Representational Image
Posted On
date_range Updated On
date_range കാട്ടുപോത്തിെൻറ ആക്രമണം; കക്കയത്ത് വിനോദസഞ്ചാരത്തിനെത്തിയ അമ്മക്കും മകള്‍ക്കും പരിക്ക്
കോഴിക്കോട്: വിനോദസഞ്ചാരത്തിനെത്തിയ അമ്മക്കും മകള്‍ക്കും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. കോഴിക്കോട് പേരാമ്പ്ര കക്കയത്ത് വിനോദ സഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളായ നീതു ജോസ്, മകള്‍ ആന്‍ മരിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച വൈകീട്ട് 3.40 ഓടെയായിരുന്നു സംഭവം. കക്കയം ഡാമിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു ഇവര്‍. ഈവേളയിലാണ് കാട്ടുപോത്ത് നീതുവിനെ ആക്രമിച്ചത്. പരിക്കേറ്റ നീതുവിനെയും ആന്‍മരിയയെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീതുവിന്റെ വയറിന്റെ ഭാഗത്തായിട്ടാണ് പരിക്ക്. പോത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഓടുന്നതിനിടെ താഴെ വീണതിനെ തുടര്‍ന്നാണ് ആന്‍ മരിയക്ക് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.