കാട്ടുതീ ഭീഷണി; വയനാട് വന്യജീവി സങ്കേതത്തില്‍ കാനന സവാരി നിർത്തിവെച്ചു

കൽപറ്റ: വേനൽ കടുത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ കാനന സവാരി വനം വകുപ്പ് നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് പി.സി.സി.എഫ് ഉത്തരവിറക്കിയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുല്‍ അസീസ് അറിയിച്ചു.

ഏപ്രില്‍ 15 വരെയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനുള്ള നിയന്ത്രണം. കാട് ഉണങ്ങി കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നത് വന്യമൃഗങ്ങള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ആശങ്കയായ സാഹചര്യത്തിലാണ് വിലക്ക്. വേനല്‍ മഴ ലഭിച്ച് കാട് പച്ചപ്പണിഞ്ഞ് കാട്ടുതീ ഭീഷണി ഒഴിയുന്നതോടെ കാനന സവാരി പുനരാരംഭിക്കും.

വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങയിലും തോല്‍പെട്ടിയിലും രാവിലെ ഏഴു മുതല്‍ 10 വരെയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചു വരെയുമാണ് കാനന സവാരി നടത്തുന്നത്.

Tags:    
News Summary - Wayanad Wildlife Sanctuary stopped forest ride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.