തു​നോ​ക്കി പ​റ​ഞ്ഞു -കു​ടും​ബ​ത്തി​ന് അ​മ്പ​ത് ഒ​ട്ട​ക​ത്തി​നെ ത​രും. കൂ​ടെ പോ​ര​ണം എ​ന്ന്. അ​ങ്ങേ​ര് കൈ​യി​ൽ പി​ടി​ച്ചു. എ​ത്ര ത​ന്നാ​ൽ വ​രും? ക​ളി കാ​ര്യ​മാ​കു​ന്ന​തു​ക​ണ്ട് എ​നി​ക്ക് ടെ​ൻ​ഷ​ൻ ആ​യി. ഷാ​ദി​യ അ​പ്പോ​ഴേ​ക്കും എ​ന്റെ കൈ​യും വ​ലി​ച്ച് വേ​ഗം പു​റ​ത്തേ​ക്ക് ന​ട​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ മ​നു​ഷ്യ​നും ച​ന്ത​യി​ലെ ഒ​രു ച​ര​ക്ക് മാ​ത്ര​മാ​യി മാ​റു​ന്നു. സ്നേ​ഹ​ത്തി​നോ താ​ൽ​പ​ര്യ​ത്തി​നോ സ്ഥാ​ന​മി​ല്ലാ​ത്ത, ഒ​ട്ട​ക​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വി​ല​യി​ട​പ്പെ​ടു​ന്ന ഒ​രു ജീ​വി​തം. അ​വി​ടെ സ്ത്രീ ​എ​ന്ന​ത് വീ​ടി​നു​ള്ളി​ൽ കെ​ട്ടി​യി​ടാ​വു​ന്ന മ​റ്റൊ​രു മൃ​ഗം മാ​ത്ര​മാ​ണ്. കു​റേ​നേ​ര​ത്തേ​ക്ക് എ​ന്റെ ആ ​ന​ടു​ക്കം മാ​റി​യി​ല്ല.

 

ലാസ് ഗീലിലെ ഗുഹാചിത്രങ്ങൾ

ഞ​ങ്ങ​ൾ ഫി​ർ​ദൗ​സി​ന്റെ വീ​ട്ടി​ൽ പോ​യി. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സോ​മാ​ലി വ​സ്ത്രം ഇ​ടു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് അ​വ​ർ ര​ണ്ടാ​ളും​കൂ​ടി തീ​രു​മാ​നി​ച്ചു. ഫി​ർ​ദൗ​സ് ന​ല്ല ഭം​ഗി​യു​ള്ള ‘നൈ​റ്റി ഉ​ടു​പ്പ്’ എ​ടു​ത്തു​കൊ​ണ്ടു​വ​ന്നു. ച​ന്ത​യി​ൽ പോ​യ​പ്പോ​ൾ ത​ല​യി​ൽ ഷാ​ൾ അ​ശ്ര​ദ്ധ​മാ​യി​ട്ടാ​ണ് ഞാ​ൻ ഇ​ട്ട​ത്. ഫി​ർ​ദൗ​സ് പി​ന്നും സ്ലൈ​ഡു​മൊ​ക്കെ വെ​ച്ച് അ​ത് വൃ​ത്തി​ക്ക് ചു​റ്റി​ത്ത​ന്നു. ഞ​ങ്ങ​ൾ​ക്കൊ​പ്പം അ​യി​ഷ​യും കൂ​ടി. നാ​ലാ​ളും​കൂ​ടി ലാ​സ് ഗീ​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ പു​റ​പ്പെ​ട്ടു. ആ​ദ്യം ടൂ​റി​സ്റ്റ് ഓ​ഫി​സി​ൽ പോ​യി പെ​ർ​മി​റ്റ് എ​ടു​ത്തു. അ​വി​ടെ​നി​ന്ന് ഒ​രു ഗൈ​ഡി​നെ​യും കൂ​ട്ടി​യാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്.

