ഡി.ടി.പി.സി ജീവനക്കാരുടെ സമരം: വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടഞ്ഞുകിടക്കും

വൈത്തിരി: ഡി.ടി.പി.സി ജീവനക്കാരുടെ സംയുക്ത യൂനിയനുകൾ നാളെ പ്രഖ്യാപിച്ച സമരം വയനാട് ജില്ലയിലെ വിനോദസഞ്ചാര മേഖലയെ കാര്യമായി ബാധിക്കും. ഡി.ടി.പി.സിക്കു കീഴിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒന്നും തുറന്നു പ്രവർത്തിക്കുകയില്ലെന്ന് സമര സമിതി നേതാക്കൾ പറഞ്ഞു.

ജില്ലയിലെ ഡി.ടി.പി.സി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെയാണ് മുഴുവൻ ജീവനക്കാരും ചൊവ്വാഴ്ച പണിമുടക്കുന്നത്. സംയുക്ത ട്രെയ്ഡ് യുണിയന്റെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തുന്നുണ്ട്.

ഒരു മാസത്തെ ശമ്പളം ബോണാസായി നൽകുക, പത്തു വർഷം പൂർത്തീകരിച്ച ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സേവന മേഖല വ്യവസ്ഥകളിലെ പോരായ്മകൾ പരിഹരിക്കുക, മെഡിക്കൽ ഗ്രേറ്റുവിറ്റി, ഇൻഷുൻസ് പരിരക്ഷ, മറ്റു തൊഴിൽ അനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

കേരള ടൂറിസം വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡന്റ് ജയപ്രസാദ്, ഡി.ടി.പി.സി എംപ്ലോയീഡ് യൂനിയൻ (സി.ഐ.ടി.യു) ജില്ല ജനറൽ സെക്രട്ടറി രാമചന്ദ്രൻ പി.കെ, കെ.എസ് ബാബു (എം.എം.എസ്), ഗിരീഷ് കൽപ്പറ്റ, കെ.വി. രാജു, കുഞ്ഞിക്കോയ, രാജീവൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Tourist centers in Wayanad will remain closed due to DTPC employees strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.