ഹ​യാ​ത്ത് ബീ​വി സാ​ഹി​ബ ബീ​ഗം എ​ന്തി​നാ​ണ് മ​ഹാ​രാ​ജാ​വി​ന് ക​ത്തെ​ഴു​തി​യ​ത്?

കേ​ര​ള​ത്തി​ലെ മു​സ്‍ലിം ന​വോ​ത്ഥാ​ന​ത്തി​ന്റെ​യ​ും സ്ത്രീ​ വി​​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​യും ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക ഏ​ടു​ക​ൾ വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ച​രി​ത്ര​കാ​ര​നാ​യ ലേ​ഖ​ക​ൻ. എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് മു​സ്‍ലിം സ്ത്രീ​ക​ൾ ന​വോ​ത്ഥാ​ന​ത്തി​ന്റെ ഭാ​ഗ​ഭാ​ക്കാ​യ​ത്?സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നും ക്ഷേ​ത്രാ​രാ​ധ​ന​ക്കും വി​ദ്യാ​ഭ്യാ​സ, പൊ​തു ഉ​ദ്യോ​ഗ നി​യ​മ​ന​ങ്ങ​ൾ​ക്കും നി​യ​മ​സ​ഭാ പ്രാ​തി​നി​ധ്യ​ത്തി​നും തു​ല്യ​ത​ക്കും​വേ​ണ്ടി നി​ര​വ​ധി​യാ​യ സ​മ​ര​ങ്ങ​ൾ ന​ട​ന്ന നാ​ടാ​യി​രു​ന്നു​വ​ല്ലോ തി​രു​വി​താം​കൂ​ർ. ഈ ​പ്ര​ദേ​ശ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം...

കേ​ര​ള​ത്തി​ലെ മു​സ്‍ലിം ന​വോ​ത്ഥാ​ന​ത്തി​ന്റെ​യ​ും സ്ത്രീ​ വി​​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​യും ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക ഏ​ടു​ക​ൾ വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ച​രി​ത്ര​കാ​ര​നാ​യ ലേ​ഖ​ക​ൻ. എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് മു​സ്‍ലിം സ്ത്രീ​ക​ൾ ന​വോ​ത്ഥാ​ന​ത്തി​ന്റെ ഭാ​ഗ​ഭാ​ക്കാ​യ​ത്?

സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നും ക്ഷേ​ത്രാ​രാ​ധ​ന​ക്കും വി​ദ്യാ​ഭ്യാ​സ, പൊ​തു ഉ​ദ്യോ​ഗ നി​യ​മ​ന​ങ്ങ​ൾ​ക്കും നി​യ​മ​സ​ഭാ പ്രാ​തി​നി​ധ്യ​ത്തി​നും തു​ല്യ​ത​ക്കും​വേ​ണ്ടി നി​ര​വ​ധി​യാ​യ സ​മ​ര​ങ്ങ​ൾ ന​ട​ന്ന നാ​ടാ​യി​രു​ന്നു​വ​ല്ലോ തി​രു​വി​താം​കൂ​ർ. ഈ ​പ്ര​ദേ​ശ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത്ത​രം പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ നി​വേ​ദ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സ്ഥാ​ന​വും ച​രി​ത്ര​പ​ര​മാ​യ പ​ങ്കും അ​വ​കാ​ശ​പ്പെ​ടാ​നാ​കും. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ വ​ന്നു​ചേ​ർ​ന്ന നീ​തി​നി​ഷേ​ധം, സ്വ​ജ​ന​പ​ക്ഷ​പാ​തം എ​ന്നി​വ​ക്കും, ഔ​ദ്യോ​ഗി​ക രം​ഗ​ങ്ങ​ളി​ലും മ​റ്റു​മു​ള്ള അ​ഭി​ല​ഷ​ണീ​യ പ്ര​വ​ണ​ത​ക​ൾ​ക്കും അ​വ​സ​ര​സ​മ​ത്വ​രാ​ഹി​ത്യ​ത്തി​നു​മെ​തി​രെ നി​ര​വ​ധി​യാ​യ ‘നി​വേ​ദ​ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ’ ഇ​വി​ടെ കാ​ണാം.

1891 ലെ ​മ​ല​യാ​ളി മെ​മ്മോ​റി​യ​ൽ മു​ത​ൽ തു​ട​ങ്ങു​ന്ന നി​വേ​ദ​ന കാ​ല​ഘ​ട്ട​ത്തി​ൽ (Era of Memorials), ഒ​റ്റ​ക്കും കൂ​ട്ടാ​യ്മ​യി​ലും പ്ര​സി​ദ്ധ​രും അ​പ്ര​സി​ദ്ധ​മാ​യ​വ​രു​മാ​യ നി​ര​വ​ധി പേ​ർ ത​ങ്ങ​ൾ​ക്ക് സ്വാ​ഭാ​വി​ക​മാ​യി ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​വ​ന്നു. ജാ​തീ​യ​ത​യും ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളും മ​റ്റ് അ​നാ​വ​ശ്യ പ്ര​വ​ണ​ത​ക​ളും നി​ല​നി​ന്നി​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളി​ൽ​പോ​ലും ത​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ക്കാ​ൻ ക​ഴി​യു​ന്ന​വ​രെ കൂ​ടെ ചേ​ർ​ക്കാ​നും മ​റ്റു​ള്ള​വ​രെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നു​മു​ള്ള പ്ര​ത്യേ​ക ക​ഴി​വ് അ​ധി​കാ​രി വ​ർ​ഗം നേ​ടി​യെ​ടു​ത്തി​രു​ന്നു.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ ആ​ദ്യ​പാ​ദം മു​ത​ൽ അ​വ​കാ​ശ​നി​ഷേ​ധ​ത്തി​നെ​തി​രെ വി​വി​ധ പേ​രു​ക​ളി​ൽ സം​ഘ​ടി​ത സ​മ​ര​ങ്ങ​ൾ (പൗ​രാ​വ​കാ​ശ പ്ര​ക്ഷോ​ഭം, ക്ഷേ​ത്ര​പ്ര​വേ​ശ​ന സ​മ​ര​ങ്ങ​ൾ, നി​വ​ർ​ത്ത​ന പ്ര​ക്ഷോ​ഭം മു​ത​ലാ​യ​വ) ന​ട​ക്കു​മ്പോ​ഴും നി​സ്വ​രും അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ അ​ധ:​കൃ​ത​രും പി​ന്നാ​ക്ക​ക്കാ​രും സ്ത്രീ​ക​ളും ഒ​റ്റ​ക്കും കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യും ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​നും പു​രോ​ഗ​തി​ക്കും​വേ​ണ്ടി വി​ദ്യാ​ഭ്യാ​സം, പൊ​തു ഉ​ദ്യോ​ഗ​ല​ഭ്യ​ത, കൃ​ഷി​ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​മാ​യി പ്രാ​ർ​ഥ​ന​യും നി​വേ​ദ​ന​ങ്ങ​ളു​മാ​യി അ​ധി​കാ​രി​ക​ളു​ടെ മു​ന്നി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്നു.