ഹ​ർ​ഗീ​സ-​ബെ​ർ​ബെ​റെ ഹൈ​വേ​യി​ൽ അ​മ്പ​തു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ലാ​സ് ഗീ​ൽ. അ​വി​ടെ അ​യ്യാ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ശി​ലാ​ചി​ത്ര​ങ്ങ​ളു​ണ്ട്. ഷാ​ദി​യ​യും കൂ​ട്ട​രും വെ​റു​തെ പി​ക്നി​ക്കി​നാ​യി ഇ​റ​ങ്ങി​യ​താ​ണ്. വ​ഴി​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ർ​ത്തി അ​വ​ർ​ക്കാ​വ​ശ്യ​മാ​യ ജ്യൂ​സും സ്നാ​ക്സും വാ​ങ്ങി വ​ണ്ടി​യി​ൽ ക​രു​തി. പു​റ​ത്തു ന​ല്ല ചൂ​ടാ​യി​രു​ന്നു. ന​ല്ല റോ​ഡ് ആ​യ​തി​നാ​ൽ യാ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നു. അ​വ​സാ​ന​ത്തെ എ​ട്ടു കി​ലോ​മീ​റ്റ​ർ ഓ​ഫ്റോ​ഡ് ആ​യി​രു​ന്നു. ഷാ​ദി​യ ഡ്രൈ​വി​ങ്ങി​ൽ മി​ടു​ക്കി​യാ​ണ്. നോ​ക്കെ​ത്താ​ദൂ​ര​ത്തോ​ളം ത​രി​ശു പീ​ഠ​ഭൂ​മി. അ​വി​ടെ​യൊ​രു ക​രി​ങ്ക​ൽ മ​ല. ആ ​മ​ല​യി​ലെ ഗു​ഹ​ക​ളി​ലാ​ണ് ശി​ലാ​ചി​ത്ര​ങ്ങ​ൾ. മ​റ്റു​ള്ള​വ​ർ​ക്ക് റീ​ൽ​സ് എ​ടു​ക്ക​ണം എ​ന്നു​ള്ള​തി​നാ​ൽ എ​ന്നോ​ട് ഗൈ​ഡി​നൊ​പ്പം മു​ന്നേ പോ​കാ​ൻ പ​റ​ഞ്ഞു.

 

ഹ​ർ​ഗീ​സ​യി​ലെ ഒട്ടകചന്ത

ഗൈ​ഡി​ന്റെ പേ​ര് മൂ​സ അ​ബ്ദി എ​ന്നാ​യി​രു​ന്നു. അ​ബ്ദി​ക്കൊ​പ്പം മ​ല ക​യ​റാ​ൻ ആ​രം​ഭി​ച്ചു. വീ​തി​യു​ള്ള കോ​ൺ​ക്രീ​റ്റ് പ​ടി​ക​ൾ പ​ണി​തു​വെ​ച്ചി​ട്ടു​ള്ള​തു​കൊ​ണ്ട് ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​ല്ലാ​യി​രു​ന്നു. 20 മി​നി​റ്റ് ന​ട​ന്ന് ആ​ദ്യ​ത്തെ ഗു​ഹ​യി​ൽ എ​ത്തി. ഇ​തു​വ​രെ ക​ണ്ട​തി​ൽ ഏ​റ്റ​വും ഭം​ഗി​യു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. ചു​വ​പ്പും വെ​ളു​പ്പും ക​റു​പ്പും ചാ​യം​കൊ​ണ്ടാ​ണ് വ​ര​ച്ചി​ട്ടു​ള്ള​ത്. പ്ര​ധാ​ന വി​ഷ​യം ഒ​റോ​ക്ക് എ​ന്ന​പേ​രു​ള്ള കാ​ള​യാ​ണ്. ഇ​ന്ന​ത്തെ കാ​ലി​ക​ളു​ടെ പൂ​ർ​വി​ക​ൻ. ഒ​ന്ന​ര മീ​റ്റ​ർ പൊ​ക്ക​മു​ണ്ടാ​യി​രു​ന്ന​ത്രേ അ​തി​ന്. അ​തി​ന്റെ ക​ഴു​ത്തി​ൽ അ​ല​ങ്കാ​ര​ത്തു​ണി ചു​റ്റി​യി​ട്ടു​ണ്ട്. ആ​ദി​മ​നു​ഷ്യ​ൻ കാ​ലി​യെ പൂ​ജി​ച്ചി​രു​ന്നു എ​ന്ന​തി​നു​ള്ള ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​നു​ഷ്യ​ർ ര​ണ്ടു കൈ​യും നീ​ട്ടി മൃ​ഗ​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്നു.

