സ​മ​രോ​ത്സു​കം

2000നു ​ശേ​ഷം കേ​ര​ള​ത്തി​ൽ ന​ട​ന്ന ചി​ല സ​മ​ര​ങ്ങ​ളി​ൽ താ​ൻ പ​ങ്കാ​ളി​യാ​യ​തി​നെ​ക്കു​റി​ച്ചാ​ണ് ഇ​ത്ത​വ​ണ. സ്ത്രീ-​പു​രു​ഷ ബ​ന്ധ​ങ്ങ​ളെ​യും സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തെ​യും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു ആ ​സ​മ​ര​ങ്ങ​ൾ. എ​റ​ണാ​കു​ളം വ​ഞ്ചി​സ്​​ക്വ​യ​റി​ൽ ക​ന്യാ​സ്​​ത്രീ​ക​ൾ സ​മ​രം തു​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്ന് ഞാ​ൻ അ​റി​ഞ്ഞ​ത് കൈ​പ്പു​ഴ കു​ഞ്ഞു​മോ​ന്റെ വീ​ട്ടി​ലെ ദി​ന​പ​ത്ര​ത്തി​ൽ​നി​ന്നാ​ണ്. വാ​ർ​ത്ത വാ​യി​ച്ച​യു​ട​നെ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​ക്കൂ​റ്റു​മാ​യി വി​ഷ​യം ച​ർ​ച്ച​ചെ​യ്തു. ‘നാ​ളെ അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്നാ​ൾ ഞാ​ൻ സ​മ​ര​പ്പ​ന്ത​ലി​ൽ...

2000നു ​ശേ​ഷം കേ​ര​ള​ത്തി​ൽ ന​ട​ന്ന ചി​ല സ​മ​ര​ങ്ങ​ളി​ൽ താ​ൻ പ​ങ്കാ​ളി​യാ​യ​തി​നെ​ക്കു​റി​ച്ചാ​ണ് ഇ​ത്ത​വ​ണ. സ്ത്രീ-​പു​രു​ഷ ബ​ന്ധ​ങ്ങ​ളെ​യും സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തെ​യും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു ആ ​സ​മ​ര​ങ്ങ​ൾ.

എ​റ​ണാ​കു​ളം വ​ഞ്ചി​സ്​​ക്വ​യ​റി​ൽ ക​ന്യാ​സ്​​ത്രീ​ക​ൾ സ​മ​രം തു​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്ന് ഞാ​ൻ അ​റി​ഞ്ഞ​ത് കൈ​പ്പു​ഴ കു​ഞ്ഞു​മോ​ന്റെ വീ​ട്ടി​ലെ ദി​ന​പ​ത്ര​ത്തി​ൽ​നി​ന്നാ​ണ്. വാ​ർ​ത്ത വാ​യി​ച്ച​യു​ട​നെ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​ക്കൂ​റ്റു​മാ​യി വി​ഷ​യം ച​ർ​ച്ച​ചെ​യ്തു. ‘നാ​ളെ അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്നാ​ൾ ഞാ​ൻ സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തും’ എ​ന്നു പ​റ​ഞ്ഞു. വാ​ർ​ത്ത വാ​യി​ച്ച് പെ​ട്ടെ​ന്ന് ഓ​ർ​മ​വ​ന്ന​ത് മൂ​ന്ന് പ​തി​റ്റാ​ണ്ടു​മു​മ്പ് മ​ന​സ്സി​ൽ പ​തി​ഞ്ഞ ഒ​രു യു​വ ക​ന്യാ​സ്​​ത്രീ​യു​ടെ മു​ഖ​മാ​ണ്. സി​സ്റ്റ​ർ അ​ഭ​യ​യു​ടെ മു​ഖം. അ​ഭ​യ നേ​രി​ട്ട പീ​ഡ​ന​വും അ​ഭ​യ​യു​ടെ ദാ​രു​ണ​മാ​യ അ​ന്ത്യ​വും എ​ന്തു​കൊ​ണ്ട് അ​ഭ​യ അം​ഗ​മാ​യ ക​ന്യാ​സ്​​ത്രീ സ​മൂ​ഹ​ത്തി​ലെ ഒ​രൊ​റ്റ അം​ഗ​ത്തി​നും വേ​ദ​ന​യു​ള്ള അ​നു​ഭ​വ​മാ​യി മാ​റി​യി​ല്ലെ​ന്ന​തും സ്​​ത്രീ​ഹൃ​ദ​യം ഇ​ത്ര​മാ​ത്രം ജ​ഡീ​ക​രി​ക്ക​പ്പെ​ടാ​മോ എ​ന്ന​തും എ​ന്നും എ​ന്നി​ലെ ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു.

കൊ​ച്ചി ന​ഗ​ര​ത്തി​ൽ ത​ങ്ങ​ളി​ൽ ഒ​രാ​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും പീ​ഡ​ക​ൻ ദൈ​വ​തു​ല്യ​നാ​യി ത​ങ്ങ​ൾ കാ​ണു​ന്ന പി​താ​ക്ക​ന്മാ​രി​ൽ ഒ​രാ​ളാ​ണെ​ന്നും ക​ന്യാ​സ്​​ത്രീ​ക​ളു​ടെ ഒ​രു അ​ഞ്ചം​ഗ സം​ഘം കേ​ര​ള​ത്തോ​ട് പ​റ​യു​മ്പോ​ൾ അ​തി​ൽ എ​ന്റെ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം ക​ണ്ട് സ​മ​രം തു​ട​ങ്ങി. മൂ​ന്നാം നാ​ൾ സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തു​ക​യും സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തു. മ​ഞ്ചേ​രി​യി​ലാ​യി​രു​ന്നു താ​മ​സം എ​ന്ന​തു​കൊ​ണ്ട് സ്​​ഥി​ര​മാ​യി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. ഈ ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2019 മാ​ർ​ച്ച് 29ന് ​ഞാ​നൊ​രു ലേ​ഖ​നം എ​ഴു​തി. ച​രി​ത്ര​ത്തെ​യും നീ​തി​ബോ​ധ​ത്തെ​യും തി​രു​ത്തി​ക്കു​റി​ച്ച ക​ന്യാ​സ്​​ത്രീ സ​മ​രം. ഈ ​ലേ​ഖ​നം തു​ട​ങ്ങു​ന്ന​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ‘‘പീ​ഡി​ത​ർ നീ​തി​ക്കു​വേ​ണ്ടി സം​സാ​രി​ക്കു​മ്പോ​ഴാ​ണ് നീ​തി അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് നാം ​അ​റി​യു​ന്ന​ത്. നീ​തി​ബോ​ധ​മു​ള്ള മ​നു​ഷ്യ​രെ നാം ​ക​ണ്ടെ​ത്തു​ന്ന​തും അ​പ്പോ​ഴാ​ണ്.’’

