കൃ​ത്യ​മാ​യ സം​ര​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ടൂ​റി​സം കേ​ന്ദ്ര​മാ​യ

ശം​ഖും​മു​ഖം ബീ​ച്ച്

സീസണ്‍ ആരംഭിച്ചു; ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികളെത്തുന്നില്ല

ശംഖുംമുഖം: സീസണ്‍ ആരംഭിച്ചിട്ടും തലസ്ഥാനത്തിന്‍റെ ടൂറിസം കേന്ദ്രങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികൾ. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് തലസ്ഥാനത്തിന്‍റെ ടൂറിസം സീസണ്‍ ഉണരുന്നത്.

യാത്രികരെ ആകര്‍ഷിക്കാനുള്ള കാര്യമായ പദ്ധതികള്‍ നടപ്പാക്കത്തത് വലിയ തിരിച്ചടി ഉണ്ടാക്കി. മതിയായ സുരക്ഷ ലഭിക്കാത്തതും വരവ് കുറയാന്‍ കാരണമായി. ടൂറിസം മേഖലയിലെ വ്യാപാരികൾക്ക് ഇത് വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. മുമ്പ് ടൂറിസം സീസണ്‍ ആരംഭിക്കുമ്പോള്‍ തന്നെ വിദേശ ടൂറിസ്റ്റുകള്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ തിരുവനന്തപുരത്ത് എത്താറുണ്ട്. എന്നാല്‍ സീസണ്‍ ആരംഭിച്ച് ഒരുമാസം പിന്നിട്ടും ഒറ്റ ചാര്‍ട്ടേഡ് വിമാനം പോലും എത്തിയില്ല.

കോവളം സന്ദര്‍ശിക്കാന്‍ എത്തിയ ലാത്വിയന്‍ യുവതിയുടെ കൊലപാതകം, ജര്‍മന്‍ യുവതിയുടെ തിരോധാനം തുടങ്ങിയ സംഭവങ്ങള്‍ വിദേശ ടൂറിസ്റ്റുകൾക്ക് സുരക്ഷ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ജര്‍മനിയില്‍ നിന്നും വര്‍ഷംതോറും നിരവധി ടൂറിസ്റ്റുകളാണ് കേരളത്തിലേക്കെത്തിയിരുന്നത്.

കോവളത്തെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ വര്‍ക്കല, ശംഖുംമുഖം, വേളി, പൂവാര്‍, വെള്ളയാണിക്കായല്‍, പൊന്മുടി എന്നിവിടങ്ങളാണ് പ്രധാനമായും സന്ദര്‍ശിക്കുന്നത്. തലസ്ഥാന ജില്ലയിൽ ടൂറിസം വകുപ്പ് കൃത്യമായ വികസനം നടത്താത്തതിനാൽ അടുത്തതവണ ഇവിടേക്ക് വരാനും സന്ദർശകർ മടിക്കുന്നു.

Tags:    
News Summary - The season has begun-Tourists do not reach tourist destinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.