2002 വ​രെ ഈ ​വ​ഴി​യേ ആ​രും പോ​കാ​റി​ല്ലാ​യി​രു​ന്നു. സാ​ത്താ​ൻ ര​ക്തം ഉ​പ​യോ​ഗി​ച്ച് വ​ര​ച്ച ചി​ത്ര​ങ്ങ​ളെ​ന്നാ​ണ് അ​വി​ടെ​യു​ള്ള​വ​രു​ടെ വി​ശ്വാ​സം. അ​തു​കൊ​ണ്ടു​ത​ന്നെ ചി​ത്ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി നി​ല​കൊ​ള്ളു​ന്നു. ഗു​ഹ​ക്കു​ള്ളി​ലാ​യ​തി​നാ​ൽ മ​ഴ​യും കാ​റ്റു​മൊ​ന്നും ബാ​ധി​ച്ചി​ല്ല. ഒ​രു ഫ്ര​ഞ്ച് ഗ​വേ​ഷ​ക​സം​ഘ​മാ​ണ് ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​യ്യാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പേ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ എ​ന്നോ​ർ​ത്ത​പ്പോ​ൾ രോ​മാ​ഞ്ചം തോ​ന്നി. എ​ല്ലാ ഗു​ഹ​ക​ളും ക​യ​റി ഇ​റ​ങ്ങി ചി​ത്ര​ങ്ങ​ൾ കാ​ണാ​ൻ ര​ണ്ടു മ​ണി​ക്കൂ​ർ എ​ടു​ത്തു. ചി​ല ചി​ത്ര​ങ്ങ​ൾ മാ​ഞ്ഞ് പോ​യി​രു​ന്നു. സോ​മാ​ലി​ലാ​ൻ​ഡി​നു അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തു​കൊ​ണ്ട് കേ​ടാ​യ ചി​ത്ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ല. ഞ​ങ്ങ​ൾ തി​രി​ച്ച് കാ​റി​ന​ടു​ത്തെ​ത്തി​യ​പ്പോ​ഴും ഷാ​ദി​യ​യും കൂ​ട്ടു​കാ​രും അ​വി​ടെ സൊ​റ പ​റ​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. ഞ​ങ്ങ​ൾ തി​രി​കെ പ​ട്ട​ണ​ത്തി​ലേ​ക്ക് പോ​യി. ഹോ​ട്ട​ലി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഷാ​ദി​യ​ക്ക് വീ​ട്ടി​ലേ​ക്ക് ചെ​ല്ലാ​ൻ ഫോ​ൺ വ​ന്നു. എ​ന്നെ ഹോ​ട്ട​ലി​ൽ വി​ട്ട​ശേ​ഷം അ​വ​ൾ പോ​യി. ഒ​റ്റ​ക്ക് ക​റ​ങ്ങാ​ൻ എ​നി​ക്ക് ധൈ​ര്യ​മി​ല്ലാ​യി​രു​ന്നു. ഞാ​ൻ മു​റി​യി​ൽ​ത​ന്നെ കൂ​ടി.