തി​രു​വി​താം​കൂ​റി​ലെ മു​സ്‍ലിം​ക​ളു​ടെ ഇ​ട​യി​ൽ നി​ന്നും വി​ദ്യാ​സ​മ്പ​ന്ന​രാ​യ വ​നി​ത​ക​ൾ ന​ട​ത്തി​യ അ​ത്ത​ര​ത്തി​ലു​ള്ള ഒ​റ്റ​പ്പെ​ട്ട ചി​ല ഇ​ട​പെ​ട​ലു​ക​ൾ കേ​ര​ള​ത്തി​ന്റെ പൊ​തു​വാ​യ ച​രി​ത്ര​ത്തി​ൽ എ​വി​ടെ​യും രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ളാ​യി കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ല. വ​ള​രെ​യൊ​ന്നും പു​രോ​ഗ​തി അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന മു​സ്‍ലിം സ്ത്രീ​ക​ൾ ന​ട​ത്തി​യ അ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശ്ര​മ​ങ്ങ​ളെ അ​ധി​കാ​രി​ക​ൾ പ​ല​പ്പോ​ഴും ത​ള്ളി​ക്ക​ള​യു​ക​യും ചി​ല​പ്പോ​ഴൊ​ക്കെ ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്ത​താ​യാ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. അ​വ​യി​ൽ ചി​ല ‘നി​വേ​ദ​ന സ​മ​ര’​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഇ​വി​ടെ.

ഹ​യാ​ത്ത് ബീ​വി എ​ന്തി​നാ​ണ് ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​ന് നി​വേ​ദ​നം ന​ൽ​കി​യ​ത്?

‘‘….ഞാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​ന്യ​മാ​യ ഒ​രു മു​സ്‍ലിം കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്, എ​ന്റെ പി​താ​വ് ഇ​വി​ടെ ടൗ​ണി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ഒ​രു യൂ​നാ​നി ഡോ​ക്ട​റാ​ണ്. അ​ദ്ദേ​ഹം രാ​ജ​കു​ടും​ബ​ത്തി​ലെ പ​ല അം​ഗ​ങ്ങ​ൾ​ക്കും ഹി​ന്ദു​സ്ഥാ​നി അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

എ​ന്റെ പി​താ​വി​ന് ഇ​പ്പോ​ൾ പ്രാ​യ​മേ​റെ​യാ​യി, 10 അം​ഗ​ങ്ങ​ളു​ള്ള ഞ​ങ്ങ​ളു​ടെ കു​ടും​ബം ജീ​വ​ന​ത്തി​നാ​യി പൂ​ർ​ണ​മാ​യും അ​ദ്ദേ​ഹ​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഞാ​നും എ​ന്റെ സ​ഹോ​ദ​രി​മാ​രു​മാ​ണ് സ്കൂ​ളി​ൽ അ​യ​ക്ക​പ്പെ​ടു​ന്ന ഏ​ക മു​സ്‍ലിം പെ​ൺ​കു​ട്ടി​ക​ൾ.

ഞാ​ൻ സ്കൂ​ൾ ഫൈ​ന​ൽ ക്ലാ​സ് വ​രെ പ​ഠി​ച്ചി​ട്ടു​ണ്ട്; ക​ഴി​ഞ്ഞ വ​ർ​ഷം ഞാ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഫൈ​ന​ൽ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നെ​ങ്കി​ലും, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ വി​ജ​യി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്നു പ​ഠി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ, ഞാ​ൻ എ​വി​ടെ​യെ​ങ്കി​ലും ജോ​ലി തേ​ടാ​ൻ നി​ർ​ബ​ന്ധി​ത​യാ​യി​രി​ക്കു​ക​യാ​ണ്.

ഉ​ദ്യോ​ഗ​ങ്ങ​ളി​ൽ ക​യ​റാ​ൻ പ​രീ​ക്ഷ പാ​സാ​കു​ന്ന​തി​ൽ​നി​ന്ന് ഇ​ള​വ് ന​ൽ​കി​യ ചി​ല സം​ഭ​വ​ങ്ങ​ൾ തി​രു​വി​താം​കൂ​റി​ൽ മു​മ്പു​ണ്ടാ​യ​താ​യി അ​റി​യു​ന്നു. ഹൈ​കോ​ട​തി​യി​ൽ ഫൈ​ന​ൽ പ​രീ​ക്ഷ പാ​സാ​കാ​ത്ത ഒ​രു ബ്രാ​ഹ്മ​ണ വ​നി​ത​യു​ണ്ട്. ഫോ​റ​സ്റ്റ് ഓ​ഫി​സി​ലു​ള്ള ഒ​രു ആം​ഗ്ലോ-​ഇ​ന്ത്യ​ൻ വ​നി​ത​യു​ടെ സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സും എ​നി​ക്ക​റി​യാം.

ഞ​ങ്ങ​ളു​ടെ ആ​ചാ​ര​പ്ര​കാ​രം ഞ​ങ്ങ​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി വെ​ളി​യി​ൽ സ​ഞ്ച​രി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല, അ​തി​നാ​ൽ ഞ​ങ്ങ​ൾ താ​മ​സ​മാ​ക്കി​യ സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള മ​ഹാ​രാ​ജാ​സ് സ്കൂ​ൾ ഫോ​ർ ഗേ​ൾ​സി​നു​സ​മീ​പം എ​വി​ടെ​യെ​ങ്കി​ലും ഒ​രു നി​യ​മ​നം എ​നി​ക്ക് സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​തു​ണ്ട്. മേ​ൽ​പ​റ​ഞ്ഞ സ്കൂ​ളി​ൽ ലൈ​ബ്രേ​റി​യ​നാ​യോ അ​ധ്യാ​പി​ക​യാ​യോ ഒ​രു നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നാ​യി ഞാ​ൻ സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചു​വ​രു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​തു​വ​രെ എ​നി​ക്ക് ഒ​രെ​ണ്ണം പോ​ലും നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, തി​രു​മ​ന​സ്സി​ന്റെ സ​ന്മ​ന​സ്സി​ലും കാ​രു​ണ്യ​ത്തി​ലും മാ​ത്ര​മാ​ണ് എ​ന്റെ ഏ​ക പ്ര​തീ​ക്ഷ. അ​തി​നാ​ൽ അ​ങ്ങ​യു​ടെ കാ​രു​ണ്യം എ​ന്നി​ലു​ണ്ടാ​ക​ണ​മെ​ന്നും, എ​നി​ക്ക് സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ ഒ​രു നി​യ​മ​നം ന​ൽ​കി​ക്കൊ​ണ്ടു​ള്ള അ​നു​കൂ​ല​മാ​യ ഉ​ത്ത​ര​വു​ക​ൾ ദ​യ​വാ​യി പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ഞാ​ൻ ഏ​റ്റ​വും വി​നീ​ത​മാ​യി പ്രാ​ർ​ഥി​ക്കു​ന്നു.’’1

1932 ഒ​ക്ടോ​ബ​ർ 12ന് ​തി​രു​വ​ന​ന്ത​പു​രം ക​ന്റോ​ൺ​മെ​ന്റ് (പാ​ള​യം) നി​വാ​സി​യാ​യ ഹ​യാ​ത്ത് ബീ​വി സാ​ഹി​ബ ബീ​ഗം (യൂ​നാ​നി ഡി​സ്പെ​ൻ​സ​റി, ക​ന്റോ​ൺ​മെ​ന്റ്, തി​രു​വ​ന​ന്ത​പു​രം) എ​ന്ന മു​സ്‍ലിം യു​വ​തി കു​ടും​ബ​ത്തെ പ​രി​പാ​ലി​ക്കാ​ൻ ഒ​രു ജോ​ലി ആ​വ​ശ്യ​മാ​യി മ​ഹാ​രാ​ജാ​വി​ന് സ​മ​ർ​പ്പി​ച്ച ക​ത്തി​ന്റെ ഭാ​ഗ​ങ്ങ​ളാ​ണ് മു​ക​ളി​ൽ ഉ​ദ്ധ​രി​ച്ച​ത്. പൊ​തു​വേ ഒ​തു​ങ്ങി​ക്കൂ​ടി ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന മു​സ്‍ലിം സ്ത്രീ​ക​ളു​ടെ ഇ​ട​യി​ലു​ണ്ടാ​യ ഒ​രു മാ​റ്റ​ത്തി​ന്റെ തി​രി​വെ​ട്ടം കാ​ണാ​ൻ ക​ഴി​യു​ന്ന വാ​ക്കു​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു ആ ​ക​ത്ത്. അ​തി​ൽ ത​ന്റെ കു​ടും​ബ​ത്തി​ന്റെ സു​ര​ക്ഷി​ത​ത്വം പോ​ലെ ത​ന്നെ സ്ത്രീ​ജ​ന​ങ്ങ​ൾ ഇ​ത്ത​രം അ​വ​കാ​ശ​ങ്ങ​ൾ ആ​ർ​ജി​ച്ച് വ​ന്നി​ട്ടു​ള്ള​തി​നെ മ​ന​സ്സി​ലാ​ക്കി​യ ബോ​ധം​കൂ​ടി ക​ല​ർ​ന്നു​വ​രു​ന്നു​ണ്ട്.

