ഈ ​കോ​ട​തി​വി​ധി സ​ർ​ക്കാ​റി​നും പൊ​ലീ​സി​നും മു​ഖ​ത്ത​ടി​ച്ച​തു​പോ​ലെ’’

2003 ഫെ​ബ്രു​വ​രി 19ന് ​മു​ത്ത​ങ്ങ​യി​ൽ സ​മ​രം​ചെ​യ്ത ആ​ദി​വാ​സി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്ന് പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്ത്‌ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ ഡ​യ​റ്റ് അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​കെ. സു​രേ​ന്ദ്ര​ൻ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കാ​ൻ ന​ട​ത്തി​യ പോ​രാ​ട്ട ക​ഥ വി​വ​രി​ക്കു​ന്നു. അ​ന്ന് പൊ​ലീ​സും ഭ​ര​ണ​കൂ​ട​വും ത​ന്നോ​ട് കാ​ണി​ച്ച ക്രൂ​ര​ത എ​ത്ര​മാ​ത്ര​ം ആ​യി​രു​ന്നെ​ന്നും പൊ​ലീ​സിന്റെ ച​വി​ട്ടു​കൊ​ണ്ട് ശ​രീ​ര​ത്തി​നേ​റ്റ ക്ഷ​തം എ​ത്ര​ത്തോളം...

2003 ഫെ​ബ്രു​വ​രി 19ന് ​മു​ത്ത​ങ്ങ​യി​ൽ സ​മ​രം​ചെ​യ്ത ആ​ദി​വാ​സി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്ന്  പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്ത്‌ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ ഡ​യ​റ്റ് അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​കെ. സു​രേ​ന്ദ്ര​ൻ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കാ​ൻ ന​ട​ത്തി​യ പോ​രാ​ട്ട ക​ഥ വി​വ​രി​ക്കു​ന്നു. അ​ന്ന് പൊ​ലീ​സും ഭ​ര​ണ​കൂ​ട​വും ത​ന്നോ​ട് കാ​ണി​ച്ച ക്രൂ​ര​ത എ​ത്ര​മാ​ത്ര​ം ആ​യി​രു​ന്നെ​ന്നും പൊ​ലീ​സിന്റെ ച​വി​ട്ടു​കൊ​ണ്ട് ശ​രീ​ര​ത്തി​നേ​റ്റ ക്ഷ​തം എ​ത്ര​ത്തോളം ഭീ​ക​ര​മാ​യി​രു​ന്നെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

‘‘എ.​കെ. ആ​ന്റ​ണി​യു​ടെ പൊ​ലീ​സ് ചെ​വി​ക്ക​ല്ല് അ​ടി​ച്ച് പൊ​ട്ടി​ച്ച​പ്പോ​ൾ പി​ണ​റാ​യി സ​ർ​ക്കാ​ർ എ​ന്റെ ജീ​വി​ത​മാ​ണ്‌ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​ത്‌. ആ​ന്റ​ണി​ക്കു​ശേ​ഷം ഇ​ട​ത് മു​ന്ന​ണി സ​ർ​ക്കാ​ർ വ​ന്ന​തു മു​ത​ൽ എ​നി​ക്ക് ദു​ര​നു​ഭ​വ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ. മു​ത്ത​ങ്ങ സം​ഭ​വ​ശേ​ഷം പാ​ർ​ട്ടി​ക്കാ​ർ എ​നി​ക്കെ​തി​രാ​യി​രു​ന്നു, അ​തു​കൊ​ണ്ടാ​ണ​ല്ലോ സ​ർ​ക്കാ​ർ എ​നി​ക്കെ​തി​രെ അ​പ്പീ​ലു​മാ​യി പൊ​ലീ​സു​കാ​ർ​ക്കു​വേ​ണ്ടി കോ​ട​തി​യി​ൽ പോ​യ​ത്! ഈ ​കോ​ട​തി​വി​ധി സ​ർ​ക്കാ​റി​നും പൊ​ലീ​സി​നും മു​ഖ​ത്ത​ടി​ച്ച​തു​പോ​ലെ​യാ​യി.’’

2003ൽ ​വ​യ​നാ​ട്ടി​ലെ മു​ത്ത​ങ്ങ​യി​ൽ ഭൂ​മി​ക്കു​വേ​ണ്ടി സ​മ​രം​ചെ​യ്ത ആ​ദി​വാ​സി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്ന് പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്ത്‌ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നു​ശേ​ഷം ജ​യി​ലി​ല​ട​ച്ച സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡ​യ​റ്റ്‌ സീ​നി​യ​ർ ​െല​ക്ച​റ​റാ​യി​രു​ന്ന, എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​കെ. സു​രേ​ന്ദ്ര​ന് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ത​ള്ളി​യ ക​ൽ​പ​റ്റ അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി (2) സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ്കോ​ട​തി ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യി വി​ധി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ 12.50 ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​ത് സ​ർ​ക്കാ​റി​നും പൊ​ലീ​സി​നും ക​ന​ത്ത പ്ര​ഹ​ര​മാ​യി.

32 ദി​വ​സം റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ​ശേ​ഷം, അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ക്കാ​തെ സി.​ബി.​ഐ പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്നൊ​ഴി​വാ​ക്കി​യി​ട്ടും കോ​ട​തി അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കാ​തെ സ​ർ​ക്കാ​ർ അ​പ്പീ​ൽ കൊ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ അ​നു​കൂ​ല വി​ധി നേ​ടി​യ കെ.​കെ. സു​രേ​ന്ദ്ര​ൻ ത​നി​ക്കു​ണ്ടാ​യ തി​ക്താ​നു​ഭ​വ​ങ്ങ​ളും കോ​ട​തി​യി​ലെ​ത്തി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും വി​വ​രി​ക്കു​ക​യാ​ണ് ഇ​വി​ടെ.

 

മുത്തങ്ങയിൽ വെടിവെപ്പ് നടന്ന സ്ഥലം

എ​ന്നെ ജ​യി​ലി​ലെ​ത്തി​ച്ച പ​ച്ച​മ​ഷി

‘‘മു​ത്ത​ങ്ങ​യി​ൽ പൊ​ലീ​സ് വെ​ടി​വെ​പ്പു​ണ്ടാ​യ​പ്പോ​ൾ ഞാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു, ഞ​ങ്ങ​ളു​ടെ സ​ർ​വി​സ് സം​ഘ​ട​ന​യു​ടെ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. അ​വി​ടെ​വെ​ച്ചാ​ണ് മു​ത്ത​ങ്ങ​യി​ൽ വെ​ടി​വെ​പ്പു​ണ്ടാ​യ വി​വ​രം ഞാ​ന​റി​യു​ന്ന​ത്. അ​ന്ത​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ. ​സോ​മ​നാ​ഥാ​ണ് വെ​ടി​വെ​പ്പി​ന്‍റെ വി​വ​രം എ​ന്നോ​ട് പ​റ​ഞ്ഞ​ത്. സോ​മ​നും ഞാ​നും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ൽ പ്രീ​ഡി​ഗ്രി​ക്ക് ഒ​രു​മി​ച്ചു പ​ഠി​ച്ച​വ​രാ​ണ്, ഞ​ങ്ങ​ള​ന്ന് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു, ഞാ​ൻ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ​ത​ന്നെ എ​സ്.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. മു​ത്ത​ങ്ങ​യി​ൽ വെ​ടി​വെ​പ്പു​ണ്ടാ​യി, ക​ണ്ട​മാ​നം ആ​ളു​ക​ൾ മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു അ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ വാ​ർ​ത്ത.’’

