ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിലെ കളിപ്പാട്ട തീവണ്ടി സഞ്ചാരികളുടെ വലിയ ആകർഷകമാണ്. തമിഴ്നാട്ടിലും സമാന രീതിയിൽ ട്രെയിൻ സർവീസുണ്ട്.
മേട്ടുപ്പാളയം ഊട്ടി നീലഗിരി പാസഞ്ചർ ട്രെയിൻ. ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവീസാണിത്.10 കെ.എം.പി.എച്ച് ആണ് വേഗത. അതായത് ഇന്ത്യയിലെ ഏറ്റവും വേഗത കുടിയ ട്രെയിനിനെ അപേക്ഷിച്ച് 16 മടങ്ങ് സ്പീഡ് കുറവാണ് എന്നർഥം. അഞ്ചു മണിക്കൂർ കൊണ്ട് 46 കിലോമീറ്ററാണ് സഞ്ചരിക്കാവുന്ന ദൂരം. കാരണം മലയോര മേഖലയിലൂടെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
യുനെസ്കോ ലോക പൈതൃക പട്ടികയിൽ പെടുത്തിയ ട്രെയിൻ ആണിത്. നിരവധി തുരങ്കങ്ങളും 100 പാലങ്ങളും കടന്നാണ് ട്രെയിൻ 46 കി.മി യാത്ര അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.