ഫ​ല​സ്തീ​നി​ൽ ഇ​ട​റി​വീ​ണ ഹാ​ബ​ർ​മാ​സ്

അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച ചി​ന്ത​ക​ൻ ഹാ​ബ​ർ​മാ​സി​നെ അ​നു​സ്മ​രി​ക്കു​ക​യാ​ണ് ലേ​ഖ​ക​ൻ. ച​രി​ത്ര​ത്തെ​യും സ​മ​കാ​ലി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യും പ​റ്റി സ​വി​ശേ​ഷ​മാ​യ ഉ​ൾ​ക്കാ​ഴ്ച​ക​ളും നി​ല​പാ​ടു​ക​ളും മു​ന്നോ​ട്ടു​െ​വ​ച്ച ഹാ​ബ​ർ​മാ​സ് പ​ക്ഷേ, ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ല​ട​ക്കം ഇ​ട​റി​വീ​ണു. എ​ന്തു​കൊ​ണ്ടാ​ണ് അ​ത്? എ​ന്താ​യി​രു​ന്നു ഹാ​ബ​ർ​മാ​സി​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ളി​ലെ ശ​രി​തെ​റ്റു​ക​ൾ? 2002ൽ ​ത​ന്റെ സ്​​നേ​ഹി​ത​ന്മാ​രി​ൽ ഒ​രാ​ൾ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ​ത്തി​നാ​യി യൂ​ഗെ​ൻ ഹാ​ബ​ർ​മാ​സ് ജ​റൂ​സ​ല​മി​ൽ വ​രി​ക​യു​ണ്ടാ​യി. പ്ര​ഭാ​ഷ​ണാ​ന​ന്ത​രം...

അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച ചി​ന്ത​ക​ൻ ഹാ​ബ​ർ​മാ​സി​നെ അ​നു​സ്മ​രി​ക്കു​ക​യാ​ണ് ലേ​ഖ​ക​ൻ. ച​രി​ത്ര​ത്തെ​യും സ​മ​കാ​ലി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യും പ​റ്റി സ​വി​ശേ​ഷ​മാ​യ ഉ​ൾ​ക്കാ​ഴ്ച​ക​ളും നി​ല​പാ​ടു​ക​ളും മു​ന്നോ​ട്ടു​െ​വ​ച്ച ഹാ​ബ​ർ​മാ​സ് പ​ക്ഷേ, ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ല​ട​ക്കം ഇ​ട​റി​വീ​ണു. എ​ന്തു​കൊ​ണ്ടാ​ണ് അ​ത്? എ​ന്താ​യി​രു​ന്നു ഹാ​ബ​ർ​മാ​സി​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ളി​ലെ ശ​രി​തെ​റ്റു​ക​ൾ?

2002ൽ ​ത​ന്റെ സ്​​നേ​ഹി​ത​ന്മാ​രി​ൽ ഒ​രാ​ൾ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ​ത്തി​നാ​യി യൂ​ഗെ​ൻ ഹാ​ബ​ർ​മാ​സ് ജ​റൂ​സ​ല​മി​ൽ വ​രി​ക​യു​ണ്ടാ​യി. പ്ര​ഭാ​ഷ​ണാ​ന​ന്ത​രം ന​ട​ന്ന അ​ത്താ​ഴ​വി​രു​ന്നി​നി​ട​യി​ൽ ഹാ​ബ​ർ​മാ​സി​ന്റെ പ​ത്നി യൂട്ടെ വെ​സ്റ്റ​ൽ ഹോ​ഫ്ത് (Ute Wesselhoeft) ഒ​രു ത​മാ​ശ പ​റ​ഞ്ഞു. മ​ഡ്രി​ഡി​ൽ ഒ​രു സെ​മി​നാ​റി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഹാ​ബ​ർ​മാ​സി​ന് ക്ഷ​ണം ല​ഭി​ച്ചു. അ​ങ്ങോ​ട്ടു​ള്ള യാ​ത്ര​യി​ൽ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ പ്ര​ഭാ​ഷ​ണം വി​മാ​ന​ത്തി​ൽ​വെ​ച്ച് അ​വ​സാ​ന മി​നു​ക്ക​ലി​നാ​യി വാ​യി​ക്കാ​നെ​ടു​ക്കു​ക​യു​ണ്ടാ​യി. സെ​മി​നാ​ർ ഹാ​ളി​ലെ​ത്തി​യ അ​ദ്ദേ​ഹം ബാ​ഗ് തു​റ​ന്ന​പ്പോ​ൾ ത​യാ​റാ​ക്കി​യ പ്ര​ഭാ​ഷ​ണം അ​തി​ൽ ക​ണ്ടി​ല്ല.

