കൊടൈക്കനാലിൽ സഞ്ചാരികൾക്ക്​​ പ്രവേശന വിലക്കില്ല; ടൂറിസ്റ്റ്​ കേന്ദ്രങ്ങൾ അടച്ചിടും

കൊടൈക്കനാൽ: ലോക്​ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ തമിഴ്​നാട്ടിലെ പ്രധാന ടൂറിസ്റ്റ്​ കേന്ദ്രമായ കൊടൈക്കനാലിലേക്ക്​ സഞ്ചാരികളുടെ ഒഴുക്ക്​. അതേസമയം, ജനബാഹുല്യം കാരണം അധികൃതർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച മുതലാണ്​ ഇവിടേക്ക്​ സന്ദർശനത്തിന് അനുമതി നൽകിത്തുടങ്ങിയത്​.

ഹോർട്ടികൾച്ചർ വകുപ്പിന്​ കീഴിലുള്ള ബ്രൈന്‍റ്​ പാർക്ക്, ചെട്ടിയാർ പാർക്ക്, റോസ് പാർക്ക് എന്നീ ഭാഗങ്ങളിൽ സന്ദർശിക്കാൻ​ സഞ്ചാരികൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ഈ കേന്ദ്രങ്ങൾ അടുത്ത ഉത്തരവ് വരുന്നതുവരെ തൽക്കാലികമായി അടച്ചിടാനാണ്​ തീരുമാനം.

സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, ഏർക്കാട് തുടങ്ങിയ ഹിൽസ്​റ്റേഷനുകളിലേക്ക്​ ടൂറിസ്​റ്റുകൾക്ക്​ പ്രവേശനം അനുവദിച്ചിട്ടില്ല. ഇതോടെയാണ്​ കൊടൈക്കനാലിലേക്ക്​ സഞ്ചാരികൾ ഒഴുകിയത്​. ഇവരിൽ പലരും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.

അതേസമയം, സഞ്ചാരികൾക്ക് കൊടൈക്കനാലിലേക്ക് വരാനും പോകാനും തടസ്സമില്ല. ഹോട്ടലുകളിൽ 50 ശതമാനം പേർക്ക്​ താമസം അനുവദിക്കും. റെസ്​റ്റോറന്‍റുകളിൽ ഇരുന്ന്​ ഭക്ഷണം കഴിക്കാനും സാധിക്കും. തിങ്കളാഴ്ച മുതൽ സംസ്​ഥാനത്തെ ജില്ലകൾ തമ്മിൽ യാത്ര ചെയ്യാൻ ഇ-പാസ്​ ഒഴിവാക്കിയിരുന്നു.

കേരളത്തിൽനിന്ന്​ തമിഴ്​നാട്ടിലേക്ക്​ പ്രവേശിക്കാൻ ഇ-പാസ്​ നിർബന്ധമാണ്​. കൂടാതെ കേരളത്തിലേക്ക്​ തിരിച്ചുവരു​േമ്പാൾ ആർ.ടി.പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റും വേണം. 

Tags:    
News Summary - Tourists will not be barred from entering Kodaikanal; Tourist centers will be closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.