ഇതാണ് ൈക്രം

ക്രൈമിന്റെയും ക്രിമിനലിന്‍റെയും നിർവചനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു രാജ്യത്തിന്‍റെ അധികാരം ക്രൈമിൽ മുങ്ങിത്താണവർ നിർവഹിക്കുമ്പോൾ അതിൽ ഇനിയും മാറ്റങ്ങൾ വരുകതന്നെ ചെയ്യും. ഇന്ത്യൻ ഭരണഘടനപ്രകാരവും പൗരാവകാശ നിയമാവലികൾ പ്രകാരവും അറസ്റ്റിലാകുന്ന ഒരാൾ കുറ്റവാളിയല്ല. കുറ്റാരോപിതൻ മാത്രമാണ്. ഒരാൾ കുറ്റംചെയ്തോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്; നിയമവ്യവസ്ഥയാണ്. ഇപ്പോഴിതാ ആ അവകാശങ്ങൾ പൊലീസിന് കൈമാറാൻ പോകുന്നു. രാജ്യത്തെ ക്രിമിനൽ നടപടികളിൽ നല്ല പങ്കും ആരോപിക്കപ്പെടുന്ന സേന തന്നെ ക്രിമിനലുകളെ നിർണയിക്കാനും നിർവചിക്കാനും ഒരുങ്ങിയാൽ എന്താകും അവസ്ഥ?...

ക്രൈമിന്റെയും ക്രിമിനലിന്‍റെയും നിർവചനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു രാജ്യത്തിന്‍റെ അധികാരം ക്രൈമിൽ മുങ്ങിത്താണവർ നിർവഹിക്കുമ്പോൾ അതിൽ ഇനിയും മാറ്റങ്ങൾ വരുകതന്നെ ചെയ്യും.

ഇന്ത്യൻ ഭരണഘടനപ്രകാരവും പൗരാവകാശ നിയമാവലികൾ പ്രകാരവും അറസ്റ്റിലാകുന്ന ഒരാൾ കുറ്റവാളിയല്ല. കുറ്റാരോപിതൻ മാത്രമാണ്. ഒരാൾ കുറ്റംചെയ്തോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്; നിയമവ്യവസ്ഥയാണ്. ഇപ്പോഴിതാ ആ അവകാശങ്ങൾ പൊലീസിന് കൈമാറാൻ പോകുന്നു. രാജ്യത്തെ ക്രിമിനൽ നടപടികളിൽ നല്ല പങ്കും ആരോപിക്കപ്പെടുന്ന സേന തന്നെ ക്രിമിനലുകളെ നിർണയിക്കാനും നിർവചിക്കാനും ഒരുങ്ങിയാൽ എന്താകും അവസ്ഥ?

ഏതെങ്കിലും അറസ്റ്റിലാകുന്നവരുടെ ശരീര, ജൈവ സാമ്പിളുകൾ ശേഖരിക്കാൻ പൊലീസ് കോൺസ്റ്റബിളിനുവരെ അനുമതി നൽകുന്ന വിവാദ ക്രിമിനൽ നടപടി ബിൽ പ്രതിപക്ഷ എതിർപ്പും ഭേദഗതി നിർദേശവും തള്ളി കേന്ദ്രസർക്കാർ ലോക്സഭയിൽ പാസാക്കിയെന്നത് തന്നെ അപായസൂചനയാണ്. 'രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷ' ഉറപ്പുവരുത്തുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. രാജ്യസഭയുടെ കൂടി അംഗീകാരവും രാഷ്ട്രപതിയുടെ ഒപ്പും നേടുന്നതോടെ നിയമമാകും.

പുതിയ നിയമപ്രകാരം പൊലീസ് കരുതൽ തടങ്കലിലാക്കുന്നവരോ ഏഴു വർഷംവരെ തടവ് ശിക്ഷയുള്ള കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായവരോ ഏതെങ്കിലുമൊരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരോ ആയ ഏതൊരാളുടെയും ഡി.എൻ.എ അടക്കമുള്ള ശരീര, ജൈവ സാമ്പിളുകൾ ശേഖരിക്കാം. അതിന് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിന് അനുമതി ലഭിക്കും.

ബ്രിട്ടീഷുകാരുണ്ടാക്കിയ നിയമത്തേക്കാൾ കടുത്തതെന്ന് ബില്ലിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ബ്രിട്ടീഷ് കോളനികാലത്ത് ഇന്ത്യക്കാരെ നിരീക്ഷിക്കാൻ 1920ൽ ഉണ്ടാക്കിയ 'തടവുകാരെ തിരിച്ചറിയൽ നിയമ'മാണ് ഇപ്പോൾ പരിഷ്കരിക്കുന്നത്. സഭയിൽ ദുർബലമായിട്ടാണെങ്കിലും എതിർപ്പുകൾ ഉയർത്തിയവർ ഉന്നയിച്ച ബദൽ ജൈവ സാമ്പിളുകൾ എടുക്കാൻ സബ് ഇൻസ്പെക്ടറെയോ ജയിൽ സൂപ്രണ്ടിനെയോ ചുമതലപ്പെടുത്തണമെന്നായിരുന്നു. അനുവാദം നൽകാനുള്ള അധികാരം മജിസ്ട്രേറ്റിന് നൽകണമെന്ന് മറ്റൊരു കൂട്ടർ വാദിച്ചു. ഇങ്ങനെ ശേഖരിക്കുന്ന സാമ്പിളുകൾ ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ കൈമാറരുത് തുടങ്ങിയ വാദങ്ങളെല്ലാം തള്ളപ്പെട്ടു.

യഥാർഥത്തിൽ ഏറ്റവും വലിയ ൈക്രമാണ് പുതിയ നിയമം. മനുഷ്യത്വത്തിനും പൗരാവകാശ-മനുഷ്യാവകാശ ധാരണകൾക്കും എതിരാണ്. അറസ്റ്റിലായ ഏതൊരാളും കുറ്റവാളിയാണെന്ന് വിധിക്കാൻ പൊലീസിന് അധികാരം നൽകുന്നതും അനുവാദമില്ലാതെ ജൈവസാമ്പിൾ സ്വീകരിക്കാൻ അധികാരം നൽകുന്നതും കുറ്റകൃത്യമാണ്. ഈ ൈക്രമാണ് ഇപ്പോൾ എതിർക്കപ്പെടേണ്ടത്.

Tags:    
News Summary - madhyamam weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.