വി​മാ​ന​ത്തി​​ല​ത് മ​റ​ന്നു​വെ​ച്ചി​ട്ടാ​ണ​ദ്ദേ​ഹം ഹാ​ളി​ലെ​ത്തി​യ​ത്. അ​ങ്ങ​നെ ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യി ഓ​ർ​മ​യി​ൽ​നി​ന്നെ​ടു​ത്ത് പ്ര​സം​ഗി​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ബ​ന്ധി​ത​നാ​യി​ത്തീ​ർ​ന്നു. ‘സ​ത്യം പ​റ​ഞ്ഞാ​ൽ അ​ദ്ദേ​ഹം എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് എ​നി​ക്ക് ആ​ദ്യ​മാ​യി മ​ന​സ്സി​ലാ​യ ഒ​രേ​യൊ​രു സ​ന്ദ​ർ​ഭ​മാ​യി​രു​ന്നു അ​ത്. ‘‘ഇ​തും പ​റ​ഞ്ഞ് മ​ന്ദ​ഹ​സി​ച്ച ഊ​ട്ടെ ഇ​ത്ര​കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ല്ലാ​ത്തൊ​രു കെ​ട്ടി​ക്കു​ടു​ക്ക് പൊ​ല്ലാ​പ്പ് ത​ന്നെ​യാ​ണ് കേ​ട്ടോ എ​ന്റെ ഭ​ർ​ത്താ​വ്.’’

ഈ ​കൊ​ച്ചു സം​ഭ​വ​ത്തി​ൽ​നി​ന്ന്, അ​ത്ര​മാ​ത്രം ദു​ർ​ഗ്ര​ഹ​മാ​യി​രു​ന്നോ ഹാ​ബ​ർ​മാ​സ് ചി​ന്ത​ക​ളെ​ന്ന ചോ​ദ്യ​ത്തോ​ടെ ഈ ​ലേ​ഖ​നം തു​ട​ങ്ങാം. സൈ​ദ്ധാ​ന്തി​കാ​ടി​ത്ത​റ​ക​ളി​ൽ ആ​ഴ​ത്തി​ലു​ള്ളൊ​രു ലി​ബ​റ​ൽ​ത​ന്നെ​യാ​ണ് ഹാ​ബ​ർ​മാ​സ്. എ​ന്നാ​ൽ, ചി​ല രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളി​ൽ ഇ​പ്പ​റ​യു​ന്ന ഉ​ദാ​ര​ചി​ന്ത​യൊ​ന്നും അ​ദ്ദേ​ഹ​ത്തി​ൽ ഒ​ട്ടും പ്ര​ക​ട​മ​ല്ല എ​ന്നും ന​മു​ക്ക് പ​റ​യേ​ണ്ടി​വ​രും.

‘ക​മ്യൂ​ണി​ക്കേ​റ്റി​വ് ആ​ക്ഷ​ൻ’

ഫ്രാ​ങ്ക്ഫ​ർ​ട്ട് സ്കൂ​ളി​ലെ ര​ണ്ടാം ത​ല​മു​റ​യി​ലെ ഏ​റ്റ​വും ത​ല​യെ​ടു​പ്പു​ള്ള ചി​ന്ത​ക​നാ​യി​രു​ന്നു ഹാ​ബ​ർ​മാ​സ്. അ​ദ്ദേ​ഹ​ത്തി​ന്റെ വി​നി​മ​യാ​ധി​ഷ്ഠി​ത പ്ര​ക്രി​യ (Communicative Action) സി​ദ്ധാ​ന്ത​ങ്ങ​ൾ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ‘പ്ര​തീ​കാ​ത്മ​ക ഉ​ദാ​ര​ചി​ന്ത​ക​ൾ​ക്കു പ​ക​രം സം​വാ​ദാ​ത്മ​ക ഉ​ദാ​ര സാ​മൂ​ഹി​ക​ശാ​സ്ത്രം (ദി​ദ്ദ​ലി​ബ​റ​ലി​യ്യ​ർ റം​സി​യ്യ: ദ​അ്‍വ​ത്തു​ൻ ഇ​ലാ ഇ​ൽ​മി ഇ​ജ്തി​മാ​ഇ​ൻ ത​ഹാ​വു​റി​യ്യി​ൻ’ -2025) എ​ന്ന എ​ന്റെ കൃ​തി​യി​ൽ ജോ​ൺ റോ​ൾ​സി​ന്റെ (John Rowls) ചി​ല ചി​ന്താ​പ​ദ്ധ​തി​ക​ളെ ഞാ​ൻ വി​മ​ർ​ശി​ക്കു​ക​യു​ണ്ടാ​യി. ലി​ബ​റ​ൽ മൂ​ല്യ​ങ്ങ​ൾ ദേ​ശ​രാ​ഷ്ട്ര​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ൾ​ക്ക് പു​റ​ത്ത്, അ​ല്ലെ​ങ്കി​ൽ യൂ​റോ​പ്യ​ൻ മ​ണ്ഡ​ല​ത്തി​ന് പു​റ​ത്ത് പ്ര​യോ​ഗ​വ​ത്ക​രി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യെ ചു​റ്റി​പ്പ​റ്റി വി​പു​ല​മാ​യ അ​ർ​ഥ​ത​ല​ങ്ങ​ളി​ൽ ചി​ല ​ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്.

