തോണിക്കടവ് ടൂറിസം കേന്ദ്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കലാസാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എയും ഭാര്യ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും റിസർവോയറിലൂടെ ബോട്ടിങ് നടത്തുന്നു
തോണിക്കടവ് കരിയാത്തുംപാറ തോണിക്കാഴ്ച സമാപിച്ചു
ബാലുശ്ശേരി: തോണിക്കടവ് കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന തോണിക്കാഴ്ച സമാപിച്ചു. സമാപന കലാ-സാംസ്കാരിക സമ്മേളനം കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരാക്കട അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ജയരാജൻ കണിയേരി, അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.എച്ച്. ഹബി, സൂപ്രണ്ടിങ് എൻജിനീയർ എം.കെ. മനോജ്, പഞ്ചായത്തംഗങ്ങളായ ഒ.കെ. അമ്മത്, അരുൺ ജോസ്, സിമിലി ബിജു, സിനി ഷിജോ, എൻ.ജെ. ആൻസമ്മ എന്നിവർ സംസാരിച്ചു. സിനിമ-ടി.വി താരങ്ങളായ നിർമൽ പാലാഴി, പ്രകാശ് പട്ടാമ്പി എന്നിവരുടെ കോമഡി ഷോയും പട്ടുറുമാൽ ഫെയിം ശ്യാംലാൽ, അനീഷ റഹ്മാൻ, ഗ്രീഷ്മ എന്നിവരുടെ ഗാനമേളയും അരങ്ങേറി. സച്ചിൻദേവ് എം.എൽ.എയും ഭാര്യ ആര്യ രാജേന്ദ്രനും തോണിക്കടവ് റിസർവോയറിലൂടെ ബോട്ടിങ്ങും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.