ക്രിക്കറ്റ് അമ്പയറിങ്ങിലെ തമാശ ചിത്രങ്ങെള കുറിച്ച് ഗൂഗ്ളിൽ തിരഞ്ഞാൽ ഒരുപക്ഷേ ന്യൂസിലാൻഡ് അമ്പയർ ബില്ലി ബൗഡനെറ ചിത്രങ്ങളാവും കാണുക. ബാറ്റർ പുറത്താവുമ്പോൾ തെൻറ വിരൽ അൽപം വളച്ച് മുന്നോട്ടാഞ്ഞ് ആംഗ്യത്തിലൂടെയുള്ള പ്രകടനം ലോകപ്രശസ്തമാണ്. ബില്ലിയുടെ സിക്സർ, ബൗണ്ടറി വിളികളിലുമുണ്ടായിരുന്നു പ്രത്യേകതകൾ ഇവ ഓരോന്നും സമൂഹമാധ്യമങ്ങളിൽ വൈറലുമായിരുന്നു.
പക്ഷേ ഇവിടെ കഥ മാറി മറിയുകയാണ്. ബില്ലിയേയും മറികടക്കുന്ന പ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ‘ട്രിപ്പിൾ H’ അമ്പയറിങ്. ന്യൂഡൽഹിയിലാണ് സംഭവം പ്രാദേശിക ക്രിക്കറ്റ് മൽസരത്തിനിടയിൽ ബൗളർ ക്രീസിനുപുറത്തേക്ക് മുന്നോട്ടാഞ്ഞ ബാറ്ററിനും എത്താൻ സാധിക്കാത്ത വൈഡ് എറിയുന്നു. ബാറ്റർ സ്വാഭാവികമായി അമ്പയറെ നോക്കുന്നു. നോക്കുന്ന മാത്രയിൽ അമ്പയർ ഇരുകാലുകളും ജീൻ ക്ലൂഡ് വാൻഡമിയെ പോലെ അകത്തി താെഴയിരിക്കുകയും കൈകൾ അകത്തുകയും തുടർന്ന ഒരു മുട്ടിലിരുന്ന് തല വായുവിലേക്കുയർത്തി കൈകൾ വീശി അകത്തി നെഞ്ചുവിരിച്ച് ഒരു വൈഡ് വിളി.
🚨 RARE VIDEO 🚨
— Richard Kettleborough (@RichKettle07) August 8, 2025
- A new way to give a wide feat. Triple H (WWE) 😂
- Look at the Umpire 👇🏻 pic.twitter.com/CNmemPI2od
ആ വിളിയിൽ വായുവിൽ വായയിൽ നിന്ന് തെറിക്കുന്ന വെള്ളവും... സംഗതി WWF ഗോദയിലെ മുടിയുള്ള മന്നനായ ട്രിപ്പിൾ H തന്റെ എതിരാളിയെ മലർത്തിയടിച്ച ശേഷം കാണിക്കുന്ന വിജയമുദ്രയാണ്. എന്തായാലും ഒരൊന്നൊന്നര ട്രിപ്പിൾ H വൈഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.