ജോ​ൺ റോ​ൾ​സി​ന്റെ ആ​ഗോ​ള സാ​മൂ​ഹി​ക​നീ​തി (Cosmic Social Justice) സ​ങ്ക​ൽ​പ​ത്തി​ന് ദേ​ശ​രാ​ഷ്ട്ര​ത്തി​ന​ക​ത്ത​ല്ലാ​തെ പ്ര​സ​ക്തി​യി​ല്ല.​ റോ​ൾ​സി​ന്റെ മ​റ്റൊ​രു പ​തി​പ്പാ​ണ്. യൂ​ഗെ​ൻ ഹാ​ബ​ർ​മാ​സ്. രാ​ഷ്​​ട്രീ​യ-​നൈ​തി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ലി​ബ​റ​ൽ ചി​ന്താ​ഗ​തി​ക്കാ​ർ​ക്കി​ട​യി​ൽ വ​ശ്യ​മാ​യ തി​ള​ക്ക​വും വ്യ​ക്തി​പ്ര​ഭാ​വ​വു​മു​ള്ള ചി​ന്ത​ക​നാ​ണ് അ​ദ്ദേ​ഹം. ആ​ശ​യ​വി​നി​മ​യ ജ​നാ​ധി​പ​ത്യ​ത്തി​ലും (Communicative Democracy) സം​വാ​ദാ​ത്മ​ക​യു​ക്തി​യി​ലും (Communicative Reason) ആ​ദ​ർ​ശ സം​ഭാ​ഷ​ണ സാ​ഹ​ച​ര്യ​ത്തി​ലും (Ideal Speech Situation) അ​ദ്ദേ​ഹം ക​ന​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട് എ​ന്ന​തു ശ​രി​ത​ന്നെ. എ​ന്നാ​ൽ, ഫ​ല​സ്തീ​നി​ക​ളു​ടെ ദേ​ശ സ്വ​ത​ന്ത്രാ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹം വി​ക്കു​ന്ന​താ​യാ​ണ് നാം ​കാ​ണു​ന്ന​ത്.

ഫ്രാ​ങ്ക് ഫ​ർ​ട്ടി​ലെ ഗോ​ത്തെ (Goethe) യൂ​നി​വേ​ഴ്സി​റ്റി​ക്ക് കീ​ഴി​ലു​ള്ള നോ​ർ​മേ​റ്റി​വ് ഓ​ർ​ഡേ​ർ​ഡ് റി​സ​ർ​ച് സെ​ന്റ​റി​ലെ ബു​ദ്ധി​ജീ​വി​ക​ൾ ഗ​സ്സ കൂ​ട്ട​ക്കൊ​ല കാ​ല​ത്ത് പു​റ​​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വെ​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​വു​മു​ണ്ട്. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ താ​ണ്ഡ​വ​മാ​ടി​യ വം​ശീ​യോ​ന്മൂ​ല​ന നൃ​ശം​സ​ത​ക​ളി​ൽ ഒ​രു മ​നഃ​സാ​ക്ഷി​ക്കു​ത്തു​മി​ല്ലാ​തെ ഇ​സ്രാ​യേ​ലി​നോ​ട് ക​ടു​ത്ത പ​ക്ഷ​പാ​തം പു​ല​ർ​ത്തു​ന്ന പ്ര​സ്തു​ത പ്ര​സ്താ​വ​ന ന​മ്മെ ഞെ​ട്ടി​ക്കും. അ​ധി​നി​വി​ഷ്ട ഫ​ല​സ്തീ​നി​ലെ ഇ​സ്രാ​യേ​ലി​ന്റെ കൊ​ടും​ക്രൂ​ര​ത​ക​ളി​ൽ നി​സ്സം​ഗ​നും നി​ർ​വി​കാ​ര​നു​മാ​യി​രു​ന്നു ഹാ​ബ​ർ​മാ​സ്. ര​ണ്ടാം ‘ഇ​ൻ​തി​ഫാ​ദ’​യു​ടെ ആ​ദ്യ നാ​ളു​ക​ളി​ൽ ജ​റൂ​സ​ല​മി​ൽ ഒ​ന്നി​ച്ച് അ​ത്താ​ഴ​മു​ണ്ട ഞ​ങ്ങ​ളു​ടെ പ്ര​ഥ​മ കൂ​ടി​ക്കാ​ഴ്ച മു​ത​ലേ എ​നി​ക്ക് ബോ​ധ്യ​പ്പെ​ട്ട വ​സ്തു​ത​യാ​ണി​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ആ ​വി​ചി​ത്ര​മാ​യ നി​ല​പാ​ട് എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു അ​ന്ന്.