അ​തി​ന്മേ​ൽ തു​ട​ർ​ന്ന് എ​ന്ത് ന​ട​പ​ടി​ക​ളാ​ണ് അ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് എ​ന്ന​തി​ലാ​ണ് ആ ​വ്യ​ക്തി​യും അ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സ​മൂ​ഹ​വും ഏ​തു​രീ​തി​യി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ക. ആ ​സ​മൂ​ഹ​ത്തി​ന്റെ പു​രോ​ഗ​തി​യും മു​ന്നോ​ട്ടു​പോ​ക്കും ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന നി​വേ​ദ​ന​ങ്ങ​ളെ സൗ​മ​ന​സ്യ​ത്തോ​ടു​കൂ​ടി കാ​ണു​ന്ന അ​ധി​കാ​രി​ക​ളു​ടെ തീ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും നി​ല​നി​ൽ​ക്കു​ക. ഇ​വി​ടെ ഹ​യാ​ത്ത് ബീ​വി​യു​ടെ അ​പേ​ക്ഷ, തു​ട​ർ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​ന്ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ മ​ക്ആ​ഫി​ൻ സാ​യി​പ്പി​ന്റെ ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. അ​ദ്ദേ​ഹം അ​ത് പ​രി​ശോ​ധി​ക്കു​ക​യും കൂ​ടു​ത​ൽ വ്യ​ക്ത​ത തേ​ടു​ന്ന​തി​നാ​യി പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​റു​പ​ടി​ക്കാ​യി സ​മ​ർ​പ്പി​ക്കു​ക​യു​മു​ണ്ടാ​യി.

അ​വ​രു​ടെ കൂ​ടി അ​ഭി​പ്രാ​യം സ്വീ​ക​രി​ച്ച ശേ​ഷം മ​ക്ആ​ഫി​ൻ ത​ന്റെ റി​പ്പോ​ർ​ട്ടി​ൽ കു​റി​ച്ചു: “സ്കൂ​ൾ ഫൈ​ന​ൽ പാ​സാ​കാ​ത്ത അ​പേ​ക്ഷ​ക​യാ​ണ് ഹ​യാ​ത്ത് ബീ​വി. ആ​യ​തി​നാ​ൽ ച​ട്ട​പ്ര​കാ​രം അ​ധ്യാ​പി​ക​യാ​ക്കാ​നു​ള്ള യോ​ഗ്യ​ത​യി​ല്ലാ​ത്ത വ്യ​ക്തി കൂ​ടി​യാ​ണ്. യോ​ഗ്യ​ത​ക്ക​നു​സ​രി​ച്ച് അ​ധ്യാ​പി​ക​യോ ലൈേ​ബ്ര​റി​യ​നോ ആ​യി പ​രി​ഗ​ണി​ക്കു​ക സാ​ധ്യ​മ​ല്ല. ചു​രു​ക്ക​ത്തി​ൽ ഗു​മ​സ്ത പ​ണി മാ​ത്ര​മാ​ണ് ന​ൽ​കാ​ൻ ക​ഴി​യു​ക’’. അ​ത് വേ​ണ​മെ​ങ്കി​ൽ ത​ന്റെ കീ​ഴി​ൽ വ​രു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ ആ​കു​ന്ന​തി​നു വി​രോ​ധ​മി​ല്ലാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു​ണ്ട്.

തു​ട​ർ​ന്ന്, 1932 ഡി​സം​ബ​ർ 8ന് ​റി​പ്പോ​ർ​ട്ട് മ​ഹാ​രാ​ജാ​വി​ന്റെ സ​മ​ക്ഷ​ത്തി​ലേ​ക്ക് സ​മ​ർ​പ്പി​ച്ചു. വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം രാ​ജാ​വി​നു​വേ​ണ്ടി സ​ർ​വാ​ധി​കാ​ര്യ​ക്കാ​ര​ൻ എ. ​ന​ല്ല​പെ​രു​മാ​ൾ പി​ള്ള ദി​വാ​ന് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ യോ​ഗ്യ​ത​യി​ൽ ചെ​റി​യ മാ​റ്റം വ​രു​ത്തി ഹ​യാ​ത്ത് ബീ​വി​യെ ഗു​മ​സ്ത പ​ണി​ക്കാ​യി നി​യ​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് തി​ര​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് ദി​വാ​ൻ, ഹ​യാ​ത്ത് ബീ​വി​യെ തി​രു​വ​ന​ന്ത​പു​രം ഗ​വ​ൺ​മെ​ൻ​റ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റ് സ്കൂ​ളി​ൽ ക്ല​ർ​ക്കാ​യി നി​യ​മി​ച്ച ഉ​ത്ത​ര​വി​റ​ക്കി. ഹ​യാ​ത്ത് ബീ​വി​യു​ടെ നി​വേ​ദ​നം തി​രു​വി​താം​കൂ​ർ എ​ന്ന നാ​ട്ടു​രാ​ജ്യ​ത്തി​ലെ ഭ​ര​ണ​പ​ര​മാ​യ ന​യ​വ​ഴ​ക്ക​ത്തി​ന്റെ​യും സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യെ​യും കു​റി​ച്ച് അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും ചി​ന്തി​ക്കു​ന്ന​തി​ന് നി​ദാ​ന​മാ​യി മാ​റി. അ​ക്കാ​ല​ത്ത് മു​സ്‍ലിം സ്ത്രീ​ക​ൾ നേ​രി​ട്ട ലിം​ഗ വി​വേ​ച​ന​ങ്ങ​ൾ, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ, വി​ദ്യാ​ഭ്യാ​സ ത​ട​സ്സ​ങ്ങ​ൾ എ​ന്നി​വ രാ​ജ​ഭ​ര​ണ​കൂ​ടം ഏ​ത് രീ​തി​യി​ലാ​ണ് ക​ണ്ടി​രു​ന്ന​ത് എ​ന്ന​തി​നു​ള്ള തെ​ളി​വാ​യി​രു​ന്നു ഈ ​കേ​സ്.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ദ്യ​ത്തെ മു​സ്‍ലിം വ​നി​താ ബി​രു​ദ​ധാ​രി (1934) എ​ന്ന നി​ല​യി​ൽ എ​ൻ. ഹ​വ്വാ ബീ​വി തി​രു​വി​താം​കൂ​റി​ൽ രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​തും അ​വ​ർ​ക്ക് ടീ​ച്ചി​ങ് ബി​രു​ദം കൂ​ടി​യു​ള്ള​തി​നാ​ൽ നേ​രി​ട്ട് നി​യ​മ​നം ന​ൽ​കി​യ​തും (1938). മ​റ്റൊ​രു ബി​രു​ദ​ധാ​രി​യാ​യ ഐ​ഷാ​മ്മ ബാ​പ്പു എ​ന്ന ആ​ല​പ്പു​ഴ​ക്കാ​രി​ക്കും അ​ധ്യാ​പി​ക​യാ​കാ​ൻ സാ​ധി​ച്ച​തും ഇ​ക്കാ​ല​ത്താ​ണ് (1939). ആ​ല​പ്പു​ഴ ല​ജ്ന​ന​ത്തു​ൽ മു​ഹ​മ്മ​ദി​യ സ​ഭ​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​യി​രു​ന്ന ബാ​പ്പു വൈ​ദ്യ​ന്റെ മ​ക​ളാ​യി​രു​ന്നു അ​വ​ർ. താ​ൻ നേ​ടി​യ ഓ​ണേ​ഴ്സ് ബി​രു​ദം കൊ​ണ്ട് കോ​ള​ജ് അ​ധ്യാ​പി​ക ആ​കാ​ൻ സാ​ധി​ക്കു​മെ​ന്ന ബോ​ധ്യ​ത്തി​ൽ ദി​വാ​നെ സ​മീ​പി​ച്ച് നി​വേ​ദ​നം ന​ൽ​കു​ന്നു​ണ്ട് അ​വ​ർ: ‘‘എ​ന്റെ സ​മു​ദാ​യ​ത്തി​ലെ യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​ല​ത​ര​ത്തി​ലു​ള്ള പീ​ഡ​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്ന ഒ​രു മു​സ്‍ലിം പെ​ൺ​കു​ട്ടി​യാ​ണ് ഞാ​ൻ. കൂ​ടാ​തെ, മു​സ്‍ലിം​ക​ൾ​ക്കി​ട​യി​ൽ ബി.​എ​സ് സി (​ഓ​ണേ​ഴ്സ്) ബി​രു​ദം നേ​ടി​യ ഏ​ക വ്യ​ക്തി​യും ഞാ​നാ​ണ്.

