തവാങിലേക്ക്​ ട്രെയിൻ സർവീസ്​ ആരംഭിക്കുന്നു

തവാങ്​: അരുണാചൽപ്രദേശിലെ പ്രമുഖ വിനോദ സഞ്ചാര​ കേന്ദ്രമായ തവാങിലേക്ക്​ നോർത്ത്​ ഇൗസ്​റ്റ്​ ഫ്രണ്ടിയർ റെയിൽവേ ട്രെയിൻ സർ​വീസ്​ ആരംഭിക്കുന്നു. 10,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്​ തവാങ്​. 

ചൈനയുമായി അതിർത്തി പങ്കിടുന്ന തവാങിലേക്ക്​ ട്രെയിൻ സർവീസ്​ ആരംഭിക്കുന്നത്​ ഗുണകരമാവുമെന്നാണ്​ റെയിൽവേയുടെ കണക്ക്​ കൂട്ടൽ. ട്രെയിൻ സർവീസ്​ ആരംഭിക്കുന്നതിനായുള്ള സർവേ നടപടികൾ അടുത്ത വർഷം ആരംഭിക്കും.

50,000 കോടി മുതൽ 70,000 കോടി വരെ ​െചലവ്​ വരുന്നതാണ്​ പുതിയ പദ്ധതിയെന്ന്​ റെയിൽവേ അധിക​ൃതർ അറിയിച്ചു. ഇതിനൊപ്പം വടക്ക്​–കിഴക്കൻ ഇന്ത്യയിൽ മൂന്ന്​ പുതിയ തീവണ്ടി സർവീസുകൾ കൂടി ആരംഭിക്കുമെന്നും നോർത്ത്​ ഇൗസ്​റ്റ്​ ഫ്രണ്ടിയർ റെയിൽവേ അറിയിച്ചു. 

Tags:    
News Summary - Railways aims for new heights with train to Tawang at 10,000 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.