ഫ​ല​സ്തീ​നി​ക​ൾ​ക്ക് അ​വ​രു​ടെ ദേ​ശീ​യാ​വ​കാ​ശ​ങ്ങ​ൾ നി​രാ​ക​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സ്തു​ത നി​ല​പാ​ടി​നെ അ​ന്ന് എ​ന്റെ ചി​ല സ്നേ​ഹി​ത​ന്മാ​ർ ക​ണ്ട​​പോ​ലെ അ​വി​ചാ​രി​ത​മാ​യൊ​രു അ​ബ​ദ്ധ​മാ​ണെ​ന്ന് എ​നി​ക്ക് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യി​ല്ല. ഹാ​ബ​ർ​മാ​സി​നെ ഒ​രു വ്യ​ക്തി എ​ന്ന​നി​ല​യി​ൽ ക​ണ്ടു​കൊ​ണ്ട​ല്ല ഇ​പ്പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ സ​മീ​പ​കാ​ല പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷ​വും അ​​ദ്ദേ​ഹ​ത്തി​​ന്റെ ആ​ശ​യ​ങ്ങ​ളെ​യും വി​നി​മ​യാ​ധി​ഷ്ഠി​ത സ​മീ​പ​നം (Communicative Action) തു​ട​ങ്ങി​യ ത​ത്ത്വ​ങ്ങ​ളെ​യും എ​ങ്ങ​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​ത് പ്ര​സ​ക്തം​ത​ന്നെ​യാ​ണ്. ഇ​വി​ടെ ഒ​രു പ്ര​ത്യേ​ക രാ​ഷ്ട്രീ​യ നി​ല​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ന്ത​ക​ളെ​യും അ​ങ്ങ​നെ നേ​രി​ട്ടു ബ​ന്ധ​പ്പെ​ടാ​ത്ത ചി​ന്ത​ക​ളെ​യും വേ​റി​ട്ട് കാ​ണാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. അ​തി​നാ​ൽ, ഫ​ല​സ്തീ​ൻ പ്ര​ശ്ന​ത്തി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ നി​ല​പാ​ട് കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്റെ സി​ദ്ധാ​ന്ത​ങ്ങ​ളെ​യെ​ല്ലാം അ​പ്പാ​ടെ ഞാ​ൻ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

 

ഹാബർമാസ് ഭാര്യ യൂട്ടെ വെ​സ്റ്റ​ൽ ഹോ​ഫ്ത്തിനൊപ്പം

മൂ​ന്ന് വ​ഴി​ക​ൾ

വൈ​രു​ധ്യാ​ധി​ഷ്ഠി​ത ആ​ശ​യ​വാ​ദി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ലി​ബ​റ​ൽ മൂ​ല്യ​ങ്ങ​ളു​ടെ പ്ര​യോ​ഗ​വ​ത്ക​ര​ണ​ത്തി​ലു​ണ്ടാ​കു​ന്ന വി​ട​വ് മൂ​ന്ന് രീ​തി​ക​ളി​ൽ കൈകാര്യം ചെ​യ്യാ​മെ​ന്ന് തോ​ന്നു​ന്നു. അ​ത്ത​രം സൈ​ദ്ധാ​ന്തി​ക​രു​ടെ വം​ശീ​യ​ബ​ന്ധ​മു​ള്ള ക്ലീ​ബ ചി​ന്ത​ക​ളെ അ​വ​ഗ​ണി​ക്കു​ക എ​ന്ന​താ​ണ് ഒ​രു വ​ഴി. അ​വ​രു​​ടെ വി​വാ​ദ​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളെ ചി​ല​ർ വി​മ​ർ​ശ​വി​ധേ​യ​മാ​ക്കു​മ്പോ​ൾ മ​റ്റ് ചി​ല​ർ അ​വ​രു​ടെ സൃ​ഷ്ടി​പ​ര​മാ​യ സം​ഭാ​വ​ന​ക​ളി​ൽ ഊ​ന്നു​ക എ​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ വ​ഴി. വൈ​ജ്ഞാ​നി​ക-​നൈ​തി​ക വീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ച​രി​ത്ര​പ​ര​മാ​യ വി​കാ​സ​പ​രി​ണാ​മം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള സ​മീ​പ​ന​മാ​ണ് മൂ​ന്നാ​മ​ത്തെ രീ​തി. ‘അ​പ​ര​ത്വ’​ത്തെ (Otherness) സം​ബ​ന്ധി​ച്ച ഭാ​വ​ന​ക​ൾ പ​ല പ​രി​ണാ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ന്ന​ത്തെ സ​ങ്ക​ൽ​പ​ത്തി​ലെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​ന്ന് നാം ​നൈ​തി​ക​മെ​ന്ന് സ​ങ്ക​ൽ​പി​ക്കു​ന്ന​ത് നാ​ളെ വം​ശീ​യ​മോ ഗ​ർ​ഹ​ണീ​യ​മോ ആ​യി​ക്കൂ​ടാ​യ്ക​യി​ല്ല.