ഈ ​സ​മ​ര​ത്തി​ൽ ഞാ​ൻ നി​രീ​ക്ഷി​ച്ച സു​പ്ര​ധാ​ന​മാ​യൊ​രു കാ​ര്യം ൈക്ര​സ്​​ത​വ സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ലിം​ഗ​വി​വേ​ച​ന​ത്തി​ന്റെ തീ​വ്ര​ത​യാ​യി​രു​ന്നു. ഒ​രു ക​ന്യാ​സ്​​ത്രീ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന​ത് ൈക്ര​സ്​​ത​വ സ​മൂ​ഹ​ത്തെ ഒ​ന്ന​ട​ങ്കം നൈ​തി​ക​മാ​യും വി​ശ്വാ​സ​പ​ര​മാ​യും വി​കാ​ര​പ​ര​മാ​യും ച​ലി​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു; ഉ​ണ്ടാ​യി​ല്ല, കാ​ര​ണം പീ​ഡ​ക​ൻ ഒ​രു ൈക്ര​സ്​​ത​വ പു​രോ​ഹി​ത മേ​ധാ​വി​യാ​ണ്. ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ. അ​തി​ൽ എ​ന്തെ​ങ്കി​ലും അ​നീ​തി​യു​ണ്ടെ​ന്ന് ൈക്ര​സ്​​ത​വ സ​ഭ വി​ശ്വ​സി​ക്കു​ന്നി​ല്ല. കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (കെ.​സി.​ബി.​സി) 2018 സെ​പ്റ്റം​ബ​ർ 25ന് ​പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്​​താ​വ​ന നോ​ക്കു​ക: ‘ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വ്യ​ക്തി​യു​ടെ​യും ആ​രോ​പ​ണ​വി​ധേ​യ​ന്റെ​യും ആ​ത്മാ​ഭി​മാ​ന​ത്തെ​യും മ​നു​ഷ്യാ​ന്ത​സ്സി​നെ​യും അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് ബോ​ധ​പൂ​ർ​വം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ നീ​തി​ക്കും മ​നു​ഷ്യാ​ന്ത​സ്സി​നും നി​ര​ക്കു​ന്ന​ത​ല്ല.

ഒ​രു ബി​ഷ​പ്പി​നെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന ഇ​നി​യും തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത ആ​രോ​പ​ണ​ത്തി​ന്റെ പേ​രി​ൽ സ​ഭ​യെ അ​വ​ഹേ​ളി​ക്കു​ന്ന​ത് അ​നീ​തി​യാ​ണ്. കേ​സി​ന്റെ മ​റ​വി​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യോ​ട് വി​രോ​ധ​മോ അ​സൂ​യ​യോ ഉ​ള്ള ചി​ല​രും നി​ഗൂ​ഢ​ല​ക്ഷ്യ​വും നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ളും ഉ​ള്ള ചി​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സ​ഭ​ക്കു​ള്ളി​ലെ ഏ​താ​നും അ​സം​തൃ​പ്ത​രും ചേ​ർ​ന്ന് സ​ഭ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ന്നു.

ഇ​ത് വി​ശ്വാ​സി​ക​ൾ തി​രി​ച്ച​റി​യ​ണം. ഇ​തോ​ടൊ​പ്പം ‘മി​ഷ​ന​റീ​സ്​ ഓ​ഫ് ജീ​സ​സ്​’ എ​ന്ന സ​ന്യാ​സി​നി സ​ഭ പു​റ​പ്പെ​ടു​വി​ച്ചൊ​രു ത​ല​ക്കെ​ട്ട് ‘നി​ര​പ​രാ​ധി​യെ ക്രൂ​ശി​ക്ക​രു​ത്’ എ​ന്നാ​യി​രു​ന്നു എ​ന്നു​കൂ​ടി ഓ​ർ​ക്കു​ക. 21ാം നൂ​റ്റാ​ണ്ടി​ന്റെ ര​ണ്ടാം ദ​ശ​ക​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ൈക്ര​സ്​​ത​വ സ​ഭ​യു​ടെ സ്​​ത്രീ സ​മീ​പ​ന​മാ​ണി​ത്. ഭ​യാ​ന​ക​മാ​യൊ​രു കാ​ര്യം ക​ന്യാ​സ്​​ത്രീ​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​മ്പോ​ൾ പീ​ഡ​ക​ർ​ക്ക് ര​ക്ഷാ​ക​വ​ചം ഒ​രു​ക്കാ​ൻ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ക​ന്യാ​സ്​​ത്രീ​ക​ളെ ത​ന്നെ​യാ​ണെ​ന്നാ​ണ്.

അ​തി​ൽ എ​ന്തെ​ങ്കി​ലും അ​നീ​തി ഉ​ണ്ടെ​ന്ന് സ​ഭ ക​രു​തു​ന്നി​ല്ല. പു​രു​ഷാ​ധി​പ​ത്യം നി​ല​നി​ർ​ത്താ​നു​ള്ള ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കു​ന്ന ക​ന്യാ​സ്​​ത്രീ​ക​ൾ സ​ഭ​ക്ക് വി​ശു​ദ്ധ​രാ​കാ​മെ​ങ്കി​ലും സ്​​ത്രീ​സ​മൂ​ഹ​ത്തി​നാ​കെ അ​പ​മാ​ന​മാ​ണ്. പോ​പ്പി​നു​പോ​ലും ഇ​വ​രെ നേ​ർ​വ​ഴി​ക്ക് ചി​ന്തി​പ്പി​ക്കാ​നാ​വി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു കാ​ര്യം. കെ.​സി.​ബി.​സി​യു​ടെ പ്ര​സ്​​താ​വ​ന​ക്ക് തൊ​ട്ടു​പി​ന്നാ​ലെ 2018 സെ​പ്റ്റം​ബ​ർ 28ന് ​ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള ൈക്ര​സ്​​ത​വ​രോ​ട് പ​റ​ഞ്ഞ​ത് ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ൾ ജ​ന​ങ്ങ​ളെ സ​ഭ​യി​ൽ​നി​ന്ന് അ​ക​റ്റു​ന്നു എ​ന്നാ​ണ്.

ലോ​ക​ത്തി​ന്റെ മു​ന്നി​ൽ ത​ല​കു​നി​ക്കേ​ണ്ടി വ​ന്ന ല​ജ്ജാ​ക​ര​മാ​യൊ​രു സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​നാ​ണ് ഐ​ക്യ​കേ​ര​ളം സാ​ക്ഷ്യം വ​ഹി​ച്ച​തെ​ങ്കി​ലും ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ​തി​രെ ധൃ​തി​പി​ടി​ച്ചൊ​രു ന​ട​പ​ടി​യെ​ടു​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. അ​ത് സാ​ധ്യ​വു​മാ​യി​രു​ന്നി​ല്ല. ൈക്ര​സ്​​ത​വ സ​മൂ​ഹ​ത്തി​ന്റെ അം​ഗ​ബ​ല​വും സം​ഘ​ടി​ത​ശേ​ഷി​യും സാ​മ്പ​ത്തി​ക രാ​ഷ്ട്രീ​യ സ്വാ​ധീ​ന​വു​മാ​യി​രു​ന്നു അ​തി​ന്റെ കാ​ര​ണം. പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​നു മു​ന്നി​ൽ താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന പ​രാ​തി​യു​മാ​യി എ​ത്തി​യ ക​ന്യാ​സ്​​ത്രീ​ക്ക് മൂ​ന്നു​മാ​സ​മാ​യി​ട്ടും ഒ​രു പ​രി​ഗ​ണ​ന​യും കി​ട്ടാ​തെ​പോ​യ​ത് അ​തു​കൊ​ണ്ടാ​ണ്.