വൈ​കീ​ട്ട് അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ലി​യു​ടെ മെ​സേ​ജ് വ​ന്നു. വി​സ​യു​ടെ കാ​ര്യ​ങ്ങ​ൾ ശ​രി​യാ​ക്കി ത​രാ​ൻ പ​റ്റാ​ത്ത​തി​ൽ എ​ന്നോ​ട് കു​റേ മാ​പ്പ് പ​റ​ഞ്ഞു. പ​ക​രം സോ​മാ​ലി​യ​യി​ലെ കാ​ര്യ​ങ്ങ​ൾ പു​ള്ളി ചെ​യ്തു​ത​രാ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ അ​ർ​ധ​സ​ഹോ​ദ​ര​ൻ റ​ഹ്മാ​നെ സ​ഹാ​യ​ത്തി​നാ​യി എ​യ​ർ​പോ​ർ​ട്ടി​ൽ വി​ടാ​മെ​ന്നും അ​റി​യി​ച്ചു. റ​ഹ്മാ​ൻ ഹോ​ട്ട​ൽ ഏ​ർ​പ്പാ​ടാ​ക്കാ​നും മൊ​ഗാ​ദി​ശു ചു​റ്റി​ക്കാ​ണി​ക്കാ​നും കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് അ​ലി വാ​ഗ്ദാ​നം ചെ​യ്തു. അ​ലി​യെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കാ​ൻ എ​നി​ക്ക് തോ​ന്നി​യി​ല്ല. പ​ക്ഷേ, ഒ​രാ​ൾ സ​ഹാ​യ​ത്തി​ന് ഉ​ണ്ടെ​ങ്കി​ൽ ന​ല്ല​താ​ണ്. ഒ​റ്റ​ക്ക് ഒ​രു സ്ത്രീ ​ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത് ഇ​വി​ട​ത്തെ ആ​ളു​ക​ൾ​ക്ക് അ​ത്ര​ക്ക് സ​മ്മ​ത​മ​ല്ല എ​ന്ന് സോ​മാ​ലി​ലാ​ൻ​ഡി​ലെ അ​നു​ഭ​വ​ത്തി​ൽ​നി​ന്നും എ​നി​ക്ക് മ​ന​സ്സി​ലാ​യി​രു​ന്നു. ‘ഉ​ള്ള​താ​ക​ട്ടെ’ എ​ന്നു​ക​രു​തി ഞാ​ൻ സ​മ്മ​തം മൂ​ളി.

 

യാത്രക്കിടെ കണ്ടുമുട്ടിയ ഷാ​ദി​യ​യോടൊപ്പം ലേഖിക

രാ​ത്രി​യി​ൽ സോ​മാ​ലി​യ യാ​ത്ര​യെ കു​റി​ച്ചോ​ർ​ത്ത് ഒ​രു സ​മാ​ധാ​ന​വും കി​ട്ടി​യി​ല്ല. അ​മേ​രി​ക്ക​യി​ലു​ള്ള സു​ഹൃ​ത്ത് നി​ജി​ത്തി​ന് മെ​സേ​ജ് അ​യ​ച്ചു. സോ​മാ​ലി​യ​യി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് കേ​ട്ട് അ​വ​ൻ ത​ല​യി​ൽ കൈ​വെ​ച്ചു. ‘‘വേ​റെ ഒ​രു സ്ഥ​ല​വും കി​ട്ടി​യി​ല്ലേ? എ​ത്ര ദു​ർ​ഘ​ട​മാ​യ യാ​ത്ര​യാ​ണെ​ന്ന് വ​ല്ല ബോ​ധ​വു​മു​ണ്ടോ? എ​ന്റെ അ​നി​യ​ൻ യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സി​ലാ​ണ് ഇ​പ്പോ​ൾ ജോ​ലി​ചെ​യ്യു​ന്ന​ത്. അ​വ​ൻ പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ട്, എ​ന്തെ​ങ്കി​ലും മീ​റ്റി​ങ്ങി​ന് പോ​ക​ണ​മെ​ങ്കി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​വെ​ച്ച് മീ​റ്റി​ങ് തീ​ർ​ത്ത് മ​ട​ങ്ങു​മെ​ന്ന്. അ​ങ്ങ​നെ​യു​ള്ളി​ട​ത്തേ​ക്കാ​ണ് കാ​ഴ്ച കാ​ണാ​ൻ പോ​കു​ന്ന​ത്!’’