എ​നി​ക്ക് സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ അ​നു​യോ​ജ്യ​മാ​യ ഒ​രു നി​യ​മ​നം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ, എ​ന്റെ സ​മു​ദാ​യ​ത്തി​ലെ യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗ​ങ്ങ​ൾ എ​ന്നെ ഒ​രു പ​രി​ഹാ​സ​പാ​ത്ര​മാ​ക്കി​യേ​ക്കാം. യോ​ഗ്യ​ത​യു​ള്ള ഏ​ക മു​സ്‍ലിം പെ​ൺ​കു​ട്ടി​യെ ഈ ​സം​സ്ഥാ​ന​ത്തെ പൊ​തു​സ​ർ​വി​സി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി എ​ന്ന് വ​രി​കി​ൽ, മു​സ്‍ലിം​ക​ൾ​ക്കി​ട​യി​ൽ സ്ത്രീ​വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ​മു​ദാ​യ നേ​താ​ക്ക​ളും സ​ർ​ക്കാ​റും ന​ട​ത്തു​ന്ന എ​ല്ലാ ശ്ര​മ​ങ്ങ​ളും പാ​ഴാ​യി​പ്പോ​കും. ഒ​രു ജോ​ലി​യി​ല്ലാ​തെ ഞാ​ൻ ഈ ​സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് സ്ത്രീ​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് എ​ന്റെ സ​മു​ദാ​യ​ത്തി​ന് വ​ലി​യൊ​രു നി​രാ​ശ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന വ​സ്തു​ത അ​ങ്ങ​യു​ടെ മു​ന്നി​ൽ സ​ങ്ക​ട​ത്തോ​ടെ സ​മ​ർ​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. യോ​ഗ്യ​ത​യു​ള്ള ഏ​ക മു​സ്‍ലിം വ​നി​താ ഉ​ദ്യോ​ഗാ​ർ​ഥി എ​ന്ന നി​ല​യി​ലു​ള്ള എ​ന്റെ അ​വ​കാ​ശ​ത്തെ ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കി​ല്ലെ​ന്നു​പ​റ​ഞ്ഞ് എ​ന്നെ നി​ര​ന്ത​രം ആ​ശ്വ​സി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന പി.​എ​സ്. മു​ഹ​മ്മ​ദി​നൊ​പ്പം ഞാ​ൻ അ​ങ്ങ​യെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ, തി​രു​മ​ന​സ്സി​ൽ നി​ന്നും ഉ​ണ്ടാ​യ പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യ വാ​ക്കു​ക​ളി​ലാ​ണ് എ​ന്റെ ഏ​ക പ്ര​തീ​ക്ഷ’’.2

എ​ന്നാ​ൽ, ജാ​തീ​യ​ത​യും പ​ക്ഷ​പാ​ത​വും നി​ല​നി​ന്നി​രു​ന്ന ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ പി​ന്ത​ള്ള​പ്പെ​ടു​ക​യാ​യി​രു​ന്നു. ബി​രു​ദം മാ​ത്രം പോ​രെ​ന്നും എ​ക്സ്പീ​രി​യ​ൻ​സ് കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നു​മു​ള്ള ഒ​ഴി​വു​ക​ഴി​വ് വ്യ​വ​സ്ഥ​ക​ൾ യൂ​നി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​റി​ൽ നി​ന്നു​വ​ന്ന​തോ​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു​മു​മ്പ് ഒ​രു കോ​ള​ജ് അ​ധ്യാ​പി​ക​യെ ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം ന​ട​ക്കാ​തെ പോ​യി. ഇ​തി​ലെ ര​സ​ക​ര​മാ​യ ഒ​രു വ​സ്തു​ത, മ​ദ്രാ​സി​ൽ പോ​യി ഓ​ണേ​ഴ്സ് ഡി​ഗ്രി പ​ഠി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ്ര​തി​മാ​സം 50 രൂ​പ സ്റ്റൈ​പ്പ​ൻ​ഡ് ന​ൽ​കി​യാ​ണ് ആ​യി​ഷാ​മ്മ​യെ അ​യ​ച്ച​ത് എ​ന്നു​ള്ള​താ​ണ്. പി​ന്നീ​ട് ന​ഫീ​സ ഉ​മ്മാ​ളി​ലൂ​ടെ​യാ​ണ് ആ​ദ്യ കോ​ള​ജ് അ​ധ്യാ​പി​ക​യെ ആ ​സ​മു​ദാ​യ​ത്തി​ന് ല​ഭി​ച്ച​ത്.

തു​ട​ർ​ന്നു​വ​രു​ന്ന നി​വേ​ദ​ന​ങ്ങ​ൾ

നി​വേ​ദ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ണ​ല്ലോ പ​റ​ഞ്ഞു​വ​ന്നി​രു​ന്ന​ത്; ആ​യ​തി​നാ​ൽ അ​ക്കാ​ല​ത്തു​വ​ന്ന ര​ണ്ട് നി​വേ​ദ​ന​ങ്ങ​ൾ കൂ​ടി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. കൊ​ല്ലം ഡി​വി​ഷ​നി​ലെ പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന ന​ടു​കു​ന്നു​മു​റി​യി​ൽ പ​ള്ളി​ക്ക് വ​ട​ക്ക​തി​ൽ (ബാ​വ പു​ര​യി​ടം) ആ​യി​ഷ ബീ​വി​യു​ടെ ജീ​വി​ത​ക​ഥ​യും വ്യ​ത്യ​സ്ത​മ​ല്ലാ​യി​രു​ന്നു. കു​ടും​ബ​ക്കാ​രു​ടെ​യും യാ​ഥാ​സ്ഥി​തി​ക​രാ​യ സ​മു​ദാ​യ അം​ഗ​ങ്ങ​ളു​ടെ​യും കു​ത്തു​വാ​ക്കു​ക​ൾ​ക്കി​ട​യി​ലും സ്കൂ​ൾ ഫൈ​ന​ൽ വ​രെ പ​ഠി​ക്കു​ക​യും നാ​ട്ടു​ഭാ​ഷ സ്കൂ​ൾ ലി​വി​ങ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (VSLC) പാ​സാ​കു​ക​യും ചെ​യ്ത മ​ഹ​തി​യാ​യി​രു​ന്നു അ​വ​ർ. സ്വാ​ശ്ര​യ​ത്വ തി​ര​ത​ള്ള​ലി​ന്റെ​യും ഉ​യ​ർ​ന്ന സാ​മൂ​ഹി​ക ബോ​ധ​ത്തി​ന്റെ​യും ഫ​ല​മാ​യി സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കു​ക എ​ന്ന ആ​ശ​യ​ത്തി​ൽ നി​ന്നു​കൊ​ണ്ട്, 1942 ഒ​ക്ടോ​ബ​ർ 5ന്, ​സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ അ​ധ്യാ​പി​ക​യാ​യി ചേ​രു​ന്ന​തി​ന് ദി​വാ​നു മു​ന്നി​ൽ നി​വേ​ദ​ന​വു​മാ​യി അ​വ​രെ​ത്തി.

