നെല്ലിയാമ്പതി

പാലക്കാട് ജില്ലയിലെ പ്രകൃതി മനോഹരമായ മലനിരകള്‍ ഉള്‍പ്പെടുന്ന നിത്യഹരിത വനപ്രദേശമാണ് നെല്ലിയാമ്പതി. സമുദ്രനിരപ്പില്‍ നിന്നും 1572 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ പ്രദേശം.

തേയില, കാപ്പിത്തോട്ടങ്ങളും പുല്‍മേടുകളും നിറഞ്ഞ ഈ പ്രദേശത്ത് എപ്പോഴും മഞ്ഞില്‍ പുതഞ്ഞ കാലാവസ്ഥയാണ്. അതുകൊണ്ടുതന്നെ പാവങ്ങളുടെ ഊട്ടി എന്നാണ് നെല്ലിയാമ്പതിയുടെ അപരനാമം. നെല്ലിയാമ്പതി മലയുടെ താഴ്‌വരയിലാണ് പോത്തുണ്ടി ഡാം.

പാലക്കാട് നിന്നും 60 കി.മീ അകലെയാണ് നെല്ലിയാമ്പതി. നെന്മാറയില്‍ നിന്നും പോത്തുണ്ടി ഡാം വഴിയാണ് പോകേണ്ടത്. 10 ഹെയര്‍പിന്‍വളവുകള്‍ ഈ റോഡിലുണ്ട്. നെന്മാറയില്‍ നിന്നും 26 കി.മീ അകലെയാണ് കൈകാട്ടി. കൈകാട്ടിയില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.