അടൽ തുരങ്കം കാണാൻ സഞ്ചാരികൾ ഒഴുകിയെത്തുന്നു​; വാഹനം നിർത്താനും ഫോ​േട്ടാ എടുക്കുന്നതിനും വിലക്ക്​

മണാലി: കഴിഞ്ഞയാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനായി സമർപ്പിച്ച റോഹ്​ത്തങ്ങിലെ അടൽ​ തുരങ്കപാതയിൽ സഞ്ചാരികൾ വർധിച്ചതോടെ കർശന നടപടിയുമായി അധികൃതർ. മണാലിക്ക്​ സമീപം നിർമിച്ച പാത നിരവധി പേരെയാണ്​ ആകർഷിക്കുന്നത്​. ഇതോടെ ഇവിടെ അപകടങ്ങളും വർധിച്ചു. തുടർന്നാണ്​ അധികൃതർ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങിയത്​.

തുരങ്കത്തിൽ വാഹനം നിർത്തുക, അമിത വേഗത, തെറ്റായ രീതിയിൽ വാഹനം മറികടക്കുക എന്നിവ നിരോധിച്ചു. എമർജൻസി എക്​സിറ്റ്​ വഴിയുള്ള സഞ്ചാരവും പാടില്ല. തെക്ക്​ ഭാഗത്തെ പ്രവേശനം കവാടത്തിന്​ 200 മീറ്റർ മുമ്പ്​ മുതൽ തുരങ്കം അവസാനിക്കുന്നത്​ വരെ ഫോ​േട്ടായും വിഡിയോയും എടുക്കാൻ പാടില്ലെന്നും കുളു ജില്ല മജിസ്​ട്രേറ്റ്​ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഉദ്​ഘാടനം കഴിഞ്ഞ്​ 72 മണിക്കൂറിനിടെ തന്നെ മൂന്ന് വാഹനാപകടങ്ങളാണ്​ ഉണ്ടായത്​. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടങ്ങൾക്ക് കാരണമായതെന്ന് ബോർഡർ റോഡ് ഓർഗനൈസേഷൻ അധികൃതർ പറഞ്ഞു.

തുരങ്കത്തിലൂടെ കടന്നുപോകുന്നതിനിടെ സെൽഫിയെടുക്കാനുള്ള ശ്രമങ്ങളാണ് അപകടത്തിൽ കലാശിച്ചത്. തുരങ്കത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കാത്തതിൽ പ്രാദേശിക അധികൃതരെ ബോർഡർ റോഡ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് 48 മണിക്കൂറിന് ശേഷമാണ് സുരക്ഷ ജീവനക്കാരെ നിയോഗിച്ചത്.

മണാലി​ - ലേ ഹൈവേയിലാണ്​ തുരങ്കപാത. ഹിമാലയൻ മലനിരകളെ തുരന്ന് നിർമിച്ച രാജ്യത്തി​െൻറ അഭിമാന പദ്ധതിയായി കണക്കാക്കപ്പെടുന്ന തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്.


1000 അടി ഉയരത്തിൽ 9.2 കിലോമീറ്റർ നീളമുള്ള തുരങ്കം ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ്. 3,086 കോടിയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം കുറക്കാനാവും. മാത്രമല്ല, മഞ്ഞുമൂട​ുന്നതിനാൽ ആറ്​ മാസത്തോളം​ റോഹ്​ത്താങ്​ പാസ്​ വഴി ഗതാഗതം സാധ്യമാകാറില്ലായിരുന്നു. വളരെ തന്ത്രപ്രധാനമായ ഭാഗമായതിനാൽ പട്ടാളത്തിന്​ ഉൾ​​പ്പെടെ ഏറെ പ്രയോജനകരമാണ്​ തുരങ്കും. പത്തു വർഷം കൊണ്ടാണ് ഇതി​െൻറ പണി പൂർത്തിയാക്കിയത്.

Tags:    
News Summary - Tourists flock to see the Atal Tunnel; Prohibition on parking and taking photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.