ഭൂട്ടാൻ ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക്​ ഫീസ്​ ഏർപ്പെടുത്തുന്നു

ന്യൂഡൽഹി: പതിറ്റാണ്ടുകളായി ഇന്ത്യക്കാർ വിസയും പാസ്​പോർട്ടുമില്ലാതെ സൗജന്യമായി സന്ദർശിച്ച ഭൂട്ടാൻ സന്ദർശനത്തിന്​ ഫീസ്​ ഏർ​പ്പെടുത്തുന്നു. ജൂലൈ മുതൽ ഒരു ദിവസം ഭൂട്ടാനിൽ തങ്ങുന്നതിന്​ 1,200 രൂപയാണ്​ നിശ്ചയിച്ചിരിക്കുന്നത്​. സുസ്​ഥിര വികസന ഫീസ്​ (എസ്​.ഡി.എഫ്​) എന്ന പേരിൽ അറിയിപ്പെടുന്ന ഫീസ്​ ഇന്ത്യ, മാലദ്വീപ്​, ബംഗ്ലാദേശ്​ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ്​ ബാധകമാവുക.

വിനോദ സഞ്ചാരികളുടെ തിരക്ക്​ നിയന്ത്രിക്കൽ ലക്ഷ്യമിട്ടാണ്​ നീക്കം. ‘ടൂറിസം ലെവി ആൻറ്​ എക്​സംപ്​ഷൻ ബിൽ ഓഫ്​ ഭൂട്ടാൻ 2020’ എന്ന പേരിൽ ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച്​ നിയമമായി. ഈ രാജ്യങ്ങളിൽനിന്നുള്ള അഞ്ച്​ വയസിന്​ താ​െഴയുള്ള കുട്ടികൾക്ക്​ ഫീസില്ല. ആറിനും 12നും ഇടയിൽ പ്രായമുള്ളവർ പകുതി തുക നൽകണം.

ഭൂട്ടാനിൽ വികസനത്തിൽ മുൻപന്തിയിലുള്ള പടിഞ്ഞാറൻ ഭാഗങ്ങളാണ്​ ഇന്ത്യക്കാർ ​പ്രധാനമായും സന്ദർശിക്കുന്നത്​. കിഴക്കൻ ഭാഗങ്ങളിൽ ടൂറിസം പ്രോൽസാഹിപ്പിക്കുന്നതി​​​െൻറ ഭാഗമായി 11 ജില്ലകളിൽ ഫീസ്​ ഒഴിവാക്കിയിട്ടുണ്ട്​.

Tags:    
News Summary - Bhutan ends free entry for Indian tourists-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.