തുമ്പൂർമുഴിയിൽ ടൂറിസം ട്രെയ്നിങ് സെൻറർ വരുന്നു; മലക്കപ്പാറ ജംഗിൾ സഫാരി മാർച്ച് മുതൽ

ചാലക്കുടി: ജില്ല ടൂറിസം വകുപ്പി​െൻറ കീഴിലുള്ള തുമ്പൂർമുഴി ഉദ്യാനത്തിൽ ടൂറിസം ട്രെയിനിങ് സെൻറർ ആരംഭിക്കാൻ തീരുമാനിച്ചു. ചാലക്കുടി റസ്റ്റ് ഹൗസിൽ ചേർന്ന തുമ്പൂർമുഴി ഡി.എം.സിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. തുമ്പൂർമുഴിലെ കെട്ടിട സൗകര്യം ഉപയോഗപ്പെടുത്തി ടൂറിസം മേഖലയിലെ ഹ്രസ്വകാല കോഴ്സുകളാവും ആരംഭിക്കുകയെന്ന് ചെയർമാൻ ബി.ഡി.ദേവസി എം.എൽ.എ അറിയിച്ചു. തുമ്പൂർമുഴി ഉദ്യാനത്തോടനുബന്ധിച്ചുള്ള മറ്റ് സൗകര്യങ്ങളും കോഴ്സുകൾ നടത്താൻ പ്രയോജനപ്പെടുത്തും.

കൂടാതെ ഉദ്യാനത്തിലെ ഓപ്പൺ എയർ സ്റ്റേജിൽ പ്രദേശത്തെ കലാകാരന്മാർക്ക് കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകും. നാടൻ കലാരൂപങ്ങൾ, ക്ളാസിക്കൽ കലകൾ, സംഗീതാവിഷ്കാരം തുടങ്ങിയവയാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തുക. തുടക്കമെന്ന നിലയിൽ എല്ലാ ആഴ്ചയും ശനിയാഴ്ച വൈകിട്ടാണ് ഇത് അവതരിപ്പിക്കുക.


തുടർന്ന് എല്ലാ ദിവസവും വൈകിട്ട് അവതരിപ്പിക്കാനുള്ള അവസരമൊരുക്കും. പ്രദേശത്തെ കലാകാരന്മാരെ സാമ്പത്തികമായി സഹായിക്കാനുള്ള ശ്രമത്തി​െൻറ ഭാഗമായി കൂടിയാണ് ഈ ശ്രമമെന്ന് എം.എൽ.എ അറിയിച്ചു.ഇത് വിനോദ സഞ്ചാര കേന്ദ്രത്തിലെ സന്ദർശകരെ ആകർഷിക്കുന്ന രീതിയിലാവും സംവിധാനം ചെയ്യുക. കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുമ്പൂർമുഴിയിലെ മലക്കപ്പാറ ജംഗിൾ സവാരി മാർച്ച് മാസം മുതൽ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.

Image Credit: Tripadvisor

കോവിഡ് ലോക് ഡൗണിന് ശേഷം തുമ്പൂർമുഴി ഉദ്യാനം ജനുവരി ഒന്ന് വെള്ളിയാഴ്ച മുതലാണ് സന്ദർശകർക്കായി തുറന്ന് പ്രവർത്തനം തുടങ്ങിയത്. കൂടുതൽ സ്ഥലസൗകര്യം ഉള്ളതിനാൽ സുരക്ഷിതമായ വിനോദയാത്രയ്ക്ക് അവസരമുള്ളതിനാൽ ഇപ്പോൾ സന്ദർശകരുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്​. ശനി, ഞായർ ദിവസങ്ങളിലാണ് സന്ദർശകർ കൂടുതൽ. ഗാർഡൻ രണ്ടാം ഘട്ട നവീകരണം ഇതോടൊപ്പം പൂർത്തിയായിരുന്നു. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചത് പരിഹരിക്കുകയും ഉദ്യാനത്തിൽ പുതിയ വികസനങ്ങളും പുതുമകളും ആവിഷ്കരിച്ചതിനാൽ ഏറെ ആകർഷകമായിട്ടുണ്ട്​. അതേ സമയം കോവിഡി​െൻറ പശ്ചാത്തലത്തിൽ സന്ദർശകർക്ക് ചില സുരക്ഷാ നിയന്ത്രണങ്ങൾ ഉണ്ട്​. തുമ്പൂർമുഴിയിൽ ടൂറിസം വകുപ്പ് നാല് കോടി രൂപയുടെ വികസനപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതു വഴി ഉദ്യാനം സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കിയിട്ടുണ്ടു്. നവീകരണം തുമ്പൂര്‍മുഴിയെ വളരെ ആകർഷകമാക്കിയിട്ടുണ്ട്​.

2018ലെ പ്രളയത്തിലെ നാശങ്ങള്‍ തുമ്പൂർമുഴിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. നവീകരണത്തോടെ പുതിയ ഉണർവ്വാണ് ഉണ്ടായിട്ടുള്ളത്. കുട്ടികളുടെ പാര്‍ക്കി​െൻറ വികസനം, പുതിയ കല്‍മണ്ഡപങ്ങളും പുതിയ കരിങ്കല്‍ നടപ്പാതകളും നിർമ്മിച്ചിട്ടുണ്ട്​. ജലധാര, ലഘുമേല്‍പ്പാലങ്ങള്‍, ആകര്‍ഷകമായ ദീപാലങ്കാരങ്ങള്‍, പുഴയിലേക്ക് അഭിമുഖമായ ഇരിപ്പിടങ്ങള്‍, ഏ.സി.കോണ്‍ഫറന്‍സ് ഹാള്‍,പുതിയ ഷോപ്പിങ് ഏരിയ എന്നിവയുമുണ്ട്​. സുരക്ഷയ്ക്കായി സി.സി.ടിവി ക്യാമറകള്‍, കരുതലിനായി ഡീസല്‍ ജനറേറ്റര്‍

തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്​. ഐ.ടി.വിഭാഗത്തി​െൻറ സഹായത്തോടെ സൗജന്യ വൈഫൈ സംവിധാനവും പ്രവർത്തനം തുടങ്ങി

നവീകരണത്തോടെ അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും. തൂമ്പൂര്‍മുഴിയെയും ചാലക്കുടിപ്പുഴയ്ക്ക് അപ്പുറത്തെ ഏഴാറ്റുമുഖത്തെ തൂക്കുപാലം വന്നതോടെയാണ് ഈ ഉദ്യാനത്തിൽ സഞ്ചാരികൾ വർധിച്ചത്. ഇവിടത്തെ ചിത്രശലഭങ്ങളുടെ പാര്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചുവരുന്നു.

Tags:    
News Summary - tourism training center in thumboormuzhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.