തിരുവനന്തപുരം പൂജപ്പുര വാർഡ് മുൻ ബിജെപി കൗൺസിലർ ഡോ. ബി. വിജയലക്ഷ്മി ഇന്നലെ കോൺഗ്രസിൽ ചേർന്നപ്പോൾ (ചിത്രം 1), ഇന്ന് തിരുമലയിൽ നടന്ന ബി.ജെ.പി പൊതുയോഗ വേദിയിൽ ഡോ. ബി. വിജയലക്ഷ്മി
തിരുവനന്തപുരം: ബി.ജെ.പിയിലെ പടലപ്പിണക്കത്തെ തുടർന്ന് ഇന്നലെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന വനിത നേതാവ് ഇന്ന് തിരിച്ച് വീണ്ടും ബി.ജെ.പിയിൽ. തിരുവനന്തപുരം പൂജപ്പുര വാർഡ് മുൻ ബിജെപി കൗൺസിലർ ഡോ. ബി. വിജയലക്ഷ്മിയാണ് രണ്ടുദിവസം കൊണ്ട് രണ്ട് തവണ പാർട്ടി മാറിയത്.
മുതിർന്ന ബിജെപി നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ വിജയലക്ഷ്മി ഇന്നലെ ഡിസിസി ആസ്ഥാനത്ത് വെച്ചാണ് കോൺഗ്രസിൽ ചേർന്നത്. ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ ഷാൾ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. കെ മുരളിധരൻ, ടി. ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, പി.കെ. വേണുഗോപാൽ, കെ.പി. അജിത് ലാൽ, കമ്പറ നാരായണൻ, നാരായണൻകുട്ടി, കൊഞ്ചിറവിള വിനോദ് തുടങ്ങിയവർ സംബന്ധിച്ചിരുന്നു.
ഇതിനിടെയാണ് ഇന്ന് തിരുമലയിൽ നടന്ന ബി.ജെ.പി പൊതുയോഗത്തിൽ ഡോ. ബി. വിജയലക്ഷ്മി പങ്കെടുത്തത്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രസംഗിക്കുന്ന പരിപാടിയിൽ വേദിയിൽ തന്നെ വിജയലക്ഷ്മിക്ക് സ്ഥാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.