ഇ​ട​തു​പ​ക്ഷ​മ​ല്ല യു.​ഡി.​എ​ഫ് ആ​ണ് ഭ​രി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​രം ഒ​രു പ​രാ​തി​ക്കു​പോ​ലും ഇ​ട​യു​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. കാ​ര​ണം, സ​ഭ​ക്ക് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ര​ക്ത​സാ​ക്ഷി​ക​ൾ ഉ​ണ്ടെ​ന്നും അ​വ​രാ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ഏ​തെ​ങ്കി​ലും തെ​റ്റു ചെ​യ്തി​ട്ടാ​ണോ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ ൈക്ര​സ്​​ത​വ ര​ക്ത​സാ​ക്ഷി​ക​ളു​ടെ പ​ട്ടി​ക​യി​ൽ സ്​​ഥാ​ന​പ്പെ​ടു​ത്തു​ന്ന ബി​ഷ​പ്പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​നെ​യും ബൈ​ബി​ൾ വ​ച​ന​ങ്ങ​ൾ ഉ​രു​വി​ട്ടു​കൊ​ണ്ട് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ കാ​ണാ​ൻ ജ​യി​ലി​ലേ​ക്ക് പോ​കു​ന്ന യു.​ഡി.​എ​ഫി​ന്റെ​യും കേ​ര​ള കോ​ൺ​ഗ്ര​സി​ന്റെ​യും പ്ര​മു​ഖ നേ​താ​വ് കെ.​എം. മാ​ണി​യെ​യും പീ​ഡി​ത​യാ​യ ക​ന്യാ​സ്​​ത്രീ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ക്കു​ന്ന യു.​ഡി.​എ​ഫ് എം.​എ​ൽ.​എ പി.​സി ജോ​ർ​ജി​നെ​യു​മെ​ല്ലാം മ​റി​ക​ട​ന്ന് യു.​ഡി.​എ​ഫി​ന് ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ലാ​യി​രു​ന്നു.

എ​ന്നാ​ൽ, ക​ന്യാ​സ്​​ത്രീ​ക​ൾ ത​ങ്ങ​ളി​ലൊ​രാ​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ക​യും പോ​രാ​ട്ടം കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​തോ​ടെ സ്​​ഥി​തി മാ​റി. ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ 2018 സെ​പ്റ്റം​ബ​ർ 21ന് ​അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. സ​മ​ര​രം​ഗ​ത്തു​ള്ള ക​ന്യാ​സ്​​ത്രീ​ക​ൾ ഈ ​അ​റ​സ്റ്റി​ൽ നീ​തി​യു​ടെ വി​ജ​യം ക​ണ്ടു. എ​ന്നാ​ൽ, ക​ന്യാ​സ്​​ത്രീ​ക​ളോ​ട് സാ​ഹോ​ദ​ര്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സേ​വ് ഔ​വ​ർ സി​സ്റ്റേ​ഴ്സ്​ എ​ന്ന കൂ​ട്ടാ​യ്മ ഒ​രു​ക്കി​യ സ​മ​ര​വേ​ദി​യി​ലേ​ക്ക് സ്​​ത്രീ സ്വാ​ത​ന്ത്ര്യ​മ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് വി​ശ്വ​സി​ക്കു​ന്ന സം​ഘ്പ​രി​വാ​റും സ്വാ​ഗ​തം ചെ​യ്യ​പ്പെ​ടു​ന്ന​ത് ക​ണ്ടു. കേ​ര​ള​ത്തി​ലെ ജ​ന​കീ​യ പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ പൊ​തു​സ്​​ഥി​തി​യാ​ണ​ത്.

സ​മ​ര​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പ​ല​രു​ടെ​യും ല​ക്ഷ്യം ലിം​ഗ​സ​മ​ത്വ​ത്തി​ന്റെ ആ​വ​ശ്യം ച​ർ​ച്ച​ചെ​യ്യു​ക​യാ​യി​രു​ന്നി​ല്ല. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ആ​ളി​ക്ക​ത്തി​ക്കു​ക​യാ​യി​രു​ന്നു; ഭ​ര​ണ​മാ​റ്റ​മാ​യി​രു​ന്നു. സേ​വ് ഔ​വ​ർ സി​സ്റ്റേ​ഴ്സും ഈ ​നി​ല​വി​ട്ടു മു​ന്നോ​ട്ടു​പോ​യി​ല്ല. തീ​രു​മാ​നി​ച്ചി​രു​ന്ന​തു​പോ​ലെ മൂ​ന്നാം നാ​ൾ ഞാ​ൻ ഈ ​സ​മ​ര​വേ​ദി​യി​ലെ​ത്തി. ഒ​രു കാ​ര്യ​മേ എ​നി​ക്ക് പ​റ​യാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഒ​രു ക​ന്യാ​സ്​​ത്രീ വി​ളി​ച്ചു​പ​റ​യു​മ്പോ​ൾ അ​വ​ർ സ്വ​യം അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ക​യ​ല്ല, നാ​ളി​തു​വ​രെ​യു​ള്ള ൈക്ര​സ്​​ത​വ ച​രി​ത്ര​ത്തെ​യും അ​ധീ​ശ​ക്ര​മ​ത്തെ​യും നീ​തി​ബോ​ധ​ത്തെ​യും തി​രു​ത്തു​ക​യും ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യു​മാ​ണ്. ത​ന്റെ വ്യ​ക്തി​സ്വ​ത്വ​വും സ്വാ​ത​ന്ത്ര്യ​വും മാ​ത്ര​മ​ല്ല, ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള സ്​​ത്രീ​ക​ളു​ടെ വ്യ​ക്തി​സ്വ​ത്വ​വും സ്വാ​ത​ന്ത്ര്യ​വും അ​ന്ത​സ്സും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യാ​ണ്.

എ​റ​ണാ​കു​ള​ത്ത് 2014 ന​വം​ബ​ർ രണ്ടിന് ​ന​ട​ന്ന ചും​ബ​ന സ​മ​ര​ത്തി​ൽ ഞാ​നും പ​ങ്കെ​ടു​ത്തി​രു​ന്നു. ഒ​രു കാ​ഴ്ച​ക്കാ​ര​നാ​യി. ഞ​ങ്ങ​ൾ അ​പ്പോ​ൾ താ​മ​സി​ച്ചി​രു​ന്ന​ത് ച​ളി​ക്ക​വ​ട്ട​ത്തു​ള്ള ഒ​രു വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു. ആ​രാ​ണ് അ​ത് സൃ​ഷ്​​ടി​ച്ച​തെ​ന്നോ സം​ഘാ​ട​ക​രു​ടെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ൾ എ​ന്താ​ണെ​ന്നോ അ​ന്വേ​ഷി​ച്ചി​ല്ല. അ​നാ​ർ​ക്കി​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളും ചി​ല​പ്പോ​ൾ സ​മൂ​ഹ​ത്തെ ച​ലി​പ്പി​ക്കു​ക​യും ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. ചും​ബ​ന​സ​മ​ര​ത്തെ​ക്കു​റി​ച്ച​റി​ഞ്ഞ​പ്പോ​ൾ​ത​ന്നെ ബു​ദ്ധ​യോ​ട് എ​ന്റെ ആ​ഗ്ര​ഹ​മ​റി​യി​ച്ചു. പേ​ര​ക്കു​ട്ടി ഭൂ​മി​ക​ക്ക് അ​ഞ്ചു​മാ​സ​മേ ആ​യി​ട്ടു​ള്ളൂ എ​ന്ന​തു​കൊ​ണ്ട് ബു​ദ്ധ​ക്ക് എ​ന്നെ സ​ഹാ​യി​ക്കാ​നാ​വി​ല്ലാ​യി​രു​ന്നു.

