ഈ ടൂറിസ്റ്റ്​ കേന്ദ്രത്തിലേക്കാണോ യാത്ര? സഞ്ചാരികൾക്ക്​ അനുമതി വാരാന്ത്യങ്ങളിൽ മാത്രം

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച്​ ഉത്തരാഖണ്ഡ്​. ഡെറാഡൂണിലെ ലോക്​ഡൗൺ സെപ്റ്റംബർ 21 വരെ നീട്ടി. ഇതിന്‍റെ ഭാഗമായി മസൂറിയിൽ സഞ്ചാരികൾക്ക്​ വാരാന്ത്യങ്ങളിൽ മാത്രമേ പ്രവേശനം നൽകൂ.

യാത്ര ചെയ്യുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കാണിക്കണം. കൂടാതെ, യാത്രക്കാർ ഡെറാഡൂൺ സ്മാർട്ട് സിറ്റി പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും മസൂറിയിലെ ഹോട്ടൽ ബുക്കിങ്ങിന്‍റെ തെളിവ് നൽകുകയും വേണം.

അതേസമയം, പൂർണമായും പ്രതിരോധ കുത്തിവെപ്പ്​ എടുത്ത വിനോദസഞ്ചാരികൾ ആർ.ടി.പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ലെന്ന്​ ജില്ലാ മജിസ്‌ട്രേറ്റ് ആർ. രാജേഷ് കുമാർ പറഞ്ഞു.

സഹസ്രധാര, ഗുച്ചുപാണി, മസൂറി എന്നിവിടങ്ങളിലെ നദികളിലും കുളങ്ങളിലും പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. സെപ്റ്റംബർ 21 വരെ മസൂറിയിലെ മാൾ റോഡിൽ വൈകുന്നേരം അഞ്ചിന്​ ശേഷം വാഹനങ്ങളുടെ പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്​.

മാസ്​ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാൻ സഞ്ചാരികൾ ബാധ്യസ്​ഥരാണ്​. ഏറ്റവും പുതിയ ഉത്തരവനുസരിച്ച് പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിനും വിലക്കുണ്ട്​. നിയമം ലംഘിക്കുന്നവരിൽനിന്ന് 500 രൂപ മുതൽ 1000 രൂപ വരെ പിഴ ഈടാക്കും.

Tags:    
News Summary - Tourists are allowed only on weekends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.