‘‘ക​ൽ​പ​റ്റ അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി(2)​യു​ടെ വി​ധി ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്കും ആ​ദി​വാ​സി വി​രു​ദ്ധ​ത​ക്കും എ​തി​രാ​യ ഒ​രു​നീ​ക്ക​മാ​ണ്‌, ന​ഷ്ട​പ​രി​ഹാ​ര വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ കൊ​ടു​ത്ത​ത്, വേ​ട്ട​ക്കാ​ർ എ​ന്നും എ​പ്പോ​ഴും ഒ​രു​പോ​ലെ​യാ​യി​രി​ക്കു​മെ​ന്ന​തി​ന് തെ​ളി​വാ​ണ്. സ​ർ​ക്കാ​ർ അ​പ്പീ​ൽ കൊ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ന്നെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ പൊ​ലീ​സു​കാ​ർ ഈ ​കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്ന​ത്. 2021 ജ​നു​വ​രി​യി​ലാ​ണ് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്‌ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ്കോ​ട​തി വി​ധി​ച്ച​ത്, ഇ​തി​നെ​തി​രെ​യാ​ണ് സ​ർ​ക്കാ​ർ ജി​ല്ല കോ​ട​തി​യി​ൽ അ​പ്പീ​ൽ കൊ​ടു​ത്ത​ത്‌. അ​ത് ത​ള്ളി​യ കോ​ട​തി തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഞാ​ൻ ന​ൽ​കി​യ ക്രോ​സ് അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് ഇ​േ​പ്പാ​ൾ വി​ധി പ​റ​ഞ്ഞ​ത്.

സ​ബ്കോ​ട​തി​യു​ടെ ആ​ദ്യ വി​ധി​യി​ലും ഇ​പ്പോ​ൾ ജി​ല്ല കോ​ട​തി​യു​ടെ വി​ധി​യി​ലും ഈ ​കേ​സി​നെ ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സി​ലെ ന​മ്പി നാ​രാ​യ​ണ​നും കേ​ര​ള സ​ർ​ക്കാ​റും ത​മ്മി​ലു​ണ്ടാ​യ നി​യ​മ​യു​ദ്ധ​ത്തി​നോ​ടാ​ണ് താ​ര​ത​മ്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ഞാ​ൻ ആ​ദി​വാ​സി​ക​ൾ​ക്ക്‌ ക്ലാ​സെ​ടു​ത്തു​വെ​ന്നാ​ണ് അ​ന്ന്‌ പൊ​ലീ​സ് പ​റ​ഞ്ഞു​പ​ര​ത്തി​യ​ത്. ഞാ​ൻ ജോ​ലി​ചെ​യ്തി​രു​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡ​യ​റ്റി​ന്റെ ഫോ​ൺ ന​മ്പ​ർ ഗീ​താ​ന​ന്ദ​ന്റെ ഡ​യ​റി​യി​ലു​ണ്ടാ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞി​ട്ടാ​ണ്‌ ഗീ​താ​ന​ന്ദ​നെ​യും സി.​കെ. ജാ​നു​വി​നെ​യും അ​റ​സ്റ്റ്‌ ചെ​യ്ത അ​ന്നു​ത​ന്നെ എ​ന്നെ​യും അ​റ​സ്റ്റ്‌ ചെ​യ്ത​ത്. എ​നി​ക്ക​ന്ന് മൊ​ബൈ​ൽ ഫോ​ൺ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​ൻ സ​മ​ര​ഭൂ​മി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ അ​വി​ടെ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​റെ കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി​രു​ന്ന​ല്ലോ സ​മ​രം.

അ​വ​രെ​ക്കു​റി​ച്ച് ഗീ​താ​ന​ന്ദ​നോ​ട് സം​സാ​രി​ച്ച​പ്പോ​ൾ ഗീ​താ​ന​ന്ദ​ൻ എ​ന്നോ​ട് കോ​ൺ​ടാ​ക്ട് ന​മ്പ​ർ ചോ​ദി​ച്ചു. ഞാ​ൻ ഡ​യ​റ്റി​ന്റെ ഫോ​ൺ​ന​മ്പ​ർ പ​റ​ഞ്ഞു​കൊ​ടു​ക്കു​മ്പോ​ൾ അ​യാ​ളു​ടെ കൈ​യി​ൽ പേ​ന​യു​ണ്ടാ​യി​രു​ന്നി​ല്ല, ഞാ​ൻ ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ ആ​യി​രു​ന്ന​തു​കൊ​ണ്ട് അ​റ്റ​േ​സ്റ്റ​ഷ​ന് ഉ​പ​യോ​ഗി​ക്കാ​ൻ സ​ദാ​സ​മ​യ​വും പോ​ക്ക​റ്റി​ൽ പ​ച്ച​മ​ഷി​യു​ള്ള പേ​ന കൊ​ണ്ടു​ന​ട​ക്കു​മാ​യി​രു​ന്നു. അ​ത് ഗീ​താ​ന​ന്ദ​ന് കൊ​ടു​ത്തി​ട്ടാ​ണ് അ​യാ​ൾ ഡ​യ​റി​യി​ൽ ഡ​യ​റ്റി​ന്റെ ഫോ​ൺ ന​മ്പ​ർ എ​ഴു​തി​യ​ത്‌, ആ ​ഡ​യ​റി​യോ​ടു​കൂ​ടി​യാ​ണ് ഗീ​താ​ന​ന്ദ​ൻ പൊ​ലീ​സി​ന് കീ​ഴ​ട​ങ്ങി​യ​ത്‌.’’

