പച്ചപ്പും പൂപ്പാടങ്ങളും കാണാത്തൊരു
ദേശത്ത്,
മനസ്സിൽ നിറയെ നാടിന്റെ ചിത്രങ്ങൾ മാത്രം
രാത്രികളിൽ നക്ഷത്രങ്ങൾ തെളിഞ്ഞാൽ
നാട്ടിലാകാശത്തെ നോക്കി കിടന്ന
കാലമാണോർമയിൽ
തെങ്ങിൻ തണലിൽ കളിച്ച കാലം,
പൂക്കളും പുഴകളും ചിരികളും,
ഓർമകളുടെ പുസ്തകത്തിൽ മായാതെ നിൽക്കും
കണ്ണീർത്തുള്ളികൾ തുടച്ചുകൊണ്ടെഴുതുന്ന
കത്തുകൾ,
ഓരോ ദിവസവും മറുപടിക്കായി
കാത്തിരിക്കുന്ന മനസ്
കൈനിറയെ സ്നേഹവും മറക്കാത്ത
ഓർമകളുമായി,
ഒരു ദിവസം തിരിച്ചെത്തും, എന്റെ
സ്വന്തം നാട്ടിലേക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.