അ​ധ്യാ​പ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ലോ​വ​ർ ഗ്രേ​ഡ് ടീ​ച്ചേ​ഴ്സ് ട്രെ​യി​നി​ങ് കോ​ഴ്സ് കൂ​ടി പാ​സാ​യി​ട്ടു​ള്ള അ​വ​ർ പ്ര​ദേ​ശ​ത്തെ മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ ഇ​ത്ര​ത്തോ​ളം പ​ഠി​ച്ച ആ​ദ്യ പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു. ത​ന്റെ ജീ​വി​ത ഉ​ന്ന​മ​ന​ത്തി​നാ​യി മാ​ത്ര​മ​ല്ല ത​ന്നെ​പ്പോ​ലെ പി​ന്ത​ള്ള​പ്പെ​ട്ട നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ഭി​മാ​ന സം​ര​ക്ഷ​ണ​ത്തി​നും വ​ള​ർ​ച്ച​ക്കും പു​രോ​ഗ​തി​ക്കും വേ​ണ്ടി പൊ​തു​സ​ർ​വി​സി​ൽ ത​നി​ക്കൊ​രു ഉ​ദ്യോ​ഗം ന​ൽ​കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും എ​ന്ന​വ​ർ വാ​ദി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ അ​വ​രു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ, പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ വ​ഴി ശ്ര​മി​ക്കു​ക എ​ന്ന വാ​ദം​പ​റ​ഞ്ഞ് അ​ധി​കാ​രി​ക​ൾ​ക്ക് ത​ട​യി​ടാ​മാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​രു മു​സ്‍ലിം പെ​ൺ​കു​ട്ടി എ​ന്ന നി​ല​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റി​യും പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും അ​തി​നെ സൗ​മ​ന​സ്യ​ത്തോ​ടു​കൂ​ടി കാ​ണാ​ൻ തീ​രു​മാ​നി​ച്ചു.

തി​രു​വി​താം​കൂ​ർ പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത അ​വ​ർ​ക്ക് നി​ല​വി​ലു​ള്ള പൊ​തു​യോ​ഗ്യ​ത ച​ട്ട​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചു​കൊ​ണ്ട് 1942 ഒ​ക്ടോ​ബ​ർ 26ന് ​ലോ​വ​ർ ഗ്രേ​ഡ് ടീ​ച്ച​റാ​യി നി​യ​മ​നം ന​ൽ​കി. വ​ള​രെ പി​ന്നാ​ക്കം നി​ന്നി​രു​ന്ന ഒ​രു സ​മു​ദാ​യ​ത്തി​ലെ വ​നി​ത​ക​ൾ​ക്ക് ആ​ശ്വാ​സ​വും ആ​വേ​ശ​വു​മാ​കു​ന്ന ഒ​രു ചു​വ​ടു​വെ​പ്പാ​യി ച​രി​ത്ര​ത്തി​ൽ അ​ത് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടു. ആ ​സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ ആ ​മ​ഹ​തി​യു​ടെ കു​ടും​ബം പി​ൽ​ക്കാ​ല​ത്ത് ചെ​ന്നൈ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​താ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.

1943 ജൂ​ലൈ 23ന് ​തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് ഫോ​റ​സ്റ്റ് ലൈ​നി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സാ​റാ​മ്മാ​ൾ ദി​വാ​നു ന​ൽ​കി​യ നി​വേ​ദ​ന​വും അ​ത്ത​ര​ത്തി​ലു​ള്ള ഒ​ന്നാ​യി​രു​ന്നു: “റാ​വു​ത്ത​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള വ​നി​ത​യാ​യ താ​ൻ ബി.​എ​സ് സി ​ഡി​ഗ്രി കോ​ഴ്സ് പ​ഠി​ക്കു​ക​യും, എ​ന്നാ​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ പോ​വു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ൽ, ര​ണ്ടാം ഭാ​ഷ​യാ​യി ത​മി​ഴ് പ​ഠി​ച്ച​തി​നാ​ൽ അ​തി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര​വ​ധി പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ൽ ത​മി​ഴ് ഒ​രു ഉ​പ​ഭാ​ഷ​യാ​യി പ​ഠി​പ്പി​ച്ചു​വ​രു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല, കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ ത​മി​ഴ് ഭാ​ഷാ അ​ധ്യാ​പി​ക​യു​ടെ പോ​സ്റ്റ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യു​മാ​ണ്.”3 ആ​യ​തി​നാ​ൽ ത​ന്റെ പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ച്, ര​ണ്ടാം ഭാ​ഷ​യാ​യി ത​മി​ഴ് പ​ഠി​ച്ച ത​നി​ക്ക് തി​രു​വി​താം​കൂ​ർ പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ ച​ട്ട​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി അ​ധ്യാ​പി​ക​യാ​യി നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഈ ​അ​പേ​ക്ഷ ചീ​ഫ് സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ച്ച ശേ​ഷം പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി. ഇ​വി​ടെ ഡ​യ​റ​ക്ട​ർ സാ​മാ​ന്യ​മാ​യ സാ​മൂ​ഹി​ക നീ​തി​ക്കു​വേ​ണ്ടി നി​ല​നി​ന്നു എ​ന്ന കാ​ര്യം ശ്ര​ദ്ധേ​യ​മാ​ണ്. പ​ത്തു​വ​ർ​ഷം മു​മ്പ് ഉ​ണ്ടാ​യ ഹ​യാ​ത്ത് ബീ​വി​യു​ടെ നി​വേ​ദ​ന​ത്തി​ൽ​നി​ന്നും ഭി​ന്ന​മാ​യി, റാ​വു​ത്ത​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള സാ​റ​മ്മാ​ൾ എ​ന്ന വ​നി​ത​ക്ക് ബാ​ർ​ട്ട​ൺ ഹി​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഹാ​റാ​ണി സേ​തു​പാ​ർ​വ​തി ഭാ​യി ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളി​ൽ ത​മി​ഴ് പ​ണ്ഡി​റ്റാ​യി നി​യ​മ​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി. മാ​ത്ര​മ​ല്ല അ​തി​നാ​യി, നി​ല​വി​ലു​ള്ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ ച​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.


