ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ

ഇന്ത്യയുടെ അഭിമാനമായ ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടി. ലോക പൈതൃക പദവി ലഭിക്കുന്ന ഇന്ത്യയിലെ 41 –ാം സ്ഥലമാണ് ശാന്തിനികേതന്‍. ഡാര്‍ജിലിംങ് ഹിമാലയന്‍ റെയില്‍വേയും സുന്ദര്‍ബന്‍ ദേശീയ പാര്‍ക്കും കഴിഞ്ഞാല്‍ ബംഗാളില്‍ പൈതൃക പട്ടികയില്‍ ഇടം പിടിക്കുന്ന മൂന്നാമത്തെ കേന്ദ്രവുമാണ് ശാന്തിനികേതന്‍.

ഞായറാഴ്ച സൗദിയിൽ നടന്ന ലോക പൈതൃക സമിതിയുടെ 45ാം സമ്മേളനത്തിന് ശേഷമാണ് ശാന്തിനികേതൻ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടത് . കൊല്‍ക്കത്തയില്‍ നിന്നും 165 കിലോമീറ്റര്‍ അകലെയുള്ള ബിര്‍ബും ജില്ലയിലാണ് ശാന്തിനികേതന്‍ സ്ഥിതി ചെയ്യുന്നത്. കവിയും തത്ത്വചിന്തകനുമായ ടാഗോർ 1901-ൽ സ്ഥാപിച്ച ശാന്തിനികേതൻ പുരാതന ഇന്ത്യൻ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു റെസിഡൻഷ്യൽ സ്കൂളും കലയുടെ കേന്ദ്രവുമാണ്. 1921-ൽ ശാന്തിനികേതനിൽ ഒരു 'ലോക സർവകലാശാല' സ്ഥാപിക്കപ്പെട്ടു, അത് മാനവികതയുടെ ഐക്യം അല്ലെങ്കിൽ "വിശ്വഭാരതി" അംഗീകരിച്ചു.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ പശ്ചിമ ബംഗാളിലെ ശാന്തിനികേതനെ ഉൾപ്പെടുത്തിയത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിർഭം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സാംസ്കാരിക കേന്ദ്രം യുനെസ്കോ പൈതൃക പട്ടികയിൽ വരുന്നതിനായി ഇന്ത്യ ഏറെ നാളായി പരിശ്രമിക്കുകയായിരുന്നു.

Tags:    
News Summary - West Bengal's Shantiniketan makes it to UNESCO World Heritage list. PM Modi says, ‘a proud moment’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.