അ​തി​നാ​ൽ, ഹാ​ബ​ർ​മാ​സി​ന്റെ വി​നി​മ​യാ​ധി​ഷ്ഠി​ത യു​ക്തി​യെ​യും വി​നി​മ​യാ​ധി​ഷ്ഠി​ത സ​മീ​പ​ന​ത്തെ​യും (Communicative Action) സം​ബ​ന്ധി​ച്ച സി​ദ്ധാ​ന്ത​ത്തെ ഗൗ​ര​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​നാ​ണ് ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, ശൈ​ഖ് സാ​യി​ദ് അ​വാ​ർ​ഡ് നി​ര​സി​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ ത​ത്ത്വാ​ധി​ഷ്ഠി​ത നി​ല​പാ​ടി​നെ ഹാ​ർ​ദ​മാ​യി അ​ഭി​വാ​ദ്യം​ചെ​യ്യാ​നും ഞാ​ൻ മ​ടി​ക്കു​ക​യി​ല്ല. ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ സാ​മ്രാ​ജ്യ​ത്വ​പ​ര​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടി​നെ പാ​ടെ നി​രാ​ക​രി​ക്കു​മ്പോ​ഴും ഈ​യൊ​രു നി​ല​പാ​ടാ​ണ് ശ​രി എ​ന്നാ​ണ് ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ചി​ല നി​ശ്ചി​ത പാ​റ്റേ​ണു​ക​ളി​ലു​ള്ള ചി​ന്ത​ക​ളെ നേ​ർ​പ്പി​ച്ച് സ്വീ​കാ​ര്യ​മാ​ക്കു​ക എ​ന്ന​ല്ല ഇ​തി​​ന​ർ​ഥം.

ഹെ​ർ​ബ​ർ​ട്ട് മാ​ർ​ക്യൂ​സ് (Herbert Marcuse -1898-1979) ഒ​ഴി​കെ ഫ്രാ​ങ്ക്ഫ​ർ​ട്ട് സ്കൂ​ളി​ലെ എ​ല്ലാ ചി​ന്ത​ക​ന്മാ​രും നാം ​ഇ​ന്ന് ‘സൗ​ത്ത് വേ​ൾ​ഡ്’ എ​ന്ന് വി​ളി​ക്കു​ന്ന ധാ​ര​യു​ടെ നേ​രെ അ​ന്ധ​രും ബ​ധി​ര​രു​മാ​യി​രു​ന്നു. ആ ​അ​ർ​ഥ​ത്തി​ൽ ഹാ​ബ​ർ​മാ​സി​നെ ഫ്രാ​ങ്ക്ഫ​ർ​ട്ട് സ്കൂ​ളി​നോ​ട് കൂ​റു​പു​ല​ർ​ത്തി​യ ഒ​രു ചി​ന്ത​ക​നാ​യി ക​ണ്ടാ​ൽ​മ​തി. മാ​ർ​ട്ടി​ൻ ഹെ​ഡ്ഗ​ർ, മി​ഷേ​ൽ ഫൂ​ക്കോ, ഇ​മ്മാ​നു​വ​ൽ ലെ​വി​നാ​സ്, ജോ​ൺ ലൂ​ക്ക്, ഇ​മ്മാ​നു​വ​ൽ കാ​ന്‍റ്, ഡേ​വി​ഡ് ഹ്യൂം ​മു​ത​ൽ കാ​ൾ മാ​ർ​ക്സ് വ​രെ എ​ല്ലാ​വ​രും ഈ ​ധാ​ര​യി​ൽ​പെ​ട്ട​വ​ർ ത​​ന്നെ. ഇ​ക്കാ​ല​ത്തെ രാ​ഷ്ട്രീ​യ ധു​ര​ന്ധ​ര​ന്മാ​രി​ലേ​ക്കും പ്ര​ഖ്യാ​ത ച​രി​ത്ര​വ്യ​ക്തി​ത്വ​ങ്ങ​ളി​ലേ​ക്കും ഈ ​പ​ട്ടി​ക വ​ലി​ച്ചു​നീ​ട്ടാ​വു​ന്ന​താ​ണ്.