2003 ഫെ​ബ്രു​വ​രി 22

രാ​വി​ലെ 10.30ന് ​പൊ​ലീ​സ് ഡ​യ​റ്റി​ൽ​വ​ന്ന് എ​ന്റെ ഷ​ർ​ട്ടി​ന്റെ കോ​ള​റി​ൽ കു​ത്തി​പ്പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച്‌ ജീ​പ്പി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി, ജീ​പ്പി​ന്റെ പ്ലാ​റ്റ്ഫോ​മി​ൽ ഇ​രു​ന്ന എ​ന്റെ മു​തു​കി​ൽ പൊ​ലീ​സു​കാ​ർ ബൂ​ട്സി​ട്ട കാ​ലു​കൊ​ണ്ട് ആ​ഞ്ഞു​ച​വി​ട്ടി, സു​ൽ​ത്താ​ൻ​ബ​ത്തേ​രി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ആ ​സ​മ​യ​ത്ത്‌ അ​വി​ടെ ഡി.​ജി.​പി​യാ​യി​രു​ന്ന എ​ൻ. ശ​ങ്ക​ർ റെ​ഡ്ഡി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ മു​ന്നി​ലേ​ക്കാ​ണ് എ​ന്നെ ആ​ദ്യം കൊ​ണ്ടു​പോ​യ​ത്, ‘‘സാ​റേ ... ഇ​താ​ണ് സു​രേ​ന്ദ്ര​ൻ...’’ എ​ന്നു​റ​ഞ്ഞ്, എ​ന്നെ അ​വ​ർ​ക്ക് കാ​ട്ടി​ക്കൊ​ടു​ത്തു, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ത​ല​കു​ലു​ക്കി​യ​പ്പോ​ൾ എ​ന്നെ വ​രാ​ന്ത​യി​ലേ​ക്ക്‌ ഇ​റ​ക്കി​നി​ർ​ത്തി. പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ‘‘ജാ​നു​വി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ’’​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ട് കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​രും കൂ​ടി​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന വി. ​ദേ​വ​രാ​ജ​ൻ ആ ​ജ​ന​ക്കൂ​ട്ട​ത്തി​ന്‌ മു​ന്നി​ൽ നി​ർ​ത്തി എ​ന്റെ അ​ടി​വ​യ​റ്റി​ൽ ഇ​ടി​ച്ചു, എ​ന്റെ സു​ഹൃ​ത്തി​ന്റെ ബ​ന്ധു​വാ​യ വി​ഡി​യോ​ഗ്രാ​ഫ​റും ആ ​ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലു​ണ്ടാ​യി​രു​ന്നു. സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​ദേ​വ​രാ​ജ​ൻ മു​ഷ്ടി ചു​രു​ട്ടി എ​ന്റെ അ​ടി​വ​യ​റ്റി​ൽ ഇ​ടി​ക്കു​ന്ന ദൃ​ശ്യം ഈ ​വി​ഡി​യോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു (കേ​സി​ന്റെ വി​ചാ​ര​ണ​വേ​ള​യി​ൽ ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പൊ​ലീ​സി​നെ​തി​രെ കോ​ട​തി​യി​ൽ സാ​ക്ഷ്യം പ​റ​യേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്ന ഭ​യം കാ​ര​ണം ഈ ​വി​ഡി​യോ​യു​ടെ കോ​പ്പി ത​രാ​ൻ അ​യാ​ൾ ത​യാ​റാ​യി​ല്ല). അ​വി​ട​ന്ന് എ​ന്നെ റൈ​റ്റ​റു​ടെ മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന പി. ​വി​ശ്വം​ഭ​ര​ൻ എ​ന്നെ ഭി​ത്തി​യി​ൽ മു​ഖം​തി​രി​ച്ചു​നി​ർ​ത്തി അ​ര​ക്കെ​ട്ടി​ൽ ച​വി​ട്ടി, മ​ല​യാ​ള​ത്തി​ൽ ച​ന്തി എ​ന്ന് പ​റ​യു​ന്ന ഭാ​ഗ​ത്തി​ന് തൊ​ട്ടു​മു​ക​ളി​ലാ​യാ​ണ് ച​വു​ട്ടി​യ​ത്, കാ​ലു​ക​ൾ ത​ള​ർ​ത്താ​നു​ള്ള പ്ര​യോ​ഗ​മാ​യി​രു​ന്നു അ​തെ​ന്നാ​ണ് പി​ന്നീ​ട്‌ ഞാ​ൻ ജ​യി​ലി​ലെ​ത്തി​യ​പ്പോ​ൾ അ​റി​ഞ്ഞ​ത്.

ആ ​ഭാ​ഗ​ത്ത് ച​വി​ട്ടേ​റ്റാ​ൽ ക്ര​മേ​ണ കാ​ലു​ക​ൾ ത​ള​ർ​ന്നു​പോ​കും, എ​ന്നെ റി​മാ​ൻ​ഡ് ചെ​യ്ത് ജ​യി​ലി​ലെ​ത്തി​ച്ച​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ത​ട​വു​കാ​ർ മു​ൻ​കാ​ല അ​നു​ഭ​വ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​റ​ഞ്ഞ​താ​ണി​ത്. വി​ശ്വം​ഭ​ര​ൻ എ​ന്നെ ച​വി​ട്ടു​ന്ന​തി​നി​ട​യി​ൽ ഞാ​ന​യാ​ളോ​ട് താ​ണു​കേ​ണ് പ​റ​യു​ന്നു​ണ്ട്, ‘‘സാ​റേ എ​നി​ക്ക് സ​മ​ര​വു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ല, ഞാ​ൻ ഡ​യ​റ്റി​ലെ അ​ധ്യാ​പ​ക​നാ​ണ്...’’ എ​ന്ന്. പി​ന്നെ അ​യാ​ൾ ‘‘നി​ന​ക്ക് ബ​ന്ധ​മൊ​ന്നു​മി​ല്ലാ​തെ എ​ങ്ങ​നെ​യാ​ടാ .... മോ​നേ, നി​ന്റെ ഫോ​ൺ​ന​മ്പ​ർ പ​ച്ച​മ​ഷി​യി​ൽ ഗീ​താ​ന​ന്ദ​ന്റെ ഡ​യ​റി​യി​ൽ വ​ന്ന’’​തെ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് എ​ന്നെ ച​വി​ട്ടി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ആ​യി​രു​ന്ന വി​ശ്വം​ഭ​ര​ൻ ​െഗ​സ​റ്റ​ഡ് ഓ​ഫി​സ​റ​ല്ല. ഞാ​ന​ന്ന് അ​റ്റ​സ്റ്റേ​ഷ​ന് അ​ധി​കാ​ര​മു​ള്ള ​െഗ​സ​റ്റ​ഡ് ഓ​ഫി​സ​റാ​യി​രു​ന്നു. അ​യാ​ൾ എ​ന്നെ പ​ച്ച തെ​റി വി​ളി​ച്ചു... അ​യാ​ൾ മാ​ത്ര​മ​ല്ല, അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ മു​ഴു​വ​നും.

‘‘നീ ​പ​ണി​യ​നാ​ണോ​ടാ?’’ എ​ന്നാ​യി​രു​ന്നു ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ വ​സ​ന്ത​കു​മാ​റി​ന്റെ ചോ​ദ്യം. ആ​ദി​വാ​സി​യ​ല്ല, ദ​ലി​ത് ആ​ണെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. ദ​ലി​താ​യാ​ലും ആ​ദി​വാ​സി​യാ​യാ​ലും ഒ​ക്കെ ക​ണ​ക്കാ,’’ നി​ന്റെ അ​മ്മ​ക്കു​ണ്ടാ​യ ബാ​ക്കി മ​ക്ക​ളൊ​ക്കെ പൊ​ലീ​സു​കാ​രു​ടേ​താ​ണോ? ന​ഷ്ട​പ​രി​ഹാ​രം കൊ​ണ്ടാ​ണ​ല്ലോ നീ ​പൊ​ലീ​സി​നെ വെ​ട്ടാ​ൻ ക്ലാ​സ് കൊ​ടു​ത്ത​ത്?’’ എ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ അ​ടു​ത്ത ഡ​യ​ലോ​ഗ്.

ഞാ​നൊ​ന്നും മി​ണ്ടി​യി​ല്ല, (എ​ന്റെ സ​മ​പ്രാ​യ​ക്കാ​ര​നാ​യി​രു​ന്ന ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ വ​സ​ന്ത​കു​മാ​ർ ര​ണ്ടു​കൊ​ല്ലം മു​മ്പ് ഹാ​ർ​ട്ട് അ​റ്റാ​ക്കാ​യി മ​രി​ച്ചു) കെ.​ആ​ർ. ര​ഘു​നാ​ഥ​ൻ എ​ന്ന കോ​ൺ​സ്റ്റ​ബി​ൾ എ​ന്റെ ര​ണ്ടു ക​ര​ണ​ത്തും അ​ടി​ച്ചു, ചെ​വി​യി​ലൂ​ടെ ചോ​ര​യൊ​ഴു​കി, ഞാ​ൻ ബോ​ധ​മ​റ്റ് കു​ഴ​ഞ്ഞു​വീ​ണു.

