ഫാം ​ടു മ​ല​ബാ​ർ സം​ഘ​ത്തി​ന് നോ​ള​ജ് സി​റ്റി ടൈ​ഗ്രീ​സ് വാ​ലി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മലബാറി​െൻറ ടൂറിസം സാധ്യതകൾ അടുത്തറിയാൻ ഫാം ടു മലബാർ യാത്ര സംഘം ജില്ലയിൽ

താമരശ്ശേരി: മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകത്തിനു പരിചയപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജൻസികളുമായി സഹകരിച്ചു സംഘടിപ്പിച്ചിരിക്കുന്ന ഫാം ടു മലബാർ - 500 പരിപാടിയിലെ യാത്രസംഘം ജില്ലയിലെ പര്യടനം തുടങ്ങി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 40 ൽ പരം ടൂർ ഓപറേറ്റർമാരുടെ സംഘം താമരശ്ശേരി കൈതപ്പൊയിൽ നോളജ് സിറ്റി ടൈഗ്രീസ് ഹോളിസ്റ്റിക് വെൽനസ് വാലിയിലെത്തി. കാസർകോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണു സംഘം കോഴിക്കോട് എത്തിയത്. ജില്ല ടൂറിസം ഉദ്യോഗസ്ഥരും ടൈഗ്രീസ് വാലി ചെയർമാൻ ഡോ . മുഹമ്മദ് ഷെരീഫ്, വയനാട് ചേംബർ ഓഫ് കോമേഴ്സ് അധികൃതരും ചേർന്ന് ഫാം ടു മലബാർ യാത്ര സംഘത്തെ സ്വീകരിച്ചു. കേന്ദ്ര സർക്കാറിന്റെ ആയുഷ് പദ്ധതിയുടെ അംഗീകാരമുള്ള വെൽനസ് സെൻററായ ടൈഗ്രീസ് വാലിയായിരുന്നു സംഘത്തിന്റെ ജില്ലയിലെ ആദ്യ സന്ദർശന സ്ഥലം.

ഒരു ഔഷധ രഹിത ജീവിതശൈലി എന്ന ആശയമാണ് ഇവിടെ ലക്ഷ്യമിടുന്നതെന്നും എം.ഡി ഡോ. മുഹമ്മദ് ഷെരീഫ് പറഞ്ഞു. ടൈഗ്രീസ് വാലിയിലെ ഹെർബൽ റിസർച് സെൻററിൽ ഉൽപാദിപ്പിച്ച ഔഷധ ഉൽപന്നങ്ങൾ ടൈഗ്രീസ് വാലി എക്സി. ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ് അവതരിപ്പിച്ചു. സി.ഇ.ഒ. റോമിയോ ജെസ്റ്റിൻ പദ്ധതി വിശദീകരിച്ചു. വി.കെ.ടി. ബാലൻ, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Tourism potential of Malabar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.