അ​വ​ന്റെ വാ​ക്കു​ക​ൾ കേ​ട്ട​പ്പോ​ൾ എ​നി​ക്ക് ക​ര​ച്ചി​ൽ വ​ന്നു. ‘‘എ​ന്താ​യാ​ലും പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. നി​ന​ക്ക് എ​ന്തെ​ങ്കി​ലും സ​ഹാ​യി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ ചെ​യ്യ്. ചു​മ്മാ എ​ന്റെ സ്‌​ട്രെ​സ് കൂ​ട്ടാ​തെ,’’ എ​ന്ന് ഞാ​ൻ അ​വ​നോ​ട് പ​റ​ഞ്ഞു. പി​റ്റേ​ന്ന് രാ​വി​ലെ ഷാ​മോ എ​ന്ന പെ​ൺ​കു​ട്ടി മെ​സേ​ജ് അ​യ​ച്ചു. അ​വ​ൾ യൂ​നി​സെ​ഫി​ലാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. മൊ​ഗാ​ദി​ശു​വി​ലെ അ​വ​ളു​ടെ സു​ഹൃ​ത്ത് അ​ബ്ദി എ​ന്നെ ബ​ന്ധ​പ്പെ​ടു​മെ​ന്ന് അ​വ​ൾ അ​റി​യി​ച്ചു. അ​ബ്ദി മൊ​ഗാ​ദി​ശു​വി​ലെ യൂ​നി​സെ​ഫി​ലാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. അ​ത് എ​നി​ക്ക് അ​ൽ​പം ആ​ശ്വാ​സം ന​ൽ​കി. ഷാ​ദി​യ എ​ന്നെ എ​യ​ർ​പോ​ർ​ട്ടി​ലാ​ക്കി. ഹ​ർ​ഗീ​സ​യി​ൽ​നി​ന്നും ആ​ഡി​സി​ൽ പോ​യി, അ​വി​ട​ന്ന് മൊ​ഗാ​ദി​ശു​വി​ലേ​ക്ക് തി​രി​ച്ചു. സ​ഹാ​യി​ക്കാ​ൻ ര​ണ്ടു പേ​രു​ണ്ടാ​കു​മെ​ന്ന​ത് എ​നി​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി.

കൊ​ച്ചി​യു​ടെ അ​ത്ര​പോ​ലും വ​ലി​പ്പ​മി​ല്ലാ​ത്ത എ​യ​ർ​പോ​ർ​ട്ടാ​ണ് മൊ​ഗാ​ദി​ശു​വി​ലേ​ത്. ആ​ഡി​സി​ലെ സോ​മാ​ലി​യ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്ന ലെ​റ്റ​ർ ഞാ​ൻ ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സ​റു​ടെ കൈ​യി​ൽ കൊ​ടു​ത്തു. അ​ങ്ങേ​ര് ആ ​ലെ​റ്റ​ർ വാ​ങ്ങി​വാ​യി​ച്ചു. എ​ന്നി​ട്ട് ഒ​രു കൂ​സ​ലു​മി​ല്ലാ​തെ അ​ത് വൃ​ത്തി​ക്ക് ര​ണ്ടാ​യി കീ​റി ച​വ​റ്റു​കു​ട്ട​യി​ൽ ഇ​ട്ടു!

‘‘നി​ങ്ങ​ൾ​ക്ക് വി​സ ത​രാ​ൻ സാ​ധി​ക്കി​ല്ല.’’

അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഇ​ടി​വെ​ട്ടേ​റ്റ​തു​പോ​ലെ ഞാ​ൻ അ​വി​ടെ​നി​ന്നു. സോ​മാ​ലി​യ എ​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ടം പി​ടി​ച്ച രാ​ജ്യ​ത്തി​ന്റെ പ​ടി​വാ​തി​ൽ​ക്ക​ൽ, രേ​ഖ​ക​ളെ​ല്ലാം കീ​റി​യെ​റി​യ​പ്പെ​ട്ട അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​മ്പോ​ൾ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ എ​ന്റെ ശ്വാ​സം നി​ല​ച്ചു​പോ​യി.

(തു​ട​രും)

Tags:    
News Summary - People of the country Somaliland, which is not on the map

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.