ഓട്ടോ തൊഴിലാളികളെ ഉള്‍പ്പെടുത്തി ടൂറിസം പദ്ധതി; വയനാട് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തി​​െൻറ വിനോദസഞ്ചാര രംഗത്ത് ഓട്ടോറിക്ഷ തൊഴിലാളികളെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാനൊരുങ്ങി ടൂറിസം വകുപ്പ്. ആദ്യഘട്ടമെന്ന നിലയില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇതിനിടെ `മലബാര്‍ റാംപേജ്' എന്ന പേരില്‍ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലൂടെ 11 ഓട്ടോറിക്ഷകളില്‍ സഞ്ചാരികള്‍ യാത്ര ചെയ്തു.

11 ഓട്ടോറിക്ഷകളില്‍ 22 സഞ്ചാരികള്‍. അതും ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ജര്‍മ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവർ. വിദേശ രാജ്യങ്ങളില്‍ നിന്നും സഞ്ചാരികള്‍ കേരളത്തെ തേടി എത്തുന്നുവെന്ന് മാത്രമല്ല, അവര്‍ കേരളത്തിന്റെ വ്യത്യസ്തമായ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് പ്രോത്സാഹനമാവുകയാണ്. ഇത് കേരള ടൂറിസത്തിന്റെ പുതിയ ചുവടുവെയ്പുകള്‍ക്കുള്ള കരുത്താണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

Tags:    
News Summary - Tourism project involving auto workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.