 



നി​യ​മ(​ന)​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ​പ്പോ​ൾ

സാ​മൂ​ഹി​ക ചു​റ്റു​പാ​ടു​ക​ളി​ൽ നി​ന്നും വ്യ​വ​സ്ഥ​ക​ളി​ൽ നി​ന്നും മാ​മൂ​ൽ പ്രി​യം നി​മി​ത്തം വ്യ​തി​ച​ലി​ക്കാ​ത്ത​വ​ർ​ക്കാ​യി പ​ല കാ​ര്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ഉ​ണ്ടാ​കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ൾ ധാ​രാ​ള​മാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടൊ​ഴി​വാ​ക്കി കൈ​കാ​ര്യം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​റി​ഞ്ഞോ അ​റി​യാ​തെ​യോ സ​മൂ​ഹ​ത്തി​നും സ്ത്രീ​യ​വ​സ്ഥ​ക്കും​ഗു​ണ​ക​ര​മാ​യി ഭ​വി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളാ​യി വ​ന്നു​ചേ​ർ​ന്നി​ട്ടു​ണ്ട്. 1938-39 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ഒ​രു സം​ഭ​വം അ​ത്ത​ര​ത്തി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​ത്. ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന മു​തി​ർ​ന്ന പെ​ൺ​കു​ട്ടി​ക​ളെ അ​റ​ബി പ​ഠി​പ്പി​ക്കാ​ൻ ഒ​രു വ​നി​താ അ​ധ്യാ​പി​ക​യു​ടെ ആ​വ​ശ്യം നേ​രി​ട്ട​പ്പോ​ൾ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ നി​വേ​ദ​ന​വു​മാ​യി സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചു. എ​ന്നാ​ൽ, അ​തി​നാ​യി ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഇം​ഗ്ലീ​ഷ് സ്കൂ​ൾ ലി​വി​ങ് സ​ർ​ട്ടി​ഫി​ക്ക​റ്റും അ​റ​ബി ഹ​യ​ർ ഗ്രേ​ഡ് പ​രീ​ക്ഷ​യു​മാ​ണ് ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളി​ലെ നി​യ​മ​ന​ങ്ങ​ൾ​ക്കാ​യി യോ​ഗ്യ​ത​യാ​യി ച​ട്ട പ്ര​കാ​രം ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ആ ​യോ​ഗ്യ​ത തി​ക​ഞ്ഞ വ​നി​ത​ക​ൾ ആ​രും​ത​ന്നെ സ​ർ​വി​സി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മൂ​ന്നു​ത​വ​ണ ഇ​ത്ത​ര​ത്തി​ൽ യോ​ഗ്യ​രാ​യ വ്യ​ക്തി​ക്കു​വേ​ണ്ടി പ​ര​സ്യം ന​ൽ​കി​യെ​ങ്കി​ലും ആ​രും ത​ന്നെ അ​പേ​ക്ഷി​ക​രാ​യി വ​ന്നി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ ആ​വ​ലാ​തി​യെ പ​രി​ഹ​രി​ക്കു​ന്ന​തി​നും മു​തി​ർ​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് തു​ട​ർ​പ​ഠ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മെ​ന്ന നി​ല​യി​ൽ ച​ട്ട​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത പ​രി​ഗ​ണി​ക്കാ​തെ സ​ർ​ക്കാ​ർ സ​ർ​വി​സി​ലു​ള്ള ഒ​രു അ​റ​ബി അ​ധ്യാ​പി​ക​യെ ത​ന്നെ ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളി​ലേ​ക്ക് നി​യ​മി​ച്ചു​കൊ​ണ്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യു​ണ്ടാ​യി. അ​ങ്ങ​നെ ആ​യി​ഷ ബീ​വി എ​ന്ന പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യെ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ന് തു​ല്യ​മാ​യ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളോ​ടെ ഹൈ​സ്കൂ​ളി​ൽ നി​യ​മി​ച്ചു.4

അ​തു​പോ​ലെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ പ​രാ​തി​ക്കും നി​ർ​ബ​ന്ധ​ത്തി​നും വ​ഴ​ങ്ങി അ​റ​ബി മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ വ​നി​താ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നും വ​നി​താ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ക​ള്ള പ​രാ​തി​ക​ളു​ണ്ടാ​ക്കി അ​വ​രെ സ്ഥ​ലം​മാ​റ്റു​ന്ന​തി​നെ​തി​രെ​യും ശ​ക്ത​മാ​യ പൊ​തു​വി​കാ​രം ഉ​ണ്ടാ​യ​പ്പോ​ൾ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി ത​ക്ക​താ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ അ​ധി​കാ​രി​ക​ൾ തീ​രു​മാ​നി​ച്ച​ത് പൊ​തു​ഉ​ദ്യോ​ഗ നി​യ​മ​ന​ങ്ങ​ളി​ൽ തു​ല്യ​ത​യും സാ​മൂ​ഹി​ക നീ​തി​യും ന​ട​പ്പി​ലാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ന്റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, വ​നി​താ അ​റ​ബി അ​ധ്യാ​പി​ക​യെ അ​കാ​ര​ണ​മാ​യി സ​ർ​വി​സി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ ആ​ൺ​കോ​യ്മ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ച് വേ​ണ്ട​രീ​തി​യി​ൽ പ​രി​ഹ​രി​ച്ച​ത് ശ്ര​ദ്ധേ​യ സം​ഭ​വ​മാ​ണ്. കൊ​ല്ലം ഡി​വി​ഷ​നി​ലെ പെ​രി​നാ​ട് കു​രീ​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന പ്രൈ​മ​റി സ്കൂ​ളി​ൽ വ​നി​താ അ​റ​ബി മു​ൻ​ഷി​യെ കു​റി​ച്ചാ​യി​രു​ന്നു അ​പ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് അ​വ​രെ സ​ർ​വി​സി​ൽ​നി​ന്നും ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​ത്. പ്ര​ത്യേ​കി​ച്ചും അ​ധ്യാ​പി​ക എ​ന്ന നി​ല​യി​ൽ ക​ഴി​വി​ല്ലാ​ത്ത​വ​രാ​ണെ​ന്നും പാ​ഠ്യ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ വേ​ണ്ട രീ​തി​യി​ൽ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​രാ​ണ് എ​ന്നും ആ​രോ​പി​ച്ചു​കൊ​ണ്ടു​ള്ള പ​രാ​തി​ക​ളും ഊ​മ​ക്ക​ത്തു​ക​ളും പ​ത്ര​ക്കു​റി​പ്പു​ക​ളും അ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​ന​വും ത​ൽ​പ​ര​ക​ക്ഷി​ക​ൾ ന​ൽ​കി​വ​ന്നി​രു​ന്നു.

