അപ്പോൾ മോദി?

അമേരിക്കയുടെ ലോക പൊലീസ് ചമയൽ അസഹ്യമായ തലത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തം. വെനിസ്വേലക്ക് മേലുള്ള നേരിട്ട കടന്നുകയറ്റവും ഇറാനെ ആക്രമിക്കാനുള്ള നീക്കവും എല്ലാം അതിന്റെ തുടർച്ചയാണ്. രാജ്യാന്തര രാഷ്ട്രീയനിരീക്ഷകർ​ മൊത്തത്തിൽ ശരിവെക്കുന്ന ഒന്നാണ് ഏകദേശം ഉന്മാദദേശീയതയോളം വളർന്നിരിക്കുന്നു ട്രംപിന്റെ വിദേശ ഇടപെടലും നയവും എന്ന കാര്യം.

ഫെബ്രുവരി രണ്ടിന് അമേരിക്കയും ഇന്ത്യയും തമ്മിൽ ഉണ്ടാക്കിയതായി പറയപ്പെടുന്ന വ്യാപാര കരാർ ട്രംപിന്റെ ആ ഉന്മാദദേശീയ വെറിയോട് ഒത്തുപോകുന്നതാണ്. നേരിട്ടുള്ള അധിനിവേ​ശത്തിന് പകരം പുത്തൻ കൊളോണിയൽ കൊള്ള അടിച്ചേൽപിക്കൽ. മാ​​സ​​ങ്ങ​​ൾ നീ​​ണ്ട അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ​​ക്കും ച​​ർ​​ച്ച​​ക​​ൾ​​ക്കും ശേ​​ഷമാണ് ഇ​​ന്ത്യ-​​യു.​​എ​​സ് വ്യാ​​പാ​​ര ക​​രാ​​റായത്. കരാറിനെക്കുറിച്ച് യു.​​എ​​സ് പ്ര​​സി​​ഡ​​ന്റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ത​​ന്നെ​​യാ​​ണ് ‘ട്രൂ​​ത്തി’​​ലൂ​​ടെ അ​​റി​​യി​​ച്ച​​ത്. ഈ വ്യാപാര കരാർ ഏകപക്ഷീയവും ഇന്ത്യയുടെ വ്യാപാര സ്വാതന്ത്ര്യത്തിൻമേലുള്ള നഗ്നമായ കടന്നുകയറ്റവുമാണ്.

ഇ​​ന്ത്യ​​ക്കു​​മേ​​ൽ ചു​​മ​​ത്തി​​യ 25 ശ​​ത​​മാ​​നം​ പ​​ക​​ര​​ത്തീ​​രു​​വ 18 ശ​​ത​​മാ​​ന​​മാ​ക്കി അമേരിക്ക താ​​ഴ്ത്തി​​യെ​​ന്നുമാത്രം. എന്നാൽ, ഇന്ത്യയിലേക്കുള്ള അമേരിക്കൻ ഇറക്കുമതിക്ക് തീരുവ പൂജ്യം ശതമാനമായിരിക്കും. റ​​ഷ്യ​​യി​​ൽ​​നി​​ന്നു​​ള്ള എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ഇ​​ന്ത്യ അ​​വ​​സാ​​നി​​പ്പി​​ക്കു​​ം. യു.​​എ​​സി​​ൽ​​നി​​ന്ന് കൂടു​​ത​​ൽ എ​​ണ്ണ വാ​​ങ്ങു​​ം. ര​​ണ്ടാ​​മ​​തും അ​​ധി​​കാ​​ര​​ത്തി​​ൽ​​വ​​ന്ന ട്രം​​പ് വ്യാ​​പാ​​ര​​യു​​ദ്ധ​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ​​ക്കു​​മേ​​ൽ 25 ശ​​ത​​മാ​​ന​​മാ​​ണ് ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ിരുന്നത്. റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​നെ​തി​​രെ 25 ശ​​ത​​മാ​​നം അ​​ധി​​ക​​മാ​​യി പി​​ഴ​​ത്തീ​​രു​​വ​​യും ഏ​​ർ​​പ്പെ​​ടു​​ത്തി​​. ഇതോടെ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള വ്യാ​​പാ​​രബ​​ന്ധം വ​​ഷ​​ളാ​​യ​​ി. യൂ​​റോ​​പ്യ​​ൻ യൂനി​​യ​​നു​​മാ​​യും ഏ​​താ​​നും യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യും ഇ​​ന്ത്യ വ്യാ​​പാ​​ര ക​​രാ​​റി​​ൽ ഏ​​​ർ​​പ്പെടാൻ തുടങ്ങി. അതിനിടയിലാണ് ട്രം​​പി​​ന്റെ പ്ര​​ഖ്യാ​​പ​​നം. ക​​രാ​​ർ സം​​ബ​​ന്ധി​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​ മോ​​ദി​​യോ​​ട് ഫെബ്രുവരി 2ന് ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചു​​വെ​​ന്നും ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി.