എ​നി​ക്കാ​ണെ​ങ്കി​ൽ ഒ​റ്റ​ക്കു​പോ​കാ​നു​ള്ള ശേ​ഷി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബു​ദ്ധ​യാ​ണ് പ​റ​ഞ്ഞ​ത് എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ നി​യ​മ​ത്തി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യ ദി​വ്യ​ചേ​ച്ചി​യെ വി​ളി​ക്കാ​ൻ. ഉ​ട​ൻ​ത​ന്നെ വി​ളി​ച്ചു. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള താ​ൽ​പ​ര്യം അ​റി​യി​ച്ചു. ‘ത​ങ്ങ​ൾ എ​ന്നെ കൊ​ണ്ടു​പോ​കാ​ൻ എ​ത്തു​മെ​ന്ന്’ പ​റ​ഞ്ഞ് സം​ഭാ​ഷ​ണം നി​ർ​ത്തി​യ​തി​നു പി​ന്നാ​ലെ ദി​വ്യ ആ​രോ​ടോ വി​ളി​ച്ചു​പ​റ​ഞ്ഞൊ​രു കാ​ര്യം ഇ​ന്നും എ​ന്റെ ചെ​വി​ക​ളി​ൽ മു​ഴ​ങ്ങു​ന്നു​ണ്ട്. ‘‘ഞാ​ൻ സ​ലിം മാ​ഷേ ചും​ബി​ക്കും.’’

ദി​വ്യ​യും ഷെ​ഫീ​ക്കും വാ​ഹ​ന​ത്തി​ലെ​ത്തി, സ​മ​രം ന​ട​ക്കു​ന്ന മ​റൈ​ൻ ൈഡ്ര​വി​ലേ​ക്ക് എ​ന്നെ കൊ​ണ്ടു​പോ​യി. സ​മ​ര​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി സ​മ​രം കാ​ണാ​വു​ന്ന ദൂ​ര​ത്തി​ൽ ന​ട​പ്പാ​ത​ക്ക​രി​കെ സു​ര​ക്ഷി​ത​മാ​യി ഒ​രു മ​ര​ച്ചു​വ​ട്ടി​ൽ എ​ന്നെ ഇ​രു​ത്തി. അ​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പാ​ഞ്ഞു. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി​രു​ന്നു സ​മ​ര​ഭൂ​മി. സ​മ​രം ത​ട​യാ​നെ​ത്തി​യ പൊ​ലീ​സു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ദി​വ്യ​യും ഷെ​ഫീ​ക്കു​മ​ട​ക്കം നി​ര​വ​ധി പേ​ർ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. സ​മ​രം ക​ഴി​ഞ്ഞ് മ​റൈ​ൻ ൈഡ്ര​വി​ലൂ​ടെ പ​തി​യെ ന​ട​ന്ന​പ്പോ​ൾ യാ​ദൃ​ച്ഛി​ക​മാ​യി ക​ണ്ടു​മു​ട്ടി​യ സി.​എ​സ്. മു​ര​ളി​യു​മാ​യി സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി അ​റ​സ്റ്റു ചെ​യ്യ​പ്പെ​ട്ട​വ​രെ ക​ണ്ടു. അ​വ​രെ വി​ട്ട​യ​ക്കു​ന്ന​തു​വ​രെ ഞ​ങ്ങ​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

ദി​വ്യ​യും ഷെ​ഫീ​ക്കു​മ​ട​ക്കം വി​ട്ട​യ​ക്ക​പ്പെ​ട്ട​വ​രി​ൽ നാ​ലു​പേ​ർ ആ ​രാ​ത്രി ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ച​ത്. പി​റ്റേ​ന്ന് മാ​തൃ​ഭൂ​മി ദി​ന​പ​ത്ര​ത്തി​ന്റെ ഫ്ര​ണ്ട് പേ​ജി​ലെ ത​ല​ക്കെ​ട്ട് ചും​ബ​ന​സ​മ​ര​മാ​യി​രു​ന്നു. അ​തി​ന് ന​ൽ​കി​യ ചി​ത്ര​ത്തി​ൽ സം​ഘ​ർ​ഷ​ത്തി​ൽ കി​ട​ക്കു​ന്ന ദി​വ്യ​യെ​യും കാ​ണാ​മാ​യി​രു​ന്നു. ഗ്രാ​മീ​ണ ഭാ​ര​ത​ത്തി​ൽ സ്​​ത്രീ​പീ​ഡ​നം ഇ​ല്ലെ​ന്നു പ​റ​യു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യു​ള്ള സ്​​ത്രീ​ക​ളു​ടെ പോ​രാ​ട്ട​ത്തെ നോ​ട്ട​ങ്കി എ​ന്നു പ​രി​ഹ​സി​ക്കു​ന്ന ആ​ണും പെ​ണ്ണും കൈ ​പി​ടി​ക്കു​ന്ന​ത് കു​റ്റ​മാ​യി കാ​ണു​ന്ന ല​ക്ഷ്മ​ണ​രേ​ഖ വ​ര​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന, ആ​ണും പെ​ണ്ണും ഒ​രേ സ്​​കൂ​ൾ ബ​സി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് വി​ല​ക്കു​ന്ന, സ്​​ത്രീ​പീ​ഡ​ന​ത്തി​ൽ സ്​​ത്രീ​ക്കും പ​ങ്കു​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ന്ന, പെ​ൺ​കു​ട്ടി​ക​ൾ മു​ട്ടു​വ​രെ​യു​ള്ള വ​സ്​​ത്രം ധ​രി​ക്ക​രു​തെ​ന്നും പാ​ട്ടു​പാ​ട​രു​തെ​ന്നും നൃ​ത്തം ചെ​യ്യ​രു​തെ​ന്നും ക​ൽ​പി​ക്കു​ന്ന ഒ​രു സാ​മൂ​ഹി​ക നി​ർ​മി​തി​ക്കു​ള്ളി​ൽ കേ​ര​ളീ​യ യു​വ​ത്വ​ത്തി​ന്റെ ചും​ബ​ന സ​മ​ര​ത്തി​ൽ ഞാ​ൻ സ്​​ത്രീ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ സ്​​പ​ന്ദ​നം ക​ണ്ടു.

സ്​​ത്രീ-​പു​രു​ഷ സ​മ​ത്വ​ത്തി​ൽ ഊ​ന്നു​ന്ന ഈ ​നി​ല​പാ​ട് ഉ​ള്ള​തു​കൊ​ണ്ട് ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള 2018 സെ​പ്റ്റം​ബ​ർ 28ന് ​സു​പ്രീം​കോ​ട​തി ന​ട​ത്തി​യ വി​ധി ഉ​ൾ​ക്കൊ​ള്ളാ​ൻ ഒ​ട്ടും ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല. വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ​വും സാ​ർ​വ​ദേ​ശീ​യ​വു​മാ​യി ഉ​യ​ർ​ന്നു​വ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളും പ​ര​മാ​വ​ധി ശ്ര​ദ്ധി​ച്ചു. അ​വ​യി​ലൊ​ന്നാ​യി​രു​ന്നു ‘ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാം’ എ​ന്ന കോ​ട​തി​വി​ധി നി​ല​നി​ൽ​ക്കെ അ​വ​രെ ത​ട​യു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മ​ല്ലെ​ന്ന ചോ​ദ്യ​ത്തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സി​ന്റെ വ​ക്താ​വ് ഫ​ർ​ഹാ​ൻ ഹ​ഖി​ന്റെ ഈ ​വാ​ക്കു​ക​ൾ: ‘‘നി​യ​മം എ​ല്ലാ​വ​രും മാ​നി​ക്ക​ണം.’’