1946 മേ​യ് മാ​സ​ത്തി​ൽ ഇ​തു​സം​ബ​ന്ധ​മാ​യി 11 പേ​ർ കൈ​യൊ​പ്പു​വെ​ച്ച ഒ​രു നി​വേ​ദ​നം തി​രു​വി​താം​കൂ​റി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ല​ഭി​ക്കു​ക​യു​ണ്ടാ​യി. അ​തി​ൽ പ്ര​ധാ​ന​മാ​യും, സ്കൂ​ളി​ന്റെ മ​ഹ​നീ​യ പാ​ര​മ്പ​ര്യ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​മൂ​ഹി​ക നി​ല മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി താ​ഴ്ന്നു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചും അ​റ​ബി​ഭാ​ഷാ പ​ഠ​ന​ത്തി​ൽ വ​ന്നു​ചേ​ർ​ന്നി​രി​ക്കു​ന്ന മോ​ശം പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചും സ​വി​സ്ത​രം പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ടാ​ണ് വ​നി​താ അ​റ​ബി മു​ൻ​ഷി​ക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​ത്. “…പ്ര​ത്യേ​കി​ച്ച് ക​ഴി​വോ പ്രാ​പ്തി​യോ​യി​ല്ലാ​ത്ത വ​നി​താ അ​റ​ബി മു​ൻ​ഷി തു​ട​രു​ന്ന​തി​നാ​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ നി​ന്നും കൊ​ഴി​ഞ്ഞു​പോ​കു​ന്നു. ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ അ​റ​ബി പ​ഠ​നം ആ​ഗ്ര​ഹി​ച്ചാ​ണ് ത​ങ്ങ​ളു​ടെ മ​ക്ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​തെ​ങ്കി​ലും നി​ല​വി​ലെ അ​റ​ബി മു​ൻ​ഷി​യി​ൽ നി​ന്നും യാ​തൊ​ന്നും ത​ന്നെ അ​വ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ആ​യ​തി​നാ​ൽ വ​നി​താ മു​ൻ​ഷി​യെ സ്കൂ​ളി​ൽ​നി​ന്നും വ​കു​പ്പി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണം”.5 ഇ​ത്ത​ര​ത്തി​ൽ ഒ​രു നി​വേ​ദ​നം കി​ട്ടി​യ​പ്പോ​ൾ അ​തി​ന്മേ​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ, അ​റ​ബി പ​ഠ​ന​ത്തി​നും മു​സ്‍ലിം വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ൾ​ക്കും വേ​ണ്ടി നി​ല​നി​ൽ​ക്കു​ന്ന മു​സ്‍ലിം വി​ദ്യാ​ഭ്യാ​സ ഇ​ൻ​സ്പെ​ക്ട​റോ​ട് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തോ​ടൊ​പ്പം ത​ന്നെ കൊ​ല്ല​ത്തെ അ​സി​സ്റ്റ​ൻ​റ് ഇ​ൻ​സ്പെ​ക്ട​ർ സ്കൂ​ൾ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നോ​ടും അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ക​യു​ണ്ടാ​യി. അ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഫ​ല​മാ​യി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ, വ​നി​താ മു​ൻ​ഷി​യു​ടെ ബ​ന്ധു​ക്ക​ൾ അ​വ​രു​ടെ ഇ​ട​യി​ലു​ണ്ടാ​യ കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് അ​വ​രെ ക​രി​വാ​രി​ത്തേ​ക്കു​ന്ന​തി​നാ​യി ഉ​ണ്ടാ​ക്കി​യ പ​രാ​തി​യാ​ണി​ത് എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. മു​സ്‍ലിം വി​ദ്യാ​ഭ്യാ​സ ഇ​ൻ​സ്പെ​ക്ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ, അ​ധ്യ​പ​ന കാ​ര്യ​ങ്ങ​ളി​ൽ അ​വ​ർ സ​മൃ​ദ്ധ​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ലും അ​വ​ർ​ക്കെ​തി​രെ പ​രാ​തി​ക​ൾ ഒ​ന്നു​മി​ല്ലെ​ന്നും വ​ള​രെ സ​ത്യ​സ​ന്ധ​മാ​യി ത​ന്റെ ക​ർ​ത്ത​വ്യം നി​ർ​വ​ഹി​ക്കു​ന്ന വ്യ​ക്തി​യാ​ണ് അ​വ​രെ​ന്നും കാ​ണി​ക്കു​ന്നു​ണ്ട്.

മു​മ്പും ത​നി​ക്ക് ഇ​ത്ത​ര​ത്തി​ൽ ചി​ല പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ന്നും അ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ചി​ല ബ​ന്ധു​ക്ക​ൾ ത​ന്നെ​യാ​ണ് അ​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തെ​ന്ന് മ​ന​സ്സി​ലാ​ക്കു​ക​യു​ണ്ടാ​യി എ​ന്നും രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. കൊ​ല്ല​ത്തെ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശ്ന​ത്തെ കൂ​ടു​ത​ൽ അ​ടു​ത്തു​നി​ന്ന് മ​ന​സ്സി​ലാ​ക്കി​യ ഒ​രു റി​പ്പോ​ർ​ട്ടാ​ണ് സ​മ​ർ​പ്പി​ച്ച​ത്. അ​തി​ലെ വി​വ​ര​ങ്ങ​ൾ പ്ര​കാ​രം, ഒ​ന്നാ​മ​ത്തെ പേ​രു​കാ​ര​ൻ വ​നി​താ മു​ൻ​ഷി​യു​ടെ ഭ​ർ​ത്താ​വി​ന്റെ മൂ​ത്ത സ​ഹോ​ദ​ര​നാ​ണെ​ന്നും ആ ​സ​ഹോ​ദ​ര​ന്മാ​ർ ത​മ്മി​ൽ അ​ത്ര​ന​ല്ല ചേ​ർ​ച്ച​യി​ൽ അ​ല്ലെ​ന്നും മു​ൻ​ഷി​യു​ടെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​ല​ർ​ക്കു​ണ്ടാ​യ അ​സ്വാ​ര​സ്യ​ങ്ങ​ളും മ​റ്റു​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യ പ്ര​വൃ​ത്തി​ക​ളി​ൽ ത​ട​സ്സ​മു​ണ്ടാ​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച​തി​ന്റെ പി​ന്നി​ലെ​ന്നും അ​വ​ർ കു​റി​ച്ചു.

 

അ​തി​നാ​യി ചി​ല സി​ൽ​ബ​ന്തി​ക​ളെ കൂ​ട്ടു​പി​ടി​ച്ച് 1199 കും​ഭ​മാ​സ​ത്തി​ൽ മു​സ്‍ലിം വി​ദ്യാ​ഭ്യാ​സ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​തി​ന്മേ​ൽ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കാ​തെ വ​ന്ന​പ്പോ​ൾ ‘മു​സ്‍ലിം മി​ത്രം’ എ​ന്ന പ​ത്രി​ക​യി​ലൂ​ടെ ഒ​രു കു​റി​പ്പ് വ​ഴി അ​വ​രെ ആ​ക്ഷേ​പി​ക്കാ​ൻ ഒ​രു ശ്ര​മ​വും ത​ൽ​പ​ര​ക​ക്ഷി​ക​ൾ ന​ട​ത്തി. എ​ന്നാ​ൽ, അ​തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ മു​സ്‍ലിം മി​ത്രം പ​ത്രാ​ധി​പ​ർ കു​റി​പ്പ് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്ക് മു​സ്‍ലിം വി​ദ്യാ​ഭ്യാ​സ ഇ​ൻ​സ്പെ​ക്ട​ർ​ക്കും സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സി​നും അ​യ​ച്ചു​കൊ​ടു​ത്ത് നി​ജ​സ്ഥി​തി തേ​ടാ​നു​ള്ള മ​ര്യാ​ദ കാ​ണി​ച്ച​തി​നാ​ൽ ആ ​ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​വി​ടെ സ​ർ​ക്കാ​റി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ ഇ​വ​രി​ൽ നി​ന്ന് ആ​നു​കൂ​ല്യ​ങ്ങ​ൾ പ​റ്റി അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചു എ​ന്ന ഗു​രു​ത​ര ആ​രോ​പ​ണം കൂ​ടി ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നെ അ​സി​സ്റ്റ​ൻ​റ് ഇ​ൻ​സ്പെ​ക്ട​ർ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യും ത​ങ്ങ​ളു​ടെ ഭാ​ഗം വി​ജ​യി​ക്കാ​ൻ പ​രാ​തി​ക്കാ​ർ​ക്കു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് ഇ​വ​യെ​ന്നും ഈ ​പ​രാ​തി​യെ​ക്കു​റി​ച്ച് വ​നി​താ മു​ൻ​ഷി അ​റി​യു​ന്ന​തു​ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യ ക​ത്തു​ക​ൾ വ​ന്ന​തി​നു​ശേ​ഷ​മാ​ണെ​ന്നും പ്ര​സ്താ​വി​ക്കു​ന്നു​ണ്ട്. ‘‘മാ​ത്ര​മ​ല്ല, പ​രാ​തി​യി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ള്ള​വ​ർ ആ​രും ത​ന്നെ സാ​മൂ​ഹി​ക​മാ​യ അം​ഗീ​കാ​ര​മു​ള്ള​വ​രോ സ്കൂ​ളു​മാ​യി ബ​ന്ധ​മു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളോ അ​ല്ല എ​ന്നും, ഒ​രാ​ൾ കോ​ട​തി വ​രാ​ന്ത​യി​ൽ പ​രാ​തി എ​ഴു​തി ന​ൽ​കാ​ൻ ഇ​രി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ഇ​യാ​ൾ ഈ ​കാ​ര്യ​ത്തി​ൽ യാ​തൊ​രു താ​ൽ​പ​ര്യ​മു​ള്ള ആ​ള​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഇ​തി​ലെ മൂ​ന്നു​പേ​ർ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ്.

