Posted On
date_range Updated On
date_range 16കാരൻ സ്കൂട്ടറുമായി റോഡിൽ; മാതാവിനെതിരെ കേസ്
വർക്കല: പതിനാറുകാരൻ സ്കൂട്ടറുമായി റോഡിലിറങ്ങി, മാതാവിനെതിരെ പൊലീസ് കേസെടുത്തു.വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാരിക്കെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പൊലീസിന്റെ സ്ഥിരം വാഹന പരിശോധനക്കിടയിലാണ് പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചുവന്ന 16കാരനെ കാണുന്നത്. ചോദ്യംചെയ്തതിൽ മാതാവാണ് വാഹനം ഓടിക്കാൻ നൽകിയതെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് കുട്ടിയെ സുരക്ഷിതമായി വീട്ടിലേക്ക് അയക്കുകയും സ്കൂട്ടർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
50,000 രൂപ പിഴയോ, ഒരു വർഷം തടവോ, രണ്ടുംകൂടി ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.