ഇ​ട​ക്കി​ടെ ആ ​മു​റി​യി​ലേ​ക്ക്, സം​ഘ​ർ​ഷ​ത്തി​ൽ മ​രി​ച്ച പൊ​ലീ​സു​കാ​ര​ന്റെ ബ​റ്റാ​ലി​യ​നി​ലു​ണ്ടാ​യി​രു​ന്ന റി​സ​ർ​വ് പൊ​ലീ​സു​കാ​ർ വ​ന്ന്, വ​സ​ന്ത​കു​മാ​റി​നോ​ടും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ്‌ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ‘‘സാ​റേ... ഒ​രു മി​നി​റ്റ്’’ എ​ന്ന് ആം​ഗ്യം കാ​ണി​ച്ച് അ​നു​വാ​ദം വാ​ങ്ങി അ​ക​ത്ത് ക​യ​റി, എ​ന്നോ​ട് അ​ശ്ലീ​ല​ഭാ​ഷ​യി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് ഷ​ർ​ട്ടി​ല്ലാ​തെ ഇ​രു​ന്ന എ​ന്റെ നെ​ഞ്ചി​ൽ പി​ടി​ച്ചു​ഞെ​രി​ക്കു​ക​യും ചെ​യ്തു.

രാ​വി​ലെ പ​ത്ത​ര മു​ത​ൽ രാ​ത്രി പ​തി​നൊ​ന്ന​ര വ​രെ അ​ധി​ക്ഷേ​പ​ങ്ങ​ളും മ​ർ​ദ​ന​വും തു​ട​ർ​ന്നു, ആ ​മു​റി​യി​ൽ സി.​കെ. ജാ​നു​വും കു​റെ ആ​ദി​വാ​സി സ്ത്രീ​ക​ളും കു​ഞ്ഞു​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നെ അ​റ​സ്റ്റ്‌ ചെ​യ്ത​ത് ഫെ​ബ്രു​വ​രി 22ന് ​രാ​വി​ലെ പ​ത്ത​ര​ക്കാ​ണെ​ങ്കി​ലും 23ന് ​ഉ​ച്ച​ക്ക് ര​ണ്ട​ര​ക്കാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​ന്റെ വീ​ട്ടി​ൽ ഹാ​ജ​രാ​ക്കി​യ​ത്. അ​തു​വ​രെ കു​ടി​ക്കാ​ൻ വെ​ള്ള​മോ ഭ​ക്ഷ​ണ​മോ കി​ട്ടി​യി​ല്ല. മ​ജി​സ്‌​ട്രേ​റ്റി​ന്റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ എ​നി​ക്ക് നി​വ​ർ​ന്ന്‌ നി​ൽ​ക്കാ​ൻ​പോ​ലും ക​ഴി​യു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.

അ​ന്ന് നി​സാ​ർ അ​ഹ്മ​ദ് ആ​യി​രു​ന്നു മ​ജി​സ്‌​ട്രേ​റ്റ്. ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു, ‘‘എ​നി​ക്ക് മ​ർ​ദ​ന​മേ​റ്റി​ട്ടു​ണ്ട്‌, ശ​രീ​ര​മാ​സ​ക​ലം വേ​ദ​ന​യു​ണ്ട്.’’ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ന്റെ അ​രി​കി​ൽ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി. അ​ങ്ങ​നെ​യാ​ണ് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ വൈ​ത്തി​രി സ​ബ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന എ​ന്നെ മ​ജി​സ്‌​ട്രേ​റ്റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

അ​തി​നു​ശേ​ഷം, ഗീ​താ​ന​ന്ദ​നെ​യും സി.​കെ. ജാ​നു​വി​നെ​യും കോ​ഴി​ക്കോ​ട്‌ ക​സ​ബ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി, എ​ന്നെ വൈ​ത്തി​രി സ​ബ്‌ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് അ​വ​രു​ടെ കൂ​ടെ മ​ജി​സ്‌​ട്രേ​റ്റി​ന്റെ മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​തി​രു​ന്ന​ത്. എ​ന്നെ​യും ആ​ദി​വാ​സി​ക​ളാ​യ ബി​ജു, അ​രു​ഷ്, ച​ന്ദ്ര​ൻ എ​ന്നി​വ​രെ​യും ഒ​രു​മി​ച്ചാ​ണ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് (പു​ൽ​പ​ള്ളി​യി​ൽ പോ​സ്റ്റ​റൊ​ട്ടി​ച്ച​തി​നാ​ണ് അ​രു​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു​കൊ​ണ്ടു​വ​ന്ന​ത്, അ​തു​പോ​ലെ ബി​ജു​വും മു​ത്ത​ങ്ങ സ​മ​ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​യി​രു​ന്നി​ല്ല). ഞ​ങ്ങ​ളെ കൊ​ണ്ടു​പോ​കു​മ്പോ​ൾ പൊ​ലീ​സു​കാ​രു​ടെ കൂ​ട്ട​ത്തി​ൽ ആ​ദി​വാ​സി​യാ​യ ല​ക്ഷ്മ​ണ​ൻ എ​ന്ന പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളു​മു​ണ്ടാ​യി​രു​ന്നു. കു​റു​മ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ല​ക്ഷ്മ​ണ​ൻ എ​ന്റെ വീ​ടി​ന​ടു​ത്ത നൊ​ച്ചം​വ​യ​ൽ കോ​ള​നി​യി​ലെ വെ​ളു​ക്ക​ന്റെ മ​ക​നാ​ണ്.

മുത്തങ്ങ കണ്ണംകോട് കോളനി,എം.കെ. രാംദാസ്

സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന അ​യാ​ൾ എ​ന്നെ കൊ​ണ്ടു​പോ​കു​മ്പോ​ൾ കൂ​ടെ​വ​രാ​നു​ള്ള പാ​റാ​വ് ഡ്യൂ​ട്ടി മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ച്ചു വാ​ങ്ങി​യ​താ​യി​രു​ന്നു. അ​തി​നൊ​രു കാ​ര​ണ​മു​ണ്ട്, ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലൊ​ക്കെ പൊ​ലീ​സി​ൽ ജോ​ലി​ക്ക് ചേ​രു​മ്പോ​ൾ ബോ​ണ്ട്‌ കൊ​ടു​ക്ക​ണ​മാ​യി​രു​ന്നു. സ​ർ​ക്കാ​റു​ദ്യോ​ഗ​സ്ഥ​ർ 1000 രൂ​പ​യു​ടെ ബോ​ണ്ട്‌ ഒ​പ്പി​ട്ടു കൊ​ടു​ക്ക​ണം. എ​ന്റെ നാ​ട്ടി​ലു​ള്ള സ​ർ​ക്കാ​റു​ദ്യോ​ഗ​സ്ഥ​രാ​രും ല​ക്ഷ്മ​ണ​ന് ബോ​ണ്ട്‌ ഒ​പ്പി​ട്ടു കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഞാ​ന​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്ക​ടു​ത്ത ചീ​രാ​ൽ ഗ​വ. ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ല​ക്ഷ്മ​ണ​ൻ എ​ന്നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ ഞാ​ന​യാ​ളോ​ട് അ​ടു​ത്ത​ദി​വ​സം സ്കൂ​ളി​ലേ​ക്ക് വ​രാ​ൻ പ​റ​ഞ്ഞു.