ഇ​സ്‍ലാ​മും ക​ത്തോ​ലി​ക്കാ സ​ഭ​യും പോ​ലു​ള്ള വി​ശ്വാ​സ സ​മൂ​ഹ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും യു.​എ​ൻ നി​ല​പാ​ട് ഇ​തു​ത​ന്നെ​യാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് ‘‘എ​ല്ലാ​വ​രു​ടെ കാ​ര്യ​ത്തി​ലും ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്’’ എ​ന്ന​താ​യി​രു​ന്നു മ​റു​പ​ടി. തു​ല്യ​ത​യാ​ണ് ഈ ​നി​ല​പാ​ടി​ന്റെ അ​ടി​സ്​​ഥാ​നം. ലിം​ഗ​സ​മ​ത്വ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ ഈ ​അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ഇ​ന്ത്യ​ക്ക് എ​ത്ര​കാ​ലം വേ​ണ്ടി​വ​രു​മെ​ന്ന​ത് ഒ​രു ചോ​ദ്യ​ചി​ഹ്ന​മാ​ണ്.

ശ​ബ​രി​മ​ല സ്​​ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി ന​ട​ന്നു​വ​ന്ന പ​ര​സ്​​പ​ര വി​രു​ദ്ധ​മാ​യ ര​ണ്ട് നി​യ​മ വ്യ​വ​സ്​​ഥ​ക​ളും മൂ​ല്യ​വ്യ​വ​സ്​​ഥ​ക​ളും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന്റെ തീ​ർ​പ്പു​ക​ൽ​പി​ക്ക​ലാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യി​ൽ ന​ട​ന്ന​ത്. വ്യ​ക്തി​ക​ൾ​ക്ക് അ​വ​രു​ടെ മ​ത​വി​ശ്വാ​സം പി​ന്തു​ട​രു​ന്ന​തി​ന് അ​വ​കാ​ശം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ ഇ​രു​പ​ത്ത​ഞ്ചാം വ​കു​പ്പും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​ത് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന് അ​വ​കാ​ശം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ ഇ​രു​പ​ത്താ​റാം വ​കു​പ്പും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ​ത്തി​ൽ ഊ​ന്നു​ക​യും അ​വ​രു​ടെ അ​വ​കാ​ശം ഹ​നി​ക്കു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തെ ത​ള്ളി​പ്പ​റ​യു​ക​യു​മാ​ണ് കോ​ട​തി ചെ​യ്ത​ത്.

ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​യി​ൽ ഊ​ന്നു​ന്ന ഈ ​വി​ധി ഹി​ന്ദു ധാ​ർ​മി​ക​ത​യു​ടെ പ​രാ​ജ​യ​മാ​യി​രു​ന്നു. പാ​ർ​ട്ടി വി​ട്ട​തി​നു ശേ​ഷം മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ള​മാ​യി ഞാ​ൻ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ അ​ന്ത​ർ​ധാ​ര​യാ​യ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ​ത്തി​ന്റെ ഗ​രി​മ ഞാ​ൻ ഈ ​വി​ധി​യി​ൽ ക​ണ്ടു. ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത ഇ​തി​നു​മു​മ്പ് എ​നി​ക്ക​ത്ര സു​പ​രി​ചി​ത​മാ​യ വാ​ക്കാ​യി​രു​ന്നി​ല്ല ഞാ​നാ വാ​ക്കി​ന്റെ പി​ന്നാ​ലെ പോ​യി. ആ ​വാ​ക്ക് എ​നി​ക്കാ​വേ​ശ​മാ​യി. ഈ ​വി​ധി​യി​ൽ ഞാ​ൻ സ്​​ത്രീ​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​വും അ​ന്ത​സ്സും ക​ണ്ടു. അ​വ​രോ​ടൊ​പ്പം ചേ​രു​ക​യെ​ന്ന​ത് ക​ട​മ​യാ​യി തി​രി​ച്ച​റി​ഞ്ഞു. ഈ ​വി​ധി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​ന്ത്യ/​കേ​ര​ള രാ​ഷ്ട്രീ​യം വി​ശ​ക​ല​നം ചെ​യ്തു.

പി​തൃ​മേ​ധാ​വി​ത്വ​ത്തി​ന്റെ ക​രു​ത്ത് ഇ​ന്ത്യ ക​ണ്ട​ത് അ​പ്പോ​ഴാ​ണ്. സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം​ചെ​യ്ത രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ മ​ല​ക്കം മ​റി​ഞ്ഞു. സ്​​ത്രീ​ക​ളും ആ ​കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി വി​ധി മാ​നി​ക്കു​ന്നു​വെ​ന്നും ജാ​തി-​ലിം​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ ഭ​ക്ത​ർ​ക്കും ക്ഷേ​ത്ര​ത്തി​ൽ തു​ല്യ അ​വ​കാ​ശ​മാ​ണ് ഉ​ള്ള​തെ​ന്നു​മാ​യി​രു​ന്നു രാ​ജ്യം ഭ​രി​ക്കു​ന്ന ബി.​ജെ.​പി-​സം​ഘ്പ​രി​വാ​ർ ശ​ക്തി​ക​ളെ ന​യി​ക്കു​ന്ന ആ​ർ.​എ​സ്.​എ​സ്​ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്റെ ആ​ദ്യ നി​ല​പാ​ട്. രാ​ഹു​ൽ ഗാ​ന്ധി​യെ പോ​ലു​ള്ള ചി​ല കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ​യും ആ​ദ്യ​പ്ര​തി​ക​ര​ണം അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു.

ഈ ​നി​ല​പാ​ടി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ. സ്​​ത്രീ​ക​ൾ എ​വി​ടെ പോ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം ന​ൽ​കു​ന്ന വി​ധി​യെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ കേ​ന്ദ്ര വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രി മ​​നേ​ക ഗാ​ന്ധി ദേ​വി​യും ശ​ക്തി​യു​മാ​യ സ്​​ത്രീ ക്ഷേ​ത്ര​ത്തി​ൽ ക​യ​റു​ന്ന​ത് എ​ങ്ങ​നെ ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന് ചോ​ദി​ച്ചു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളെ തെ​രു​വി​ലി​റ​ക്കി​യാ​ണ് കേ​ര​ള​ത്തി​ലെ സം​ഘ്പ​രി​വാ​ർ അ​തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്. അ​വ​രി​ൽ വ​ലി​യൊ​രു സം​ഖ്യ സ്​​ത്രീ​ക​ളാ​യി​രു​ന്നു. പി​തൃ​മേ​ധാ​വി​ത്വ​ത്തി​നു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന കേ​ര​ളീ​യ സ്​​ത്രീ​ക​ൾ ശോ​ഭ സു​രേ​ന്ദ്ര​നെ​യും പി.​കെ. ശ​ശി​ക​ല​യെ​യും പോ​ലു​ള്ള​വ​ർ അ​വ​ർ​ക്ക് ആ​വേ​ശ​വും ക​രു​ത്തും ന​ൽ​കി. കേ​ര​ള​ത്തി​ന് ഇ​ങ്ങ​നെ​യും ഒ​രു മു​ഖ​മു​ണ്ടെ​ന്ന് അ​വ​ർ കാ​ട്ടി​ക്കൊ​ടു​ത്തു. സ്​​ത്രീ​വി​രു​ദ്ധ​ത​യു​ടെ തീ​വ്ര​ത​യും ക​രു​ത്തും ലോ​ക​മ​റി​ഞ്ഞ​ത് അ​പ്പോ​ഴാ​ണ്.

