മീശപ്പുലിമല യാത്രക്കാർക്കുള്ള സർക്കാർ വക വണ്ടിയെത്തി; ഇനി റോഡ് നന്നാക്കണം

മൂന്നാർ: മീശപ്പുലിമല കാണാം ഇനി മുതൽ കെ.എഫ്.ഡി.സിയുടെ (കേരള ​േഫാറസ്​റ്റ്​ ഡെവലപ്​മ​െൻറ്​ കോർപറേഷൻ) സ്വന്തം വാഹന ത്തിൽ. പുതുതായി അനുവദിച്ച വാഹനത്തി​​െൻറ താക്കോൽ ദാനവും ഫ്ലാഗ്​ ഒാഫും വനം മന്ത്രി കെ. രാജു നിർവഹിച്ചു. മൂന്നാറി ൽ പ്രധാന വിനോദസഞ്ചാര മേഖലയായ മീശപ്പുലിമല സന്ദർശിക്കാൻ രണ്ട് വാഹനങ്ങളാണ് കെ.എഫ്.ഡി.സി അനുവദിച്ചത്.

25 ലക്ഷം രൂപ മുടക്കിയാണ് വാഹനങ്ങൾ വാങ്ങിയത്. നിലവിൽ പ്രൈവറ്റ്​ ജീപ്പുകളിലാണ് സന്ദർശകർ സൈലൻറ്​വാലി വഴി മീശപ്പുലിമലയിൽ എത്തുന്നത്. ഇതിന് 2000 മുതൽ 3000 രൂപ വരെയാണ് ഒരുദിവസം വാടകയായി നൽകേണ്ടത്. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതി​​െൻറ ഭാഗമായാണ് വാഹനം അനുവദിച്ചത്​. വാഹനങ്ങൾ അനുവദിച്ചെങ്കിലും മൂന്നാർ-സൈലൻറ്​വാലി റോഡി​​െൻറ പണി പൂർത്തിയാക്കാതെ സർവിസ്​ നടത്താൻ കഴിയില്ല.

പ്രളയത്തിൽ തകർന്ന റോഡ് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ ഗതാഗതയോഗ്യമാക്കത്താണ് വകുപ്പിന് തിരിച്ചടിയാകുന്നത്. 26 പേർക്ക് ഇരിക്കാവുന്ന വാഹനത്തി​​െൻറ നിരക്ക്​ ഇനിയും നിശ്ചയിച്ചിട്ടില്ല. താക്കോൽ ദാന പരിപാടിയിൽ എസ്. രാജേന്ദ്രൻ എം.എൽ.എ, വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, കെ.എഫ്.ഡി.സി മാനേജർ പദ്​മകുമാർ, മുത്തുപ്പാണ്ടി എന്നിവർ പങ്കെടുത്തു.
Tags:    
News Summary - meesapulimala- travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.