പി​റ്റേ​ന്ന് ല​ക്ഷ്മ​ണ​ൻ മു​ദ്ര​ക്ക​ട​ലാ​സി​ൽ ടൈ​പ് ചെ​യ്ത ബോ​ണ്ടു​മാ​യി സ്കൂ​ളി​ലേ​ക്ക് വ​ന്ന​പ്പോ​ൾ ഞാ​ന​തി​ൽ ഒ​പ്പി​ട്ടു സീ​ല​ടി​ച്ചു കൊ​ടു​ത്തു. ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ റി​സ​ർ​വ് പൊ​ലീ​സു​കാ​ർ ഞ​ങ്ങ​ളെ വാ​നി​ലി​ട്ട് മ​ർ​ദി​ക്കാ​ൻ പ്ലാ​നി​ട്ട​ത​റി​ഞ്ഞ് അ​ത് ത​ട​യാ​നാ​ണ് ല​ക്ഷ്മ​ണ​നും കൂ​ടെ വ​ന്ന​ത്. ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ റി​സ​ർ​വ് പൊ​ലീ​സു​കാ​ർ ഞ​ങ്ങ​ളെ പ​ല​ത​വ​ണ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴെ​ല്ലാം ല​ക്ഷ്മ​ണ​ൻ ത​ട​ഞ്ഞു. ഗീ​താ​ന​ന്ദ​നെ​യും സി.​കെ. ജാ​നു​വി​നെ​യും ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ പൊ​ലീ​സ് വാ​നി​ലി​ട്ട് മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പി​ന്നീ​ട്‌ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ ല​ക്ഷ്മ​ണ​ൻ സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഞാ​ൻ ഇ​ദ്ദേ​ഹ​ത്തെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ടൗ​ണി​ൽ വെ​ച്ച് ക​ണ്ടി​രു​ന്നു.

ഫെ​ബ്രു​വ​രി 24ന് ​വൈ​കീ​ട്ട് ആ​റു മ​ണി ക​ഴി​ഞ്ഞാ​ണ് ഞാ​ൻ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി​യ​ത്. എ​ന്നെ സ്വീ​ക​രി​ക്കാ​ൻ ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​വാ​യി​രു​ന്ന എ​സ്. നാ​രാ​യ​ണേ​ട്ട​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ സി.​എ​സ്. സ​ലി​ൽ, കെ.​എ. ആ​ന്റ​ണി എ​ന്നി​വ​ർ അ​വി​ടെ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് അ​ത്യാ​വ​ശ്യ​മു​ള്ള തോ​ർ​ത്തും മ​റ്റു സാ​ധ​ന​ങ്ങ​ളും അ​വ​ർ വാ​ങ്ങി​വെ​ച്ചി​രു​ന്നു. രാ​ത്രി ക​ഴി​ക്കാ​നു​ള്ള ഭ​ക്ഷ​ണ​വും നാ​രാ​യ​ണേ​ട്ട​ൻ പൊ​തി​ഞ്ഞു കൊ​ണ്ടു​വ​ന്നി​രു​ന്നു. അ​ത് ക​ഴി​ച്ച​ശേ​ഷം ഞാ​ൻ ജ​യി​ലി​ന​ക​ത്ത് ക​യ​റി എ​ന്നെ പ​ത്താം ബ്ലോ​ക്കി​ൽ അ​ട​ച്ചു.

25ന് ​ജ​യി​ൽ ഡോ​ക്ട​ർ വ​ന്ന് എ​ന്നെ പ​രി​ശോ​ധി​ച്ചു. എ​ന്റെ ചെ​വി​ക്ക് കാ​ര്യ​മാ​യ ത​ക​രാ​റു​ണ്ടെ​ന്ന് അ​യാ​ൾ​ക്ക് മ​ന​സ്സി​ലാ​യി. 26ന് ​ക​ണ്ണൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ന്നെ പ​രി​ശോ​ധ​ന​ക്ക് കൊ​ണ്ടു​പോ​യി. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഇ.​എ​ൻ.​ടി സ്പെ​ഷ​ലി​സ്റ്റും ഓ​ർ​ത്തോ​പീ​ഡി​ക് സ്പെ​ഷ​ലി​സ്റ്റും എ​ന്നെ പ​രി​ശോ​ധി​ച്ചു. ഇ​തി​നി​ടെ, എ​നി​ക്ക് ജ​യി​ലി​ൽ മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് എ​ന്റെ ഭാ​ര്യ ബേ​ബി ഉ​ഷ ഹൈ​കോ​ട​തി​യി​ൽ റി​ട്ട് ഹ​ര​ജി ഫ​യ​ൽ​ചെ​യ്തു. ഇ​ത് പ​രി​ഗ​ണി​ച്ച ഹൈ​കോ​ട​തി, വി​ദ​ഗ്ധ​നാ​യ ഇ.​എ​ൻ.​ടി സ്പെ​ഷ​ലി​സ്റ്റി​നെ നി​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

ഹൈ​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം എ​ന്നെ ജ​യി​ലി​ൽ വ​ന്നു പ​രി​ശോ​ധി​ച്ച പ​യ്യ​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലെ ഇ.​എ​ൻ.​ടി സ്പെ​ഷ​ലി​സ്റ്റാ​യി​രു​ന്ന ഡോ. ​വി.​സി. ര​വീ​ന്ദ്ര​ൻ എ​ന്റെ ക​ർ​ണ​പു​ടം പൊ​ട്ടി​യ​താ​യി കാ​ണി​ച്ച് ഹൈ​കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട്‌ ന​ൽ​കി. എ​ന്റെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന കെ.​സി. എ​ൽ​ദോ സിം​ഗ​പ്പൂ​ർ വ്യ​വ​സാ​യി​യാ​യി​രു​ന്ന രാ​ജ​ൻ​പി​ള്ള തി​ഹാ​ർ ജ​യി​ലി​ൽ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​ന്റെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് എ​ന്നെ വി​ദ​ഗ്ധ​നാ​യ ഇ.​എ​ൻ.​ടി സ്പെ​ഷ​ലി​സ്റ്റും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് എ​ന്നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തും ര​ണ്ട് പൊ​ലീ​സു​കാ​രു​ടെ കാ​വ​ലി​ൽ അ​വി​ട​ന്ന് ഇ.​എ​ൻ.​ടി വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ഡോ​ക്ട​ർ ഇ​ട​ത്തെ ചെ​വി​യു​ടെ പൊ​ട്ടി​യ ക​ർ​ണ​പു​ടം കൂ​ട്ടി​ച്ചേ​ർ​ത്ത​തും.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ 2003 ഫെ​ബ്രു​വ​രി 26ന് ​സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പ​ത്താം ബ്ലോ​ക്കി​ലേ​ക്ക് എ​ന്നെ കാ​ണാ​ൻ വ​ന്നി​രു​ന്നു. ‘‘നി​ന​ക്ക് ദി​വാ​നാ​ക​ണം അ​ല്ലേ​ടാ --മോ​നേ...’’ എ​ന്ന് ചോ​ദി​ച്ചാ​ണ് മാ​ഷേ സ​ർ സി.​പി​യു​ടെ പൊ​ലീ​സ് എ​ന്നെ മ​ർ​ദി​ച്ച​ത്, ധൈ​ര്യ​മാ​യി​രി​ക്ക് ഞാ​ൻ ഉ​ന്ന​യി​ക്കാം നി​ങ്ങ​ളു​ടെ പ്ര​ശ്നം...’’ എ​ന്റെ ചു​മ​ലി​ൽ കൈ​വെ​ച്ചു​കൊ​ണ്ട് വി.​എ​സ് പ​റ​ഞ്ഞു. ക​ണ്ണൂ​രി​ലെ പ്ര​മു​ഖ സി.​പി.​എം നേ​താ​ക്ക​ളാ​രും അ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. 2003 മാ​ർ​ച്ച്‌ അ​വ​സാ​ന​വാ​രം ജ​യി​ലി​ൽ​നി​ന്ന് ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം സ​ർ​വി​സി​ൽ തി​രി​ച്ചു​ക​യ​റാ​ൻ അ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യാ​യി​രു​ന്ന നാ​ല​ക​ത്ത് സൂ​പ്പി​യെ എ​നി​ക്കു​വേ​ണ്ടി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ വി​ളി​ച്ചി​രു​ന്നു. എ​ന്റെ ജോ​ലി ന​ഷ്ട​പ്പെ​ട്ടേ​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് വി.​എ​സി​ന്റെ ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.