2018 ഒ​ക്ടോ​ബ​ർ 20ന് ​നാ​ഗ്പൂ​രി​ൽ ആ​ർ.​എ​സ്.​എ​സ്​ ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞ​ത് സു​പ്രീം​കോ​ട​തി സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത വ​ള​ർ​ത്തി​യെ​ന്നും പാ​ര​മ്പ​ര്യ​ങ്ങ​ളും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും പ​രി​ഗ​ണി​ക്കാ​തെ​യും മ​താ​ചാ​ര്യ​ന്മാ​രു​ടെ​യും കോ​ടി​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ​യും കാ​ഴ്ച​പ്പാ​ട് ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യു​മാ​ണ് സു​പ്രീം​കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ച​ത് എ​ന്നാ​ണ്. ഇ​താ​യി​രു​ന്നു ആ​ർ.​എ​സ്.​എ​സി​ന്റെ വി​ശ്വ​രൂ​പം. 2018 ഒ​ക്ടോ​ബ​ർ 27ന് ​ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞ​ത് ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന വി​ധി​ക​ളേ സു​പ്രീം​കോ​ട​തി പ്ര​ഖ്യാ​പി​ക്കാ​വൂ എ​ന്നും സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ വ​ലി​ച്ചു താ​ഴെ ഇ​ടു​മെ​ന്നു​മാ​ണ്.

ല​ജ്ജാ​ക​ര​മാ​യൊ​രു കാ​ര്യം ഈ ​ഹി​ന്ദു​ത്വ നി​ല​പാ​ടി​ലേ​ക്കു​ള്ള കോ​ൺ​ഗ്ര​സി​ന്റെ എ​ടു​ത്തു​ചാ​ട്ട​മാ​ണ്. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് തി​ടു​ക്കം കാ​ട്ട​രു​തെ​ന്ന് മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി കേ​ര​ള സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ധി​ക്കെ​തി​രെ കേ​ര​ള സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽകണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ തങ്ങൾ അ​ത് ചെ​യ്യു​മെ​ന്നും ഭീ​ഷണി ഉ​യ​ർ​ത്തി. ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​നം വി​ല​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്​ നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വി​ധി​ക്കെ​തി​രാ​യ സ​മ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ജ​കൊ​ട്ടാ​ര​ങ്ങ​ൾ​ക്കും അ​ര​മ​ന​ക​ൾ​ക്കും മു​ന്നി​ൽ തൊ​ഴു​കൈ​ക​ളോ​ടെ നി​ൽ​ക്കു​ന്ന കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യെ പോ​ലു​ള്ള ഗാ​ന്ധി​യു​ടെ ഹ​രി​ജ​ൻ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ​യും ക​ണ്ടു.

മ​ത നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​ന്ന​വ​രെ​യും ച​ളി​വാ​രി​യെ​റി​യു​ന്ന​വ​രെ​യും വി​വേ​ക​വും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​ള്ള​വ​ർ ചെ​റു​ത്തു തോ​ൽ​പി​ക്ക​ണ​മെ​ന്ന് 2018 സെ​പ്റ്റം​ബ​ർ 30ന് ​മു​സ്‍ലിം-​മ​ത രാ​ഷ്ട്രീ​യ നേ​താ​വ് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞ​പ്പോ​ൾ വി​ശ്വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് വി​ശ്വാ​സി​ക​ൾ​ത​ന്നെ​യാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ പ​റ​ഞ്ഞു. സം​ഘ്പ​രി​വാ​ർ നി​ല​പാ​ടി​ന്റെ ആ​വ​ർ​ത്ത​നം. മ​നു​സ്​​മൃ​തി​യു​ടെ​യും ഖു​ർ​ആ​ന്റെ​യും ഒ​ന്നി​ച്ചു​ചേ​ര​ൽ. ഭ​ര​ണ​ഘ​ട​ന ത​ത്ത്വ​ങ്ങ​ളും മൂ​ല്യ​ങ്ങ​ളു​മ​ല്ല, മ​ത​ഗ്ര​ന്ഥ​ങ്ങ​ളും പ്ര​മാ​ണ​ങ്ങ​ളു​മാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കേ​ണ്ട​തെ​ന്നും വി​ശ്വാ​സം ഭ​ര​ണ​ഘ​ട​ന​ക്ക് മു​ക​ളി​ലാ​ണെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഇ​തു​ത​ന്നെ​യാ​ണ് സം​ഘ്പ​രി​വാ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്ര​ത്തി​ന്റെ അ​ടി​സ്​​ഥാ​ന ആ​ശ​യം. ഈ ​രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി.​ജെ.​പി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ. ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞ​ത് ന​മ്മ​ൾ ഒ​രു അ​ജ​ണ്ട മു​ന്നോ​ട്ടു​വെ​ച്ചു. ആ ​അ​ജ​ണ്ട​ക്കു പി​ന്നി​ൽ ഓ​രോ​രു​ത്ത​രാ​യി അ​ടി​യ​റ​വ് പ​റ​ഞ്ഞു. ക​ളം കാ​ലി​യാ​കു​മ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത് ഗ​വ​ൺ​മെ​ന്റും അ​വ​രു​ടെ പാ​ർ​ട്ടി​യു​മാ​യി​രി​ക്കും. പി​ണ​റാ​യി സ​ർ​ക്കാ​റും സി.​പി.​എ​മ്മും എ​ന്ന​ർ​ഥം.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 2018 ന​വം​ബ​ർ 30ന് ​കോ​ട്ട​യ​ത്ത് സ്​​ത്രീ ആ​ത്മാ​ഭി​മാ​ന ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്താ​ൻ ദ​ലി​ത് റെ​സി​ഡ​ന്റ്സ്​ കോ​ൺ​ഫ​റ​ൻ​സ്​ എ​ന്ന കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ച​ത്. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ കേ​ര​ള​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തെ സ്​​ത്രീ​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​നും അ​ന്ത​സ്സി​നും നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​യി​ട്ടാ​ണ് ഞ​ങ്ങ​ൾ ക​ണ്ട​ത്.

ഈ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​യി ഞ​ങ്ങ​ൾ നി​രീ​ക്ഷി​ച്ച​ത് വ​ൻ​തോ​തി​ലു​ള്ള സ്​​ത്രീ​പ​ങ്കാ​ളി​ത്ത​മാ​ണ്. ഈ ​ക​ൺ​വെ​ൻ​ഷ​ൻ മു​ന്നോ​ട്ടു​വെ​ച്ച ആ​ശ​യ​ങ്ങ​ളു​ടെ ചു​രു​ക്കം ഇ​താ​യി​രു​ന്നു: ജ​നാ​ധി​പ​ത്യ​ത്തി​ന്റെ പു​റം​ച​ട്ട​ക്കു​ള്ളി​ൽ ഇ​ന്നും കേ​ര​ളീ​യ സ​മൂ​ഹ​ത്തെ അ​ട​ക്കി​വാ​ഴു​ന്ന​ത് ജാ​ത്യാ​ധി​പ​ത്യ​വും പി​തൃ​മേ​ധാ​വി​ത്വ​വു​മാ​ണ്. മ​ത​ധാ​ർ​മി​ക​ത​യ​ല്ല, ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​യാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കേ​ണ്ട​ത്. പു​രു​ഷ​നു തു​ല്യ​മാ​യി സ്​​ത്രീ​യെ കാ​ണു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ്​​ത്രീ-​പു​രു​ഷ ബ​ന്ധം പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. സു​ര​ക്ഷി​ത​ത്വം മാ​ത്ര​മ​ല്ല, സ്വാ​ത​ന്ത്ര്യ​വും തു​ല്യ​ത​യും അ​ന്ത​സ്സും സ്​​ത്രീ​ക​ളു​ടെ ജ​ന്മാ​വ​കാ​ശ​മാ​ണ്. അ​ത് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നി​ട​ത്ത് സ്​​ത്രീ​ക​ൾ അ​ടി​മ​ക​ളാ​ണ്.