അ​വ​രു​ടെ സം​ഭാ​വ​ന​ക​ളെ ആ​ഘോ​ഷി​ക്കു​ന്ന അ​തേ നി​മി​ഷം​ത​ന്നെ സ്വ​ന്തം സ​മൂ​ഹ​ങ്ങ​ളോ​ട് അ​വ​ർ ചെ​യ്ത ദ്രോ​ഹ​ങ്ങ​ളും തെ​റ്റു​ക​ളും ന​മു​ക്ക് വി​മ​ർ​ശി​ക്കേ​ണ്ടി വ​രും. വി​ശി​ഷ്യാ അ​വ​രു​ടെ സാ​മ്രാ​ജ്യ​ത്വ പൈ​തൃ​ക​ത്തെ. ഇ​പ്പ​റ​ഞ്ഞ​തി​ന്റെ ഉ​ത്ത​മോ​ദാ​ഹ​ര​ണ​മാ​ണ് ആം​സ്റ്റ​ർ​ഡാ​മി​ലെ ദേ​ശീ​യ സു​കു​മാ​ര​ക​ലാ മ്യൂ​സി​യ​ത്തി​ലെ പ​ട​ങ്ങ​ൾ. അ​വി​ട​ത്തെ ചു​മ​രി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന ഓ​രോ ച​രി​ത്ര​പു​രു​ഷ​ന്മാ​രു​ടെ പ​ട​ത്തി​നു​ പി​ന്നി​ലും അ​ടി​മ​വ്യാ​പാ​ര​ത്തി​ൽ അ​വ​ർ വ​ഹി​ച്ച പ​ങ്കി​നെ​ക്കു​റി​ച്ച ക​ഥ​ക​ളു​ണ്ട്. എ​ന്നാ​ൽ, അ​ത്ത​രം പ​ട​ങ്ങ​ളും പ്ര​തി​മ​ക​ളും അ​വി​ടെ​നി​ന്ന് നീ​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തേ​ക്കാ​ൾ എ​നി​ക്ക് പ​രി​ഗ​ണ​നീ​യം ആ ​വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സം​ഭാ​വ​ന​ക​ളാ​ണ്. എ​ഡി​ൻ​ബ​റ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഡേ​വി​ഡ് ഹ്യൂം ഭ​വ​നി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ർ നീ​ക്കം​ചെ​യ്യാ​ൻ മു​മ്പൊ​രി​ക്ക​ൽ ശ്ര​മം​ന​ട​ന്ന​താ​ണ്.

1952ൽ ​എ​ഡി​ൻ​ബ​റ​യി​ൽ പ​ഠി​ച്ചു പു​റ​ത്തി​റ​ങ്ങി​യ സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ പോ​രാ​ളി​യാ​യ താ​ൻ​സ​നി​യ​ൻ നേ​താ​വ് ജൂ​ലി​യ​സ് ന​രേ​രെ​യെ ആ​ദ​രി​ച്ചു​കൊ​ണ്ട് ഹ്യൂ​മി​ന് പ​ക​രം അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് പ്ര​തി​ഷ്ഠി​ക്കാ​നാ​യി​രു​ന്നു ആ​ദ്യ നി​ർ​ദേ​ശം. പ​ക്ഷേ, ന​രേ​രെ​യു​ടെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളെ​യും ബ​ഹു​ക​ക്ഷി വ്യ​വ​സ്ഥ​യോ​ടു​ള്ള നീരസവും ചൂ​ണ്ടി​ക്കാ​ട്ടി ത​ട​സ്സം പ​റ​യാ​ൻ ചി​ല​രു​ണ്ടാ​യി. അ​പ്പോ​ൾ എ​ന്താ​ണ് ചെ​യ്യു​ക? ഇ​തേ​പോ​ലെ​ത്ത​ന്നെ അ​ൽ​ജീ​രി​യ​യി​ൽ ഫ്ര​ഞ്ച് കൊ​ളോ​ണി​യ​ലി​സ​ത്തെ സം​ബ​ന്ധി​ച്ച് പൂ​ർ​ണ നി​ശ്ശ​ബ്ദ​ത പാ​ലി​ച്ച ഫ്ര​ഞ്ച് സോ​ഷ്യോ​ള​ജി​സ്റ്റ് ഇ​മെ​ൽ ദു​ർ​ഖേ​മി​ന് പ​ക​രം ഹാ​ർ​വാ​ഡ് ൽ​നി​ന്ന് ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​രി​ൽ ആ​ദ്യ​മാ​യി ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡു ​ബോ​യ്സി​നെ (W.E.B Du Bois) സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഒ​രു അ​റ​ബ് സോ​ഷ്യോ​ള​ജി പ്ര​ഫ​സ​ർ ഒ​രി​ക്ക​ൽ നി​ർ​ദേ​ശി​ച്ച​തോ​ർ​ക്കു​ന്നു.