അ​വ​ർ ഈ ​പ്ര​ദേ​ശ​ത്തു​കാ​രു​മ​ല്ല. ര​ണ്ടു​പേ​ർ ഒ​ന്നാം ഒ​പ്പു​കാ​ര​ന്റെ ബ​ന്ധു​ക്ക​ളാ​ണ്; ഒ​രാ​ൾ ഒ​രു ബീ​ഡി ഷോ​പ്പു​കാ​ര​നും മ​റ്റൊ​രാ​ൾ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​വ​നു​മാ​ണെ​ന്നും ഒ​ന്നാ​മ​ത്തെ ഒ​പ്പു​കാ​ര​ന്റെ സി​ല​ബ​ന്തി​ക​ളാ​യി ന​ട​ക്കു​ന്ന മൂ​ന്നു​പേ​രും ഇ​തി​ൽ ഒ​പ്പു​വെ​ച്ച​താ​യും കാ​ണു​ന്നു. ഇ​തി​ൽ ആ​രും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ൽ മു​മ്പ് ഇ​ട​പെ​ട്ട​വ​രോ സ​മൂ​ഹ​ത്തി​ൽ അം​ഗീ​കാ​ര​മു​ള്ള മാ​ന്യ​ന്മാ​രോ അ​ല്ലെ​ന്നും കാ​ണു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല, സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ കു​റ​വ് സ്വാ​ഭാ​വി​ക​മാ​യി വ​ന്ന​താ​ണെ​ന്ന് ത​ന്റെ നേ​രി​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സ്സി​ലാ​ക്കി​യ​തു​മാ​ണ്. ആ​യ​തി​നാ​ൽ വ​നി​താ മു​ൻ​ഷി​യെ സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യി​ട്ടാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്.’’ ഇ​ത്ത​ര​ത്തി​ൽ, സാ​മൂ​ഹി​ക അം​ഗീ​കാ​ര​വും സ്വാ​ശ്ര​യ​ത്വ​വും നേ​ടി​ക്ക​ഴി​ഞ്ഞ വ​നി​ത​ക​ളെ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​നും അ​വ​ർ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് അ​ധി​കാ​രി​ക​ളെ സ​മീ​പി​ക്കാ​നും പ​ല​രും ശ്ര​മി​ച്ചി​രു​ന്നു. സ​മൂ​ഹ​ത്തി​ൽ മാ​ന്യ​ത കൈ​വ​രി​ക്കു​ന്ന​തി​നെ​തി​രെ​യും അ​തു മാ​തൃ​ക​യാ​യി സ്വീ​ക​രി​ച്ച് മ​റ്റു​ള്ള​വ​ർ കൂ​ടി പു​രോ​ഗ​തി​യി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നെ​തി​രെ​യും പി​ന്തി​രി​പ്പ​ൻ പ്ര​തി​ലോ​മ ക​ക്ഷി​ക​ൾ ഇ​ട​പെ​ട്ട് വ​ന്നി​രു​ന്ന​തി​ന്റെ പ​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ക്കാ​നാ​വു​ന്ന​താ​ണ്.

അ​ങ്ങ​നെ ഒ​റ്റ​പ്പെ​ട്ട​തെ​ങ്കി​ലും പ​ല​ത​രം പ്ര​തി​ബ​ന്ധ​ങ്ങ​ളെ ത​ച്ചു ത​ക​ർ​ത്ത് മു​ന്നേ​റാ​ൻ ശ്ര​മി​ച്ച​വ​രെ ചെ​റു​സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി മു​ന്നോ​ട്ടു​ന​യി​ക്കാ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​യ​ത് ന​വോ​ത്ഥാ​ന ഉ​ണ​ർ​വി​നും സ്ത്രീ​മു​ന്നേ​റ്റ​ത്തി​നും പു​രോ​ഗ​തി​ക്കും പാ​ത്രീ​ഭൂ​ത​മാ​യി എ​ന്നു​വേ​ണം ക​രു​താ​ൻ. വി​വി​ധ സ​മു​ദാ​യ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്കൊ​പ്പം മു​സ്‍ലിം സ​മു​ദാ​യ​ത്തി​ലെ സ്ത്രീ​ക​ൾ​ക്കു​കൂ​ടി എ​ത്തി​പ്പെ​ടാ​ൻ ഇ​ട​ന​ൽ​കു​ന്ന ത​ര​ത്തി​ലേ​ക്ക് അ​വ മാ​റു​ക​യു​ണ്ടാ​യി. അ​തി​ന്റെ തു​ട​ർ​ച്ച​യാ​ണ് പി​ന്നീ​ടു​വ​ന്ന ജ​ന​കീ​യ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​റു​ക​ളു​ടെ പി​ന്തു​ണ​യോ​ടു​കൂ​ടി സ്ത്രീ ​സ​മൂ​ഹം ആ​ർ​ജി​ച്ച നേ​ട്ട​ങ്ങ​ളെ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കും.

----------------------

കു​റി​പ്പു​ക​ൾ

ഫ​യ​ൽ നം. 982/ 32, ​വി​ദ്യാ​ഭ്യാ​സം, 26/08/ 1932, കേ​ര​ള സ്റ്റേ​റ്റ് ആ​ർ​ക്കൈ​വ്സ്, തി​രു​വ​ന​ന്ത​പു​രം.

ഫ​യ​ൽ നം. 1282/ 39, ​വി​ദ്യാ​ഭ്യാ​സം, 1 സെ​പ്റ്റം​ബ​ർ 1939 , കേ​ര​ള സ്റ്റേ​റ്റ് ആ​ർ​ക്കൈ​വ്സ്, തി​രു​വ​ന​ന്ത​പു​രം.

ഫ​യ​ൽ നം. 1548/ 43, ​വി​ദ്യാ​ഭ്യാ​സം, 17 സെ​പ്റ്റം​ബ​ർ 1943, കേ​ര​ള സ്റ്റേ​റ്റ് ആ​ർ​ക്കൈ​വ്സ്, തി​രു​വ​ന​ന്ത​പു​രം.

ഫ​യ​ൽ നം. 1511/39, ​വി​ദ്യാ​ഭ്യാ​സം, 13 ഒ​ക്ടോ​ബ​ർ 1939,കേ​ര​ള സ്റ്റേ​റ്റ് ആ​ർ​ക്കൈ​വ്സ്, തി​രു​വ​ന​ന്ത​പു​രം.

ഫ​യ​ൽ നം. 1525/46 ​വി​ദ്യാ​ഭ്യാ​സം, 7 ആ​ഗ​സ്റ്റ് 1946, കേ​ര​ള സ്റ്റേ​റ്റ് ആ​ർ​ക്കൈ​വ്സ്, തി​രു​വ​ന​ന്ത​പു​രം

Tags:    
News Summary - Memorials That Made History: Muslim Women in Travancore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.