ഈ ​സ്​​ഥി​തി​യി​ൽ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ങ്കി​ൽ രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക​ജീ​വി​തം എ​ന്ന​തു​പോ​ലെ വ്യ​ക്തി​ജീ​വി​ത​വും ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വ്യാ​ഖ്യാ​നി​ക്കു​ക​യും പു​ന​രാ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. സ്വാ​ഭാ​വി​ക​മാ​യൊ​രു ന​ട​പ​ടി​യ​ല്ലി​ത്. ഭ​രി​ക്ക​പ്പെ​ടു​ക​യും നി​യ​ന്ത്രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സ്​​ത്രീ​ക​ളു​ടെ ഉ​ണ​ർ​വി​ന്റെ​യും മു​ന്നേ​റ്റ​ത്തി​ന്റെ​യും മു​ഖ​ത്തു മാ​ത്ര​മേ ഇ​ത് സാ​ധ്യ​മാ​കൂ. ഈ ​ക​ൺ​വെ​ൻ​ഷ​ന്റെ മു​ദ്രാ​വാ​ക്യം ഇ​താ​യി​രു​ന്നു: സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക, ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക. ‘‘പ​കു​തി ഭൂ​മി​യും പ​കു​തി ആ​കാ​ശ​വും സ്​​ത്രീ​ക​ൾ​ക്ക്’’ എ​ന്നൊ​രു സ​ന്ദേ​ശ​വും ഉ​യ​ർ​ത്തി. ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നി​ല്ല ഈ ​നി​ല​പാ​ട്. ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത ച​ർ​ച്ച​ചെ​യ്യു​ക​യെ​ന്ന​ത് ഈ ​ക​ൺ​വെ​ൻ​ഷ​ന്റെ മൗ​ലി​ക​മാ​യ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

എ​ൻ.​കെ. വി​ജ​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ ഈ ​ക​ൺ​വെ​ൻ​ഷ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത് ഞാ​നാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ത​ല​മു​തി​ർ​ന്ന ഫെ​മി​നി​സ്റ്റാ​യ കെ. ​അ​ജി​ത​യാ​ണ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഡോ. ​പി. ഗീ​ത, ഡോ. ​ആ​ർ. ശ​ർ​മി​ള, സ​ണ്ണി എം. ​ക​പി​ക്കാ​ട് എ​ന്നി​വ​ർ മു​ഖ്യ​പ്ര​സം​ഗ​ക​രാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന​ത്തി​നു പി​ന്നാ​ലെ ഗീ​ത ശ​ബ​രി​മ​ല ആ​ദി​വാ​സി​ക​ളു​ടേ​താ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ക​ൺ​വെ​ൻ​ഷ​നി​ൽ മ​റ്റൊ​രു നി​ല​പാ​ടു​കൂ​ടി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് സം​സാ​രി​ച്ച സ​ണ്ണി എം. ​ക​പി​ക്കാ​ട് ഈ ​നി​ല​പാ​ടി​ന് പു​തി​യ മാ​ന​ങ്ങ​ൾ ന​ൽ​കി. അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള സം​ഘാ​ട​ക​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം അ​വ​സാ​നി​ച്ച​ത്. ശ​ബ​രി​മ​ല ആ​ദി​വാ​സി അ​വ​കാ​ശ പു​നഃ​സ്​​ഥാ​പ​ന സ​മി​തി സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യൊ​രു അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു​വ​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. കെ.​എം. സാ​ബു കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

സ്​​ത്രീ ആ​ത്മാ​ഭി​മാ​ന ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സ​ണ്ണി എം. ​ക​പി​ക്കാ​ടും പി. ​ഗീ​ത​യും പ​റ​ഞ്ഞ​ത് 2018 ന​വം​ബ​ർ 11ന് ​എ​റ​ണാ​കു​ളം ശി​ക്ഷ​ക് സ​ദ​നി​ൽ ന​ട​ന്ന ആ​ദി​വാ​സി-​ദ​ലി​ത്-​ജ​നാ​ധി​പ​ത്യ പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​യോ​ഗം അം​ഗീ​ക​രി​ച്ച നി​ല​പാ​ടാ​യി​രു​ന്നു. എം. ​ഗീ​താ​ന​ന്ദ​ൻ, സ​ണ്ണി എം. ​ക​പി​ക്കാ​ട്, പ്ര​ഭാ​ക​ര​ൻ ക​ണ്ണാ​ട്ട്, പി.​ജി. ജ​നാ​ർ​ദ​ന​ൻ എ​ന്നി​ങ്ങ​നെ ദ​ലി​ത​രും ആ​ദി​വാ​സി​ക​ളു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഈ ​യോ​ഗം. ഹൈ​കോ​ട​തി​യി​ൽ പ്രാ​ക്ടി​സ്​ ചെ​യ്യു​ന്ന യു​വ അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. കെ. ​കെ. പ്രീ​ത, അ​ഡ്വ. ജ​സി​ൻ എ​ന്നീ ദ​ലി​ത് സ്​​ത്രീ​ക​ളും ഈ ​സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. സ​മി​തി പ്ര​സി​ദ്ധീ​ക​രി​ച്ചൊ​രു പ്ര​സ്​​താ​വ​ന​യു​ടെ പ​കു​തി​യും നി​റ​ഞ്ഞു​നി​ന്നൊ​രു കാ​പ്ഷ​ൻ ഇ​താ​യി​രു​ന്നു: ആ​ചാ​ര​ലം​ഘ​ക​രാ​യ ത​ന്ത്രി​മാ​രെ ഒ​ഴി​വാ​ക്കി ശ​ബ​രി​മ​ല ആ​ദി​വാ​സി​ക​ൾ​ക്ക് തി​രി​ച്ചു​ന​ൽ​കു​ക!

സം​സ്​​കാ​ര​ങ്ങ​ളു​ടെ സ​ഹ​വ​ർ​ത്തി​ത്വ​വും ലിം​ഗ​സ​മ​ത്വ​വും നി​ല​നി​ൽ​ക്കാ​ൻ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക! ശ​ബ​രി​മ​ല​യി​ലെ ആ​ദി​വാ​സി അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നും ബ്രാ​ഹ്മ​ണ്യ കു​ത്ത​ക അ​വ​സാ​നി​പ്പി​ക്കാ​നും ന​വോ​ത്ഥാ​ന സ​മ​ര​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും വി​ല്ലു​വ​ണ്ടി യാ​ത്ര​ക​ളും ആ​ദി​വാ​സി അ​വ​കാ​ശ​സ്​​ഥാ​പ​ന ക​ൺ​വെ​ൻ​ഷ​നും 2018 ഡി​സം​ബ​ർ ആ​ദ്യ​വാ​രം എ​രു​മേ​ലി​യി​ൽ മ​റ്റൊ​രു പ്ര​സ്​​താ​വ​ന​യു​ടെ ത​ല​ക്കെ​ട്ട് ശ​ബ​രി​മ​ല​യി​ലെ ബ്രാ​ഹ്മ​ണ മേ​ധാ​വി​ത്വം അ​വ​സാ​നി​പ്പി​ക്കു​ക, ത​ന്ത്രി​മാ​രെ ഒ​ഴി​വാ​ക്കി ആ​ദി​വാ​സി​ക​ളു​ടെ ആ​ചാ​ര​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു. ആ​ദി​വാ​സി​ക​ളു​ടെ ച​രി​ത്ര​വും സം​സ്​​കാ​ര​വും വി​ശ്വാ​സ​വു​മാ​യി ഉ​യ​ർ​ന്നു​വ​ന്ന​താ​ണ് ശ​ബ​രി​മ​ല എ​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ അ​ടി​സ്​​ഥാ​ന നി​ല​പാ​ട്. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക​യോ ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​യോ ഇ​വ​രു​ടെ അ​ജ​ണ്ട​യാ​യി​രു​ന്നി​ല്ല. സ്​​ത്രീ​ക​ളു​ടെ വ്യ​ക്തി​സ്വ​ത്വം അം​ഗീ​ക​രി​ക്കു​വാ​ൻ ഇ​വ​ർ ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്ന് സാ​രം.