32 ദി​വ​സം ഞാ​ൻ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു. ലോ​ക്ക​ൽ പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് സി.​ബി.​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി വ​ള​രെ മാ​ന്യ​മാ​യാ​ണ് എ​ന്നെ ചോ​ദ്യം ചെ​യ്ത​ത്. പി​ന്നീ​ട് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ​െഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. സൗ​ഹൃ​ദ​ഭാ​വ​ത്തി​ലാ​ണ് സം​സാ​രി​ച്ച​ത്. സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ക്കാ​തെ എ​ന്നെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ.​കെ. രാം​ദാ​സി​നെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്നൊ​ഴി​വാ​ക്കി.

മു​ത്ത​ങ്ങ​യി​ൽ വെ​ടി​വെ​പ്പു​ണ്ടാ​യ അ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ദ​ലി​ത് സം​ഘ​ട​ന​ക​ളോ സി.​പി.​എം പോ​ലു​ള്ള സം​ഘ​ട​ന​ക​ളോ ഇ​തി​നെ അ​പ​ല​പി​ച്ചി​ല്ലെ​ന്ന​താ​ണ് ര​സ​ക​ര​മാ​യ കാ​ര്യം. എ​ല്ലാ​വ​രും അ​ന്ന് ഈ ​സ​മ​ര​ത്തി​നെ​തി​രാ​യി​രു​ന്നു. വി​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ വ​ന്ന​തോ​ടു​കൂ​ടി​യാ​ണ് സി.​പി.​എ​മ്മും മ​റ്റു പാ​ർ​ട്ടി​ക​ളും ആ​ദി​വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത്. ഞാ​ൻ ദേ​വ​ഗി​രി കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​നം വി​ട്ട് കെ.​കെ. കൊ​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​മ്യൂ​ണി​സ്റ്റ് യു​വ​ജ​ന​വേ​ദി എ​ന്ന സം​ഘ​ട​ന​യി​ൽ ചേ​ർ​ന്നി​രു​ന്നു. ഞാ​ൻ ദേ​വ​ഗി​രി കോ​ള​ജി​ൽ പ്രീ​ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ൾ എ​ന്റെ കൂ​ടെ പ​ഠി​ച്ചി​രു​ന്ന കെ.​കെ. ബാ​ബു​രാ​ജി​ന്റെ സ​ഹോ​ദ​ര​നാ​ണ് കെ.​കെ. കൊ​ച്ച്.

ബാ​ബു​രാ​ജി​നെ കാ​ണാ​ൻ കൊ​ച്ചേ​ട്ട​ൻ ഹോ​സ്റ്റ​ലി​ൽ വ​രു​മ്പോ​ൾ എ​ന്റെ കൂ​ടെ​യാ​ണ് താ​മ​സി​ക്കു​ക. ഞ​ങ്ങ​ൾ അ​പ്പോ​ൾ രാ​ഷ്ട്രീ​യം മാ​ത്ര​മേ സം​സാ​രി​ച്ചി​രു​ന്നു​ള്ളൂ. എം.​എ​ൽ. രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചാ​ണ് കൂ​ടു​ത​ലാ​യി ച​ർ​ച്ച​ചെ​യ്ത​ത്. ദ​ലി​ത് സം​ഘ​ട​ന നേ​താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന കെ.​കെ. കൊ​ച്ച് സു​ൽ​ത്താ​ൽ ബ​ത്തേ​രി കെ.​എ​സ്.​ആ​ർ. ടി.​സി ഡി​പ്പോ​യി​ൽ ക്ല​ർ​ക്കാ​യി​രു​ന്നു. ജോ​ലി ചെ​യ്തി​രു​ന്ന​പ്പോ​ൾ ത​ന്നെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്ന​യാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ച്ചേ​ട്ട​ന് എം.​എ​ൽ പ്ര​സ്ഥാ​ന​ങ്ങ​ളോ​ട് അ​നു​ഭാ​വം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഗ്രൂ​പ്പു​ക​ളെ​യൊ​ന്നും അ​ദ്ദേ​ഹം അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ന്റെ വീ​ടി​ന​ടു​ത്താ​ണ് അ​ദ്ദേ​ഹം വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. ക്ര​മേ​ണ ഞാ​ൻ കൊ​ച്ചേ​ട്ട​ന്റെ ക​മ്യൂ​ണി​സ്റ്റ് യു​വ​ജ​ന​വേ​ദി പ്ര​വ​ർ​ത്ത​ക​നാ​യ​തോ​ടെ​യാ​ണ് സി.​പി.​എം നേ​തൃ​ത്വം എ​നി​ക്കെ​തി​രാ​യ​ത്.

ചാലിഗദ്ധ കോളനിവാസികൾ (ചിത്രങ്ങൾ: വേണു കള്ളാർ)

 

ന​ന്മ​ണ്ട​യി​ൽ​നി​ന്നു​വ​ന്ന ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പ്രാ​ദേ​ശി​ക നേ​താ​വാ​ണ് നാ​ട്ടി​ൽ എ​നി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. എ​ന്റെ അ​ച്ഛ​ൻ കൊ​ച്ചോ​ൽ അ​ന്ന് സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്നു. ഈ ​പ്രാ​ദേ​ശി​ക നേ​താ​വ് എ​ന്റെ അ​ച്ഛ​നോ​ട് പ​റ​ഞ്ഞു ‘‘ചെ​ക്ക​നെ സൂ​ക്ഷി​ച്ചോ ഓ​ൻ ന​ക്സ​ലൈ​റ്റാ​യി’’ എ​ന്ന്.

ഞാ​നും അ​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളെ പോ​ലെ​യാ​യി​രു​ന്നു. അ​ച്ഛ​ന​ത് കേ​ട്ട് വീ​ട്ടി​ൽ വ​ന്ന് എ​ന്നോ​ട് ചോ​ദി​ച്ചു– ‘‘നീ ​ന​ക്സ​ലൈ​റ്റാ​യെ​ന്ന് ഭാ​സ്ക​ര​ൻ പ​റ​ഞ്ഞ​ല്ലോ.’’

ഞാ​ൻ അ​ച്ഛ​ന് മ​റു​പ​ടി കൊ​ടു​ത്തു, ‘‘ഞാ​ൻ ന​ക്സ​ലൈ​റ്റാ​യി​ല്ല, അ​ത​യാ​ളു​ടെ ആ​രെ​ങ്കി​ലു​മാ​യി​രി​ക്കും.’’

അ​ച്ഛ​നോ​ട് മാ​ത്ര​മ​ല്ല, പ​ല​രോ​ടും അ​യാ​ൾ ഇ​ങ്ങ​നെ പ​റ​ഞ്ഞു​പ​ര​ത്തി​യി​രു​ന്നു.

സി.​ബി.​ഐ സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ഞാ​ൻ പ്ര​തി​യ​ല്ല. സി.​ബി.​ഐ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തു​മി​ല്ല.

അ​തു​കൊ​ണ്ടാ​ണ് എ​നി​ക്ക് ജോ​ലി​യി​ൽ തി​രി​ച്ചു​ക​യ​റാ​ൻ ക​ഴി​ഞ്ഞ​ത്.