 

ഫ്ര​ഞ്ച് സോ​ഷ്യോ​ള​ജി​യു​ടെ പി​താ​വാ​യ ദു​ർ​ഖേ​മി​നെ അ​റി​യാ​ത്ത ഏ​തെ​ങ്കി​ലും സോ​ഷ്യോ​ള​ജി വി​ദ്യാ​ർ​ഥി​യെ ഭാ​വ​ന​ചെ​യ്യാ​ൻ ആ​ർ​ക്കെ​ങ്കി​ലും സാ​ധി​ക്കു​മോ? ഡു ​ബോ​യ്സ് ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പീ​ഡ​ന​ങ്ങ​ളു​ടെ നേ​രെ അ​ജ്ഞ​ത ന​ടി​ക്കു​ക​യും ഇ​സ്രാ​യേ​ൽ രാ​ഷ്ട്ര​സം​സ്ഥാ​പ​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്താ​ൽ ന​മു​ക്കെ​ന്ത് ചെ​യ്യാ​നാ​കും? മാ​ലാ​ഖ-​പി​ശാ​ച്, കു​റ്റ​വാ​ളി-​നി​ര​പ​രാ​ധി എ​ന്നി​ങ്ങ​നെ ര​ണ്ട് വി​പ​രീ​ത ദ്വ​ന്ദ്വ​ങ്ങ​ളി​ൽ ക​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്നാ​ൽ ഏ​ത​റ്റം​വ​രെ​യാ​ണ് ന​മു​ക്ക് മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കു​ക? ഇ​തി​നൊ​രു അ​റു​തി​വേ​ണ​മെ​ങ്കി​ൽ നേ​ര​ത്തേ പ​രാ​മ​ർ​ശി​ച്ച മൂ​ന്ന് വ​ഴി​ക​ളി​ലൊ​ന്ന് സ്വീ​ക​രി​ക്ക​യേ നി​ർ​വാ​ഹ​മു​ള്ളൂ.

ചു​രു​ക്കി പ​റ​ഞ്ഞാ​ൽ, യൂ​റോ-​അ​മേ​രി​ക്ക​ൻ ജ്ഞാ​നോ​ൽ​പാ​ദ​ന​ത്തോ​ട് ദേ​ബേ​ശ് ച​​ക്ര​വ​ർ​ത്തി സ്വീ​ക​രി​ച്ച സ​മീ​പ​നം സ്വീ​ക​രി​ക്കു​ക​യാ​ണ് ന​മു​ക്കും ക​ര​ണീ​യം. യൂ​റോ​പ്യ​ൻ ജ്ഞാ​ന​പ​ദ്ധ​തി​ക്ക് പൂ​ർ​ണ​ത ക​ൽ​പി​ക്കാ​തെ ഒ​രു അ​നി​വാ​ര്യ​ത​യാ​യി അ​തി​നെ കാ​ണു​ക. യൂ​റോ​പ്പി​നെ എ​ല്ലാ ലോ​ക​ത്തി​നു​മു​ള്ള അ​ള​വു​കോ​ലാ​യി കാ​ണാ​തെ ഏ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്തി​ന്റെ ച​രി​ത്ര​ത്തി​ൽ ഒ​തു​ക്കു​ക (Provincializing Europe) എ​ന്ന ദേ​ബേ​ശ് ച​ക്ര​വ​ർ​ത്തി​യു​ടെ പ​രി​ക​ൽ​പ​ന​യു​ടെ ഉ​ദ്ദേ​ശ്യം അ​താ​ണ്. അ​ങ്ങ​നെ അ​തി​ന്റെ ആ​ഗോ​ള മാ​ന​ത്തെ ന്യൂ​നീ​ക​രി​ക്കു​ക. ചി​ല ഗ​വേ​ഷ​ക​രു​ടെ ഗ​സ്സാ​ന​ന്ത​ര നി​ല​പാ​ടു​ക​ളെ ന​മു​ക്ക് ചോ​ദ്യം​ചെ​യ്യാം; ര​ണ്ടാം ലോ​ക​യു​ദ്ധാ​ന​ന്ത​രം ജ്ഞാ​ന​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്ത​വ​രു​ടെ നി​ല​പാ​ടു​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടി​നെ​പ്പ​റ്റി​ത്ത​ന്നെ ചോ​ദ്യം ചെ​യ്യാ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ, ഈ ​വൈ​രു​ധ്യ​ങ്ങ​ളു​ടെ ഫ​ല​മാ​യി ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും ആ​ധു​നി​ക​ത​യെ​യും വ​ലി​ച്ചെ​റി​യാ​നു​ള്ള പോ​പ്പു​ലി​സ്റ്റ് പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ച് തീ​ർ​ച്ച​യാ​യും എ​നി​ക്ക് ആ​ശ​ങ്ക​യു​ണ്ട്. അ​തേ​സ​മ​യം, ഗാ​ർ​ഹി​ക​പീ​ഡ​ന​ത്തി​നും മ​ധ്യ​പൗ​ര​സ്ത്യ​ദേ​ശ​ത്തെ സ്ത്രീ​പീ​ഡ​ന​ത്തി​നു​മെ​തി​രെ സ​ഹാ​യ​ഹ​സ്ത​വു​മാ​യി വ​രു​ന്ന ഓ​രോ പ​ടി​ഞ്ഞാ​റു​കാ​ര​നെ​യും ഒ​രു​കാ​ര്യം ഞാ​ൻ ഓ​ർ​മ​പ്പെ​ടു​ത്തും; അ​വ​ർ അ​തി​നും​മു​മ്പേ സ​ഹാ​യ​ത്തി​നെ​ത്തേ​ണ്ട​ത് ഗ​സ്സ​യി​ലെ സാ​ധാ​ര​ണ അ​മ്മ​മാ​രെ കൂ​ട്ട​ക്കൊ​ല​ചെ​യ്യു​ന്ന ഇ​​സ്രാ​യേ​ലി​നെ​തി​രെ​യാ​ണ്. ആ​ഗോ​ള ദ​ക്ഷി​ണ​യി​ലെ (Global South) മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ചെ​യ്യു​ന്ന ഫ്ര​ഞ്ച്-​ബ്രി​ട്ടീ​ഷ്-​അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തെ​യാ​ണ് സ​വി​ശേ​ഷ​മാ​യും ഞാ​നി​വി​ടെ ഉ​​ദ്ദേ​ശി​ക്കു​ന്ന​ത്.

