??????? ????????????? ???? ????????? ?????????? ????????? ???? ??????????? ?????? ???????? ???????????????????????

ഷൈനിയും അശ്വതിയും ബുള്ളറ്റ് പ്രയാണത്തിലാണ്; സുസ്ഥിര വിനോദയാത്രക്കായി

കോഴിക്കോട്: യുവാക്കൾ ബുള്ളറ്റിൽ  പറക്കുന്നത് ഇന്ന് സർവസാധാരണമാണ്. പെൺകുട്ടികളും നമ്മുെട നിരത്തുകൾ കീഴടക്കുന്നത് അപൂർവ കാഴ്ചയല്ല. ചെറിയയാത്രകൾക്കു വരെ ബുള്ളറ്റെടുത്ത് ചുറ്റിയടിക്കുന്ന പുതുതലമുറക്കിടയിൽ വ്യത്യസ്തതയുമായി രണ്ട് പെൺകുട്ടികൾ. തിരുവനന്തപുരത്തെ ഹിമാലയൻ ബുള്ളറ്റ് റൈഡർ ഷൈനി രാജ്കുമാറും പയ്യന്നൂർ സ്വദേശി അശ്വതി സന്തോഷുമാണ് ഇവർ. പ്രകൃതി സൗഹൃദമായ സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി രണ്ട് പെൺകുട്ടികളും കാസർകോട്ടുനിന്ന് തിരുവനന്തപുരം വരെയുള്ള ബുള്ളറ്റ് യാത്രയിലാണ്. 

 സാമൂഹിക സംരംഭമായ ഫാബ്ൾസ് ആണ് ‘മാറ്റത്തിനുവേണ്ടി’ എന്നുപേരിട്ട യാത്രക്കുപിന്നിൽ. ബുധനാഴ്ച കാഞ്ഞങ്ങാടുനിന്ന് ആരംഭിച്ച ബൈക്ക്റാലി കണ്ണൂർ, വയനാട് ജില്ലകൾ പിന്നിട്ട് വ്യാഴാഴ്ച കോഴിക്കോട്ടെത്തി. സുസ്ഥിര ടൂറിസത്തിെൻറ വക്താക്കളുമായുള്ള കൂടിക്കാഴ്ചകൾ, പ്രാദേശിക തലത്തിൽ കമ്യൂണിറ്റി മീറ്റ്അപ്, സാംസ്കാരിക പരിപാടികൾ, സുസ്ഥിര വിനോദസഞ്ചാരം നടപ്പാക്കുന്ന കേന്ദ്രങ്ങൾ സന്ദർശിക്കൽ തുടങ്ങിയ  പരിപാടികളാണ് യാത്രയിലുടനീളം ഒരുക്കിയിട്ടുള്ളത്. 23ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. ചീഫ് സെക്രട്ടറി ന‍ളിനി നെറ്റോ സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

ഷൈനിക്കും അശ്വതിക്കും പ്രോത്സാഹനവും പിന്തുണയും നൽകാനായി വിവിധയിടങ്ങളിൽ കുടുംബശ്രീ യൂനിറ്റുകൾ, യുവജന ക്ലബുകൾ, യാത്രികരുടെ കൂട്ടായ്മകൾ തുടങ്ങിയവ അണിനിരക്കുന്നുണ്ട്. മലബാർ ടൂറിസം എക്സ്പോ, ഗ്രീൻഡയമണ്ട് ഹോളിഡേയ്സ് എന്നീ സംരംഭങ്ങളും യാത്രയിൽ സഹകരിക്കുന്നു. കോഴിക്കോട് ബീച്ചിൽ നടന്ന സ്വീകരണത്തിൽ പൊതുമരാമത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. ലളിതപ്രഭ, ഐ.എം.എ ജില്ല പ്രസിഡൻറ് ഡോ. പി.എൻ. അജിത, ഡോ. പി.പി. പ്രമോദ്, ക്യാപ്റ്റൻ കെ.കെ. ഹരിദാസ് എന്നിവർ പങ്കെടുത്തു. 
 
Tags:    
News Summary - women travelers in bullet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.