എറണാകുളത്തുനിന്ന് ജനുവരി ആദ്യവാരമാണ് നെല്ലിയാമ്പതിയിലേക്ക് യാത്ര പോയത്. നെന്മാറ പോത്തുണ്ടി ഡാമിലേക്കാണ് ആദ്യം പോയത്. അവിടെയുള്ള പ്രതിമകളും പൂന്തോട്ടവും ഡാമിന്‍െറ പടിക്കെട്ടുകളും ഡാമിനകത്തെ വലിയ പാറക്കെട്ടുകളും പാറക്കെട്ടിന് താഴെയുള്ള ജലാശയവും ചുറ്റും കോട്ടപോലെ നില്‍ക്കുന്ന മലനിരകളും രാവിലെയുള്ള സൂര്യപ്രകാശവുമൊക്കെ വരച്ചിട്ട ചിത്രംപോലെ തോന്നിച്ചു.
നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറല്‍ രസമായിരുന്നു. റോഡിന്‍െറ ഒരു വശം കരിമ്പാറക്കെട്ടുകളും, മറുവശം കാടുകള്‍ നിറഞ്ഞ കൊക്കയുമാണ്. ചില സ്ഥലത്ത് പാറക്കെട്ടിന് മുകളില്‍നിന്ന് ജലം ഒഴുകുന്നുണ്ട്. അകലെ കുന്നിന്‍െറ ചരിവില്‍ തേയിലത്തോട്ടങ്ങളും ഓടിട്ട വീടുകളും നെന്മാറ ഡാമും -ഒക്കെ ചുരത്തില്‍നിന്നു കാണാം. ചുരം കാണാന്‍ വ്യൂപോയന്‍റ് ഉണ്ട്.
നെല്ലിയാമ്പതി ഓറഞ്ചുതോട്ടം വളരെ വലുതാണ്. എന്നാല്‍, സീസണ്‍ അല്ലാത്തതിനാല്‍ ഓറഞ്ച് വിളഞ്ഞുനില്‍ക്കുന്നത് കണ്ടില്ല. തോട്ടത്തില്‍ കൃഷിപ്പണികള്‍ നടക്കുന്നുണ്ടായിരുന്നു. കുറച്ച് സമയം തോട്ടത്തില്‍ നടന്നു. ശേഷം ജീപ്പില്‍ കാട് കാണാന്‍ പോയി.
പാറക്കല്ലുകളും കുണ്ടും കുഴിയുമുള്ള മണ്‍പാതയിലൂടെ ജീപ്പില്‍ കാടിന്‍െറ ഉള്ളിലേക്കുള്ള യാത്രയാണ്. നല്ല തണുപ്പ്. കാട് കാണാനും നടക്കാനും പ്രത്യേക സ്ഥലങ്ങളുണ്ട്. തേയിലത്തോട്ടങ്ങളുള്ള സീതാര്‍കുണ്ടിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. പോകുന്ന വഴിക്കുതന്നെ ചെറുതും വലുതുമായ തേയിലത്തോട്ടങ്ങള്‍ കാണാം. മലയുടെ ചരിവുകളില്‍ തട്ടുതട്ടായിട്ട് തേയില കൃഷിചെയ്തിട്ടുണ്ട്.
സീതാര്‍കുണ്ടിലത്തെിയപ്പോള്‍ റോഡില്‍ ഒരു മ്ളാവിനെ കണ്ടു. തോട്ടത്തിന്‍െറ ഒരു വശം കണ്ണെത്താ ദൂരത്തോളം അഗാധമായ കൊക്കയാണ്. നാടന്‍പക്ഷികളെയും നാടന്‍മൃഗങ്ങളെയും വളര്‍ത്തുന്ന സ്ഥലം അടുത്തുണ്ട്. അവിടെയും ഞങ്ങള്‍ പോയി. കുട്ടികളും മുതിര്‍ന്നവരുമായി ഞങ്ങള്‍ 24 പേര്‍, പാട്ടുപാടിയും അന്താക്ഷരികളിച്ചും യാത്ര രസമാക്കി. ഇരുട്ടും തണുപ്പും കൂടിവന്നു. സന്തോഷത്തോടെ ഞങ്ങളുടെ വാഹനം ചുരമിറങ്ങി.
മുഹമ്മദ് ഹാഫിസ് ഇ.എ,
IV E, എ.ജെ.പി.എസ്,
ആലങ്ങാട്, എറണാകുളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.