അ​തി​നാ​ൽ, ഇ​നി​യ​ങ്ങോ​ട്ട്, യൂ​റോ​പ്യ​ൻ മ​നു​ഷ്യാ​വ​കാ​ശ ആ​ക്ടി​വി​സ്റ്റു​ക​ളേ​ക്കാ​ൾ എ​ന്റെ പ​രി​ഗ​ണ​ന ആ​ഫ്രി​ക്ക​യി​ലെ​യും ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ​യും യാ​ത​നാ​നി​ർ​ഭ​ര​മാ​യ മ​നു​ഷ്യാ​വ​സ്ഥ​ക​ളോ​ട് ഉ​യ​ർ​ന്ന​തോ​തി​ൽ പ്ര​തി​ക​ര​ണ​ശേ​ഷി പ്ര​ക​ടി​പ്പി​ക്കു​ന്ന ക​ർ​മോ​ന്മാ​ദി​ക​ൾ​ക്കാ​ണ്. ഗാ​ൾ​ഹി​ക​പീ​ഡ​ന​ങ്ങ​ൾ പോ​ലെ​ത്ത​ന്നെ പ്ര​ധാ​ന​മാ​ണ് ലാ​റ്റി​ന​മേ​രി​ക്ക​ക്കാ​രും ആ​ഫ്രി​ക്ക​ക്കാ​രും ഏ​റ്റെ​ടു​ത്ത ഈ ​ദു​രി​താ​ശ്വാ​സ ദൗ​ത്യം. ലോ​ക മ​നു​ഷ്യാ​വ​കാ​ശ പ്ര​ഖ്യാ​പ​ന​ത്തെ യൂ​റോ അ​മേ​രി​ക്ക​ൻ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തി​ക്കൊ​ണ്ട​ല്ലാ​തെ ഈ ​അ​വ​കാ​ശ​ങ്ങ​ളു​ടെ ആ​ഗോ​ള സ്വ​ഭാ​വം നി​ല​നി​ർ​ത്താ​ൻ ന​മു​ക്ക് സാ​ധി​ക്കു​ക​യി​ല്ല.

(അ​ൽ അ​റ​ബി അ​ൽ ജ​ദീ​ദ് 2026 മാ​ർ​ച്ച് 22)

മൊഴിമാറ്റം: വി.​എ. ക​ബീ​ർ

=============================

ഫ​ല​സ്തീ​നി അ​ക്കാ​ദ​മി​ഷ്യ​നാ​യ ലേ​ഖ​ക​ൻ ബൈ​റൂ​തി​ലെ അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ സാ​മൂ​ഹി​ക​ശാ​സ്ത്ര പ്ര​ഫ​സ​റാ​ണ്.

Tags:    
News Summary - Habermas Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-27 02:00 GMT
access_time 2026-04-20 02:00 GMT
access_time 2026-04-13 02:45 GMT