ലിം​ഗ​സ​മ​ത്വം ഉ​റ​പ്പാ​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യൊ​രു വി​ധി​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടേ​ത് എ​ന്നി​രി​ക്കെ അ​ത് അം​ഗീ​ക​രി​ക്കാ​ൻ ദ​ലി​ത്-​ആ​ദി​വാ​സി പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ല​ത്തി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തി​നും ക​ഴി​യാ​തെ പോ​യ​ത് അ​വ​ർ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പി​തൃ​മേ​ധാ​വി​ത്വ​ത്തി​ന്റെ ശ​ക്ത​മാ​യ സ്വാ​ധീ​നം മൂ​ല​മാ​ണ്. പു​രു​ഷ​ന്മാ​ർ​ക്ക് മാ​ത്ര​മ​ല്ല, ദ​ലി​ത​ർ​ക്കി​ട​യി​ൽ വ​ള​ർ​ന്നു​വ​ന്ന നി​യ​മ​ജ്ഞ​രാ​യ സ്​​ത്രീ​ക​ൾ​ക്കു​പോ​ലും അ​ത് ക​ഴി​യാ​തെ പോ​യി.

സ​മു​ദാ​യ രാ​ഷ്ട്രീ​യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ദ​ലി​ത​രെ ഐ​ക്യ​പ്പെ​ടു​ത്താ​നും ശാ​ക്തീ​ക​രി​ക്കാ​നും ര​ണ്ടാ​യി​ര​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ദ​ലി​ത് ഐ​ക്യ​സ​മി​തി ശ്ര​മി​ച്ച​പ്പോ​ൾ വി​ഭ​വ രാ​ഷ്ട്രീ​യം ഉ​ന്ന​യി​ച്ച് ആ ​നീ​ക്ക​ത്തെ ത​ട​യാ​ൻ ശ്ര​മി​ച്ച​തു​പോ​ലെ സ്​​ത്രീ​യു​ടെ വ്യ​ക്തി സ്വ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​തൃ​മേ​ധാ​വി​ത്വ​ത്തി​നെ​തി​രെ ദ​ലി​ത​ർ​ക്കി​ട​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന പ്ര​ത്യ​യ​ശാ​സ്​​ത്ര സ​മ​ര​ത്തെ സ്വ​ത്തു​ട​മ​സ്​​ഥ​ത​യു​ടെ പ്ര​ശ്ന​മു​ന്ന​യി​ച്ച് ത​ട​യാ​ണ് ഗീ​താ​ന​ന്ദ​നും സ​ണ്ണി എം. ​ക​പി​ക്കാ​ടും ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ വാ​ദ​ഗ​തി​ക​ൾ​ക്ക് ഉ​പോ​ദ്ബ​ല​ക​മാ​യി ഒ​രു തെ​ളി​വും മു​ന്നോ​ട്ടു​വെ​ക്കാ​ൻ ഇ​വ​ർ​ക്കാ​യി​ല്ല. ഏ​തു​കാ​ല​ത്താ​ണ് ജീ​വി​ക്കു​ന്ന​ത് എ​ന്നു​പോ​ലും ഇ​വ​ർ മ​റ​ന്നു​പോ​യി.

മ​ല​അ​ര​യ മ​ഹാ​സ​ഭ നേ​താ​വ് പി.​കെ. സ​ജീ​വി​നെ​പ്പോ​ലെ ചി​ല​ർ ത​ങ്ങ​ൾ​ക്കി​ട​യി​ൽ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന കെ​ട്ടു​ക​ഥ​യു​ടെ വ​ക്താ​ക്ക​ളും പ്ര​ചാ​ര​ക​രു​മാ​യി മാ​റു​ക​യാ​യി​രു​ന്നു ഗീ​താ​ന​ന്ദ​നെ​യും സ​ണ്ണി എം. ​ക​പി​ക്കാ​ടി​നെ​യും പോ​ലു​ള്ള​വ​ർ. ത​ങ്ങ​ളു​ടെ ക്ഷേ​ത്ര​മാ​യി​രു​ന്നു ശ​ബ​രി​മ​ല എ​ന്ന​തി​ന് വി​ശ്വാ​സ​യോ​ഗ്യ​മാ​യ തെ​ളി​വു​ക​ൾ ആ​ദി​വാ​സി​ക​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ടെ​ന്നും പ​തി​നെ​ട്ടു​പ​ടി​യി​ൽ ഒ​ന്നാ​മ​ത്തെ​പ്പ​ടി മ​റി​ച്ചി​ട്ടാ​ൽ ക്ഷേ​ത്രം ആ​ദി​വാ​സി​ക​ളു​ടേ​താ​ണെ​ന്ന് കാ​ണാ​മെ​ന്നു​മു​ള്ള ക​ള്ള​ക്ക​ഥ​ക​ൾ വ​രെ എ​ഴു​തി​യ​വ​ർ ദ​ലി​ത​ർ​ക്കി​ട​യി​ലു​ണ്ട്. ക്ഷേ​ത്ര​ത്തി​ന്റെ ഉ​ട​മ​സ്​​ഥാ​വ​കാ​ശ​ത്തി​നു​വേ​ണ്ടി സു​പ്രീം​കോ​ട​തി​വ​രെ പോ​കു​മെ​ന്ന് എ​ഴു​തി. ഒ​ന്നു​മു​ണ്ടാ​യി​ല്ല.

പ​രി​ഹാ​സ്യ​മാ​യൊ​രു കാ​ര്യം ആ​ദി​വാ​സി അ​വ​കാ​ശ പു​നഃ​സ്​​ഥാ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ല്ലു​വ​ണ്ടി​യാ​ത്ര 2018 ന​വം​ബ​ർ 16ന് ​എ​രു​മേ​ലി​യി​ൽ സ​മാ​പി​ച്ച​പ്പോ​ൾ ത​ങ്ങ​ൾ ആ​ർ​ക്കു​വേ​ണ്ടി​യാ​ണോ പ്ര​ക്ഷോ​ഭ​ത്തി​ന് ഇ​റ​ങ്ങി​യ​ത് അ​വ​ർ –മ​ല​അ​ര​യ മ​ഹാ​സ​ഭ –ഈ ​വി​ല്ലു​വ​ണ്ടി​യാ​ത്ര ബ​ഹി​ഷ്ക​രി​ക്കു​ന്ന​താ​ണ് കാ​ണേ​ണ്ടി​വ​ന്ന​ത്.

(തുടരും)

Tags:    
News Summary - km salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.