2003 മാ​ർ​ച്ച്‌ അ​വ​സാ​ന വാ​രം ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ​ശേ​ഷം സി.​ബി.​ഐ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2004ലാ​ണ് ഞാ​ൻ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ് കോ​ട​തി​യി​ൽ ന​ഷ്ട​പ​രി​ഹാ​ര ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​ത്. 15,00,461രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ക​യു​ടെ പ​ത്തു ശ​ത​മാ​ന​മാ​യ 1,36,000 രൂ​പ കോ​ർ​ട്ട് ഫീ​സ് അ​ട​ച്ചി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കോ​ട​തി ഈ ​ഹ​ര​ജി ത​ള്ളി. ഇ​തി​നെ​തി​രെ ഞാ​ൻ ഹൈ​കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു. കോ​ർ​ട്ട് ഫീ​സ് അ​ട​ക്കാ​തെ കേ​സ് ന​ട​ത്താ​ൻ ​ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് 2021ലാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ്കോ​ട​തി അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി വി​ധി​ച്ച​ത്.

ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ മൂ​ന്നി​ലൊ​ന്ന് തു​ക​മാ​ത്ര​മാ​ണ് കോ​ട​തി അ​നു​വ​ദി​ച്ച​ത്‌. ഇ​തി​നെ​തി​രെ ജി​ല്ല കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത് സ​ർ​ക്കാ​റാ​ണ്. പൊ​ലീ​സു​കാ​രും അ​തി​ൽ ക​ക്ഷി​ചേ​ർ​ന്നു. അ​വ​രു​ടെ അ​പ്പീ​ൽ ത​ള്ളി. എ​ന്റെ ക്രോ​സ് അ​പ്പീ​ൽ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. മു​ഴു​വ​ൻ തു​ക​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഞാ​ൻ ക്രോ​സ് അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്ത​ത്. മു​ഴു​വ​ൻ തു​ക​യും അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ലും പ​ര​മാ​വ​ധി തു​ക ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി​വി​ധി.

ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ച്ച പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ​ കു​റ്റം ചു​മ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫ​യ​ൽ​ചെ​യ്ത കേ​സ് പി​ന്നീ​ട് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. രൂ​പ ന​ഷ്ട​പ​രി​ഹാ​ര വി​ധി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കാ​ണി​ച്ചു സം​സ്‌​ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ക​ൽ​പ​റ്റ ജി​ല്ല കോ​ട​തി​യി​ൽ അ​പ്പീ​ൽ കൊ​ടു​ത്തു. ഇ​തി​നെ​തി​രെ ഞാ​ൻ ക്രോ​സ് അ​പ്പീ​ൽ കൊ​ടു​ത്തു. ഞാ​ൻ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര​ജി ന​ൽ​കാ​ൻ വൈ​കി​യെ​ന്ന കാ​ര​ണം കാ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ അ​പ്പീ​ൽ കൊ​ടു​ത്ത​ത്.

1960ലെ ​കേ​ര​ള പൊ​ലീ​സ് ആ​ക്ട് പ്ര​കാ​രം കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്‌ മ​ർ​ദി​ച്ച​തെ​ന്ന സ​ർ​ക്കാ​ർ വാ​ദം കോ​ട​തി സ്വീ​ക​രി​ച്ചി​ല്ല. പൗ​ര​ന് സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട​ത് പൊ​ലീ​സി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്, അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ളും അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ഴു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി പൊ​ലീ​സ് മ​ർ​ദി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി.

സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന പി. ​വി​ശ്വം​ഭ​ര​ൻ (40), അ​സി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന സി.​എം. മ​ത്താ​യി (43), ക​ൽ​പ​റ്റ നോ​ർ​ത്ത് സ്റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളാ​യി​രു​ന്ന വ​ർ​ഗീ​സ് (38), സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളാ​യി​രു​ന്ന ഇ. ​വ​സ​ന്ത​കു​മാ​ർ (42), കോ​ൺ​സ്റ്റ​ബി​ളാ​യി​രു​ന്ന കെ.​ആ​ർ. ര​ഘു​നാ​ഥ​ൻ (38), സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന വി. ​ദേ​വ​രാ​ജ​ൻ (50) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കോ​ട​തി​വി​ധി.

ന​ഷ്ട​പ​രി​ഹാ​ര തു​ക ഹ​ര​ജി ഫ​യ​ൽ​ചെ​യ്ത 2004 മാ​ർ​ച്ച്‌ ഒ​മ്പ​ത് മു​ത​ൽ വി​ധി​പ​റ​ഞ്ഞ 2026 മാ​ർ​ച്ച്‌ 16 വ​രെ ആ​റു ശ​ത​മാ​നം പ​ലി​ശ സ​ഹി​തം സ​ർ​ക്കാ​ർ ന​ൽ​ക​ണം, അ​തി​നു​ശേ​ഷം ഈ ​തു​ക എ​തി​ർ​ക​ക്ഷി​ക​ളാ​യ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന പി. ​വി​ശ്വം​ഭ​ര​ൻ, സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന വി. ​ദേ​വ​രാ​ജ​ൻ എ​ന്നി​വ​രു​ടെ സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ഇ​തു നി​രീ​ക്ഷി​ക്കാ​ൻ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് വി​ര​മി​ച്ച ഒ​രു ന്യാ​യാ​ധി​പ​നെ സ​ർ​ക്കാ​ർ നി​യോ​ഗി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ക്കു​ന്നു.

എ​ന്റെ ഇ​തു​വ​രെ​യു​ള്ള അ​നു​ഭ​വ​ത്തി​ൽ ഇ​ട​ത് സ​ർ​ക്കാ​ർ എ​നി​ക്കെ​തി​രാ​യി​രു​ന്നു, ഇ​തി​നെ ഇ​ട​ത് സ​ർ​ക്കാ​ർ എ​ന്നു​പ​റ​യാ​ൻ പ​റ്റു​മോ? പൊ​ലീ​സി​ന്റെ കൂ​ടെ നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ എ​ങ്ങ​നെ ഇ​ട​ത് സ​ർ​ക്കാ​റാ​കും? ഇ​ട​ത് സ​ർ​ക്കാ​ർ എ​ന്ന് പ​റ​യ​ണ​മെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ നി​ല​പാ​ട് വേ​ണ്ടേ? ഇ​ട​തു​പ​ക്ഷ നി​ല​പാ​ടാ​യി​രു​ന്നു വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റേ​ത്, അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം എ​ന്റെ കൂ​ടെ​നി​ന്ന​ത്. പി​ണ​റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ന്നും പാ​ർ​ട്ടി​ക്കാ​ർ എ​നി​ക്കെ​തി​രാ​യി​രു​ന്നു. മു​ത്ത​ങ്ങ സം​ഭ​വം ഉ​ണ്ടാ​യ​തു മു​ത​ൽ പാ​ർ​ട്ടി​ക്കാ​ർ എ​നി​ക്കെ​തി​രാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ​ല്ലോ പൊ​ലീ​സു​കാ​ർ​ക്കു​വേ​ണ്ടി സ​ർ​ക്കാ​ർ അ​പ്പീ​ൽ കൊ​ടു​ത്ത​ത്.