യു.​​എ​​സി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി വ​​ർ​​ധി​​പ്പി​​ക്കാ​​ൻ മോ​​ദി സ​​മ്മ​​തി​​ച്ചു​​വെ​​ന്ന് ട്രം​​പ് ‘ട്രൂ​​ത്തി’​​ൽ കു​​റി​​ച്ചു. ഇ​​തു​​വ​​ഴി 50,000 കോ​​ടി ഡോ​​ള​​റി​​ന്റെ അ​​ധി​​ക വ്യാ​​പാ​​രം ന​​ട​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ​​യെ​​ന്നും ട്രം​​പ് പ​​റ​​ഞ്ഞു. ട്രം​​പ്-​​മോ​​ദി സം​​ഭാ​​ഷ​​ണം ഇ​​ന്ത്യ​​യി​​ലെ യു.​​എ​​സ് അം​​ബാ​​സ​​ഡ​​ർ സെ​​ർ​​ജി​​യോ ഗോ​​ർ സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. റ​ഷ്യ​ക്ക് പ​ക​രം അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 500 ബി​ല്യ​ൺ ഡോ​ള​റി​ന്റെ ഊ​ർ​ജം, സാ​ങ്കേ​തി​ക​വി​ദ്യ, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങാ​ൻ ഇ​ന്ത്യ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ക​രാ​റി​ന്റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​ൻ ഉ​ൽ​പന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന പ​ല നി​കു​തി​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കും.

ക​രാ​റി​ലൂ​ടെ അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ക്കുമെന്നാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ വാദം. ആ​ഗോ​ള നി​ക്ഷേ​പ​ക​ർ​ക്ക് ഇ​ന്ത്യ​യി​ലു​ള്ള വി​ശ്വാ​സം വ​ർ​ധിക്കു​മെ​ന്നും ‘ചൈ​ന പ്ല​സ് വ​ൺ’ ന​യം വ​ഴി കൂ​ടു​ത​ൽ വി​ദേ​ശ നി​ക്ഷേ​പം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​മെ​ന്നുമാണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രുടെ വി​ല​യി​രു​ത്തൽ.

എന്നാൽ, കരാറിൽ സംഭവിച്ചിരിക്കുന്നത് ഇന്ത്യയുടെ വിദേശനയത്തിലെ സമ്പൂർണമായ കീഴടങ്ങലാണ്. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് 18 ശതമാനം തീരുവ ചുമത്തുമ്പോൾ തിരിച്ചുള്ള ഇറക്കുമതിക്ക് തീരുവ വേണ്ടേ? ഇന്ത്യൻ വ്യവസായ-വിപണിയെ പിന്നെയാരാണ് സംരക്ഷിക്കുക. അമേരിക്കക്ക് അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാൻ തീരുവ ചുമത്താം. എന്തുകൊണ്ട് ഇന്ത്യക്ക് അതായിക്കൂടാ? മാത്രമല്ല, ആരിൽനിന്ന് എണ്ണ വാങ്ങണം എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യ തന്നെയാണ്. മറ്റൊരു രാജ്യമല്ല. വാസ്തവത്തിൽ മോദി സർക്കാർ ട്രംപിനു മുന്നിൽ മുട്ടുമടക്കിയിരിക്കുന്നു. മോദിയല്ല, ട്രംപാണ് കാര്യങ്ങൾ തീരുമാനിക്കുക എങ്കിൽ എന്താണ് വരാൻ പോകുന്ന ദിനങ്ങൾ?


Tags:    
News Summary - America's global policing is reaching an unbearable level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.