കൻഹ പാർക്ക്​ രണ്ടരമാസത്തിന്​ ശേഷം സഞ്ചാരികൾക്കായി തുറന്നു

ഭോപ്പാൽ: ലോക്​ഡൗണിനെ തുടർന്ന്​ മാർച്ച് അവസാനം മുതൽ അടച്ചിട്ട മധ്യപ്രദേശിലെ കൻഹ ദേശീയ ഉദ്യാനം തുറന്നു. രണ്ടര മാസത്തെ ഇടവേളക്ക്​ ശേഷം വിനോദ സഞ്ചാരികൾക്ക്​ പ്രവേശനം അനുവദിച്ചതായി അധികൃതർ അറിയിച്ചു.

രാജ്യത്തെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ പാർക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കോവിഡ്​ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായാണ്​  തുറന്നത്​. ഭോപ്പാലിൽനിന്ന് 410 കിലോമീറ്റർ അകലെയ മണ്ട്​ല ജില്ലയിലെ സത്പുര പർവതനിരയിലാണ്​ പാർക്ക്​ സ്ഥിതി ചെയ്യുന്നത്​. ആദ്യ ദിവസമായ തിങ്കളാഴ്ച 19 വാഹനങ്ങളിലായി 76 വിനോദ സഞ്ചാരികൾ സന്ദർശിച്ചു. 

സാമൂഹിക അകലം പാലിക്കുന്നതൻെറഭാഗമായി സഫാരി വാഹനത്തിൽ 12 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. മുമ്പ്​ 18 പേർക്ക്​ ഈ വാഹനത്തിൽ യാത്ര ചെയ്യാമായിരുന്നു. 10ന് താഴെയും 65ന്​ മുകളിലുമുള്ളവർക്ക്​ പാർക്കിൽ പ്രവേശിക്കാൻ അനുവാദമില്ലെന്നും അധികൃതർ പറഞ്ഞു.

ജീവനക്കാർ, വിനോദസഞ്ചാരികൾ, ഗൈഡുകൾ, ഡ്രൈവർമാർ എന്നിവർക്കായി തെർമൽ സ്ക്രീനിങ്ങും മാസ്കുകളും ക്രമീകരിച്ചിട്ടുണ്ട്.

LATEST VIDEO:

Full View

Tags:    
News Summary - Kanha National Park reopens for tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.