സി​വി​ൽ കേ​സാ​യ​തു​കൊ​ണ്ട് ഞാ​ൻ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട്‌ ഞാ​നൊ​രു വ​ക്കീ​ലി​നെ ഏ​ർ​പ്പാ​ടാ​ക്കി. വ​ക്കീ​ലി​ന് ഫീ​സ് കൊ​ടു​ക്കേ​ണ്ടി വ​ന്നെ​ങ്കി​ലും എ​നി​ക്ക​നു​കൂ​ല​മാ​യ വി​ധി കി​ട്ടി. അ​ത് സ​ർ​ക്കാ​റി​നും പൊ​ലീ​സി​നും മു​ഖ​ത്ത​ടി​ച്ച​തു​പോ​ലെ​യാ​യി. പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ഫ​യ​ൽ​ചെ​യ്ത ക്രി​മി​ന​ൽ കേ​സ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. എ​ല്ലാ വി​ധ​ത്തി​ലും എ​നി​ക്കു ന​ഷ്ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. പൊ​ലീ​സ് കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​തോ​ടെ ഞാ​ൻ ജോ​ലി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ടു.

എ.​കെ. ആ​ന്റ​ണി​ക്കു​ശേ​ഷം എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ൽ പി​ന്നെ എ​നി​ക്ക് ദു​ര​നു​ഭ​വ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ. അ​പ്പീ​ൽ കൊ​ടു​ത്ത​തു​ത​ന്നെ എ​നി​ക്കെ​തി​രാ​യ നീ​ക്ക​മാ​ണ​ല്ലോ? എ​സ്.​ഐ വി​ശ്വം​ഭ​ര​ൻ ന​ട്ടെ​ല്ലി​ന്‌ ച​വി​ട്ടി​യ​തി​ന്റെ വേ​ദ​ന വി​ട്ടു​മാ​റി​യി​ട്ടി​ല്ല. ജ​യി​ലി​ൽ​നി​ന്ന്‌ മ​റ്റു ത​ട​വു​കാ​ർ പ​റ​ഞ്ഞ​തു​പോ​ലെ കാ​ലു​ക​ൾ ത​ള​ർ​ന്നി​ല്ലെ​ങ്കി​ലും എ​ന്റെ ന​ട്ടെ​ല്ലി​ന് ബാ​ധി​ച്ച വേ​ദ​ന ഇ​പ്പോ​ഴു​മു​ണ്ട്. മ​ത്സ്യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ നേ​താ​വും ലി​ബ​റേ​ഷ​ൻ തി​യോ​ള​ജി വി​ശ്വാ​സി​യും വൈ​ദി​ക​നു​മാ​യി​രു​ന്ന ഫാ​ദ​ർ തോ​മ​സ് കോ​ച്ചേ​രി എ​ന്നെ മ​ധു​ര​യി​ലെ സി​ദ്ധ വൈ​ദ്യ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് കു​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​വി​ട​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷ​മാ​ണ് വേ​ദ​ന കു​റ​ഞ്ഞ​ത്. അ​തു​വ​രെ ഞാ​ൻ കു​നി​ഞ്ഞാ​ണ് ന​ട​ന്നി​രു​ന്ന​ത്.

മുത്തങ്ങയിലെ ജോഗി സ്മാരകം

 

ഇ​പ്പോ​ൾ കേ​ൾ​വി​ക്കും പ്ര​യാ​സ​മു​ണ്ട്. ഇ​ട​ത് വ​ശ​ത്തു​നി​ന്ന് ആ​രെ​ങ്കി​ലും സം​സാ​രി​ച്ചാ​ൽ വ്യ​ക്ത​മാ​യി കേ​ൾ​ക്കാ​നാ​വി​ല്ല. ചി​കി​ത്സ തു​ട​രു​ന്നു​ണ്ട്. എ​ന്താ​യാ​ലും ആ​ദി​വാ​സി ഭൂ​സ​മ​ര ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യ​തി​ൽ അ​ഭി​മാ​നം തോ​ന്നു​ന്നു. ഈ ​അ​ടി​ച്ച​മ​ർ​ത്ത​ലി​ന്റെ കാ​ല​ഘ​ട്ട​ത്തി​ൽ ആ​ദി​വാ​സി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ച​രി​ത്ര​പ​ര​മാ​യി വ​ലി​യൊ​രു നേ​ട്ട​മാ​യി കാ​ണു​ന്നു. കൊ​ടി​യ മ​ർ​ദ​ന​മേ​റ്റെ​ങ്കി​ലും ആ​ദി​വാ​സി സ​മ​ര ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഞാ​ന​ഭി​മാ​നം കൊ​ള്ളു​ന്നു. വ​ള​രെ സ​ന്തോ​ഷം ത​രു​ന്ന കോ​ട​തി വി​ധി​യാ​ണ് ഇ​പ്പോ​ഴു​ണ്ടാ​യ​ത്, ഇ​നി​യെ​ങ്കി​ലും സ​ർ​ക്കാ​ർ കൂ​ടു​ത​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കാ​ൻ ഇ​ട​വ​രു​ത്താ​തെ കോ​ട​തി​വി​ധി അം​ഗീ​ക​രി​ച്ചു ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്. മു​ത്ത​ങ്ങ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സി​നെ​തി​രെ കോ​ട​തി​യി​ലെ​ത്തി​യ ഒ​രേ​യൊ​രു കേ​സ് എ​ന്റേ​തു​മാ​ത്ര​മാ​ണ്.

എ​ത്ര​യോ ആ​ളു​ക​ൾ പൊ​ലീ​സി​ന്റെ കൊ​ടി​യ മ​ർ​ദ​ന​മേ​റ്റ് ജീ​വ​ച്ഛ​വ​ങ്ങ​ളാ​യി ക​ഴി​യു​ന്നു​ണ്ട്. ആ​ദി​വാ​സി നേ​താ​വാ​യ സി.​കെ. ജാ​നു​വി​നെ​യ​ട​ക്കം പൊ​ലീ​സ് കൊ​ടി​യ മ​ർ​ദ​ന​ത്തി​നു വി​ധേ​യ​രാ​ക്കി​യ​പ്പോ​ൾ ആ​രും ചോ​ദ്യം​ചെ​യ്തി​ല്ല. കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന്റെ പ്ര​തി​ഷേ​ധ​വു​മു​ണ്ടാ​യി​ല്ല. അ​തി​നെ​തി​രാ​യ ഒ​രേ​യൊ​രു വി​ധി​യാ​ണി​ത്. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക എ​തി​ർ​ക​ക്ഷി​ക​ളാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന കോ​ട​തി നി​ർ​ദേ​ശം മ​ർ​ദ​ന​ത്തി​ന്റെ ഭാ​ഷ മാ​ത്ര​മ​റി​യു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പാ​ഠ​മാ​ണ്.

അ​തേ​സ​മ​യം, പൊ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നെ​തി​രെ ഞാ​ൻ ഫ​യ​ൽ​ചെ​യ്ത കേ​സ്‌ ഹൈ​കോ​ട​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രെ ഞാ​ൻ കൊ​ടു​ത്ത പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യും സ്വീ​ക​രി​ച്ചി​ല്ല. അ​തി​ലെ​നി​ക്ക് ഇ​ച്ഛാ​ഭം​ഗ​മു​ണ്ട്. സി​വി​ൽ കേ​സാ​ണെ​ങ്കി​ലും പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കും എ​തി​രാ​യ ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​യി ഈ ​കേ​സ് മാ​റി. ഞാ​ൻ ന​ട​ത്തി​യ 23 വ​ർ​ഷം നീ​ണ്ട നി​യ​മ​യു​ദ്ധ​ത്തി​ന്റെ ഫ​ല​മാ​ണി​ത്. ഇ​നി, സ​ർ​ക്കാ​ർ വി​ധി ന​ട​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ അ​ത് ഫ​ല​പ്ര​ദ​മാ​വു​ക​യു​ള്ളൂ, അ​തി​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്.

Tags:    
News Summary - Human rights violations and court interventions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.