മലക്കപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്ക് സൗകര്യങ്ങളില്ല: വിനോദമാകണം സഞ്ചാരം

അതിരപ്പിള്ളി: മലക്കപ്പാറയിലത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യം. നിരവധി സഞ്ചാരികളാണ് മലക്കപ്പാറ വഴി വാല്‍പാറയിലേക്ക് പോകുന്നത്. എന്നാല്‍, വാഴച്ചാല്‍ വിട്ടാല്‍ സഞ്ചാരികള്‍ക്ക്  ഇടക്ക് വിശ്രമിക്കാനും ശുചിത്വത്തിനുമൊന്നും സൗകര്യമില്ല.  ഇതിനായി ഫെസിലിറ്റേഷന്‍ സെന്‍റര്‍ നിര്‍മിക്കണമെന്നത് നാളുകളായുള്ള ആവശ്യമാണ്. നിലവില്‍ കമ്യൂണിറ്റി ഹാള്‍ ഉണ്ട്. ഇതോടുചേര്‍ന്ന്  സഞ്ചാരികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, ഡോര്‍മിറ്ററി, റൂമുകള്‍ എന്നിവയുണ്ടെങ്കില്‍ സഞ്ചാരികള്‍ക്ക് ആശ്വാസമാകും.
മൂന്നാറിന് സമാനമായ അന്തരീക്ഷമാണ് മലക്കപ്പാറയിലേത്. ചാലക്കുടി-അതിരപ്പിള്ളി റൂട്ടില്‍ തമിഴ്നാടിന്‍െറയും കേരളത്തിന്‍െറയും അതിര്‍ത്തിപ്രദേശമായ ഇവിടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറെ പ്രത്യേകതകളുണ്ട്. എല്ലാ സീസണിലും കുളിര്‍മയേറിയ അന്തരീക്ഷം മലക്കപ്പാറയിലെ പ്രധാന സവിശേഷതയാണ്. മലക്കപ്പാറയില്‍നിന്ന് മൂന്നാറിലേക്ക് ഒരു ട്രക്കിങ് പാത്ത് നിര്‍മിക്കുകയാണെങ്കില്‍ ഇവിടത്തെ വിനോദസഞ്ചാര മേഖലക്ക് മുതല്‍ക്കൂട്ടാവുമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ടാറ്റയുടെ തേയില ഫാക്ടറിയും മറ്റും ഇവിടെയാണ്. തോട്ടങ്ങളും തൊഴിലാളികള്‍ പാര്‍ക്കുന്ന പാഡികളും ഒരു പ്രത്യേക അന്തരീക്ഷമുണ്ടാക്കുന്നു. തേയിലത്തോട്ടങ്ങളെ കേന്ദ്രീകരിച്ച് ഫാം ടൂറിസത്തിന്‍േറതായ സൗകര്യങ്ങളും ഒരുക്കാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.