ഉൗട്ടിയിലും കൊടൈക്കനാലിലും സഞ്ചാരികൾ കുറഞ്ഞു

ചെന്നൈ: കോവിഡ്​-19 പടരുന്ന പശ്ചാത്തലത്തിൽ തമിഴ്​നാട്ടിലെ ഉൗട്ടി, കൊടൈക്കനാൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ ്ങൾ ആളൊഴിഞ്ഞുകിടക്കുന്നു. ടൂറിസ്​റ്റുകളെ ആശ്രയിച്ച്​ ഉപജീവനം കഴിക്കുന്നവരും ലോഡ്​ജ്​ നടത്തിപ്പുകാരും കച് ചവടക്കാരുമാണ്​ ഇതുമൂലം ബുദ്ധിമുട്ടുന്നത്​.

മേട്ടുപ്പാളയം-കൂനൂർ-ഉൗട്ടി റൂട്ടിലോടുന്ന നീലഗിരി പർവത ട്രെയിൻ സർവിസിലും യാത്രക്കാരില്ല. മുഴുവൻ സീറ്റുകളിലും റിസർവേഷൻ തീർന്നിരുന്നതാണെങ്കിലും ഭൂരിഭാഗം പേരും റദ്ദാക്കി. നല്ല ശതമാനം വിദേശ വിനോദ സഞ്ചാരികളാണ്​ പർവത ട്രെയിൻ സർവിസ്​ ഉപയോഗപ്പെടുത്തിയിരുന്നത്​.

ഉൗട്ടിയിൽ ഏറ്റവും കൂടുതൽ തിരക്ക്​ അനുഭവപ്പെടാറുള്ള സസ്യോ​ദ്യാനം, തൊട്ടബെട്ട, റോസ്​ ഗാർഡൻ, കൂനൂർ സിംസ്​ ഗാർഡൻ, പൈക്കര വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളും വിജനമാണ്​. ഇൗ പ്രദേശങ്ങളിൽ ജില്ല കലക്​ടർ ഇന്ന​െസൻറ്​ ദിവ്യയുടെ നേതൃത്വത്തിൽ അണുനാശിനി തെളിക്കുന്നത്​ ഉൾപ്പെടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തി​.

ഉൗട്ടിയിൽനിന്ന്​ കേരളത്തിലേക്കും കർണാടകയിലേക്കും സർവിസ്​ നടത്തുന്ന ബസുകളിലും യാത്രക്കാരുടെ കുറവുണ്ട്​. ബസ്​ സ്​റ്റാൻഡുകളിലും തിരക്കില്ല. വാൽപാറ, കൊടൈക്കനാൽ, ഏർക്കാട്​, ഹൊഗെനക്കൽ, കുറ്റാലം വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളിലും വിനോദ സഞ്ചാരികളെത്തുന്നില്ല.

Tags:    
News Summary - tourists